എന്റെ കഷ്ടപ്പാടിന്റെ ഫലമാണ്... നമുക്ക് നമ്മൾ മാത്രമെ ഉള്ളു; ആഗ്രഹം സാധിച്ച സന്തോഷത്തിൽ ബിഗ് ബോസ് താരം നന്ദന!
ബിഗ് ബോസ് മലയാളം സീസൺ ആറിൽ വൈൽഡ് കാർഡ് എൻട്രിയായി വന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ മത്സരാർത്ഥിയാണ് നന്ദന. തൃശൂർ സ്വദേശിനിയായ നന്ദന സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയശേഷമാണ് താരം സ്വന്തമായി യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇപ്പോഴിതാ വർഷങ്ങളായി മനസിൽ സൂക്ഷിച്ചിരുന്ന ഒരു ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് നന്ദന.
കുട്ടിക്കാലത്ത് തന്നെ നന്ദനയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അമ്മയുടെ സംരക്ഷണയിലാണ് നന്ദനയും സഹോദരിയും വളർന്നത്. വിദ്യാർത്ഥിയായിരുന്നപ്പോഴും പാർട്ട് ടൈം ജോലികൾക്കും മറ്റും പോയാണ് നന്ദന പഠനത്തിന് അടക്കമുള്ള ചിലവുകൾ കണ്ടെത്തിയിരുന്നത്. ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്നതും അത്തരത്തിൽ ഒരു കഠിന പ്രയത്നത്തിന്റെ ഭാഗമായിരുന്നു.

ബിഗ് ബോസിൽ പങ്കെടുത്തശേഷമാണ് നന്ദനയുടെ ജീവിതം മാറി മറിഞ്ഞത്. ഇപ്പോൾ കേരളത്തിൽ അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സിൽ ഒരാളാണ് നന്ദന. ഇതുവരെയുള്ള തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു തുക ചിലവഴിച്ച് കാർ വാങ്ങിയിരിക്കുകയാണ് നന്ദന. ബിഗ് ബോസിൽ നന്ദനയുടെ സഹമത്സരാർത്ഥിയായിരുന്ന സായ് കൃഷ്ണയാണ് ഒരു കാർ സ്വന്തമാക്കാൻ നന്ദനയെ സഹായിച്ചത്.
സായിയുടെ നാടായ മലപ്പുറത്ത് സുഹൃത്തുക്കൾക്കൊപ്പം എത്തിയാണ് നന്ദന കാർ വാങ്ങിയത്. സെക്കന്റ് ഹാന്റായതുകൊണ്ട് തന്നെ എല്ലാ അറ്റകുറ്റപ്പണികളും തീർത്ത് പുതുപുത്തനാക്കി മാറ്റിയശേഷമാണ് പൂജിക്കാനായി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. എനിക്ക് ജീവിതത്തിൽ അച്ചീവ് ചെയ്യണമെന്ന് കരുതിയതിൽ ഒരു ആഗ്രഹം സാധിച്ചു.
ആ സന്തോഷം പറയാൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. എന്റെ ആഗ്രഹങ്ങളിൽ ആദ്യത്തേത് സ്വന്തമായി വീട് വേണമെന്നതാണ്. രണ്ടാമത്തെ ആഗ്രഹമാണ് ഞാൻ ഇപ്പോൾ നടത്തി എടുത്തിരിക്കുന്നത്. ഈ വീഡിയോ മുഴുവനായി കാണുമ്പോൾ എന്റെ സന്തോഷത്തിന്റെ കാരണം നിങ്ങൾക്ക് മനസിലാകും.
ആഗ്രഹ സഫലീകരണത്തിനായി സായ് ചേട്ടന്റെ അടുത്തേക്ക് അതായത് മലപ്പുറത്തേക്ക് പോയി കൊണ്ടിരിക്കുകയാണ്. മലപ്പുറത്താണ് നിങ്ങളോട് ഞാൻ പറഞ്ഞ ആ സർപ്രൈസുള്ളത്. ഫോട്ടോസ് കണ്ടിരുന്നു. നേരിട്ട് കണ്ട് മറ്റ് ഡീറ്റെയ്ൽസ് എല്ലാം മലപ്പുറത്ത് ചെന്നിട്ട് വേണം ചോദിച്ച് അറിയാൻ. എല്ലാ ശരിയായി തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു കാർ ഞാൻ സ്വന്തമാക്കിയിരിക്കുകയാണ്. പേപ്പറും താക്കോലുമെല്ലാം വാങ്ങി. അമ്മയ്ക്കും ഇതൊരു സർപ്രൈസാണ്.

വീടായിരുന്നു ആദ്യത്തെ ആഗ്രഹം അത് സാധിച്ചെടുക്കാൻ കുറച്ച് സമയം കൂടി എടുക്കും. അതുകൊണ്ടാണ് കാറെന്ന ആഗ്രഹം ആദ്യം സാധിച്ചെടുത്തത്. ഭയങ്കര സന്തോഷത്തിലാണ് ഞാൻ. ഇനി സ്വന്തം കാറിലിരുന്ന് യാത്ര ചെയ്യാം. വാടകയ്ക്ക് കാറെടുക്കേണ്ട ആവശ്യമില്ല. മുമ്പൊക്കെ റെന്റിന് കാറെടുത്തായിരുന്നു യാത്ര ചെയ്തിരുന്നത്. നിങ്ങളുടേയും ആഗ്രഹങ്ങളൊക്കെ സാധിക്കും.
ആഗ്രഹങ്ങൾ സാധിച്ചെടുക്കാൻ നന്നായി കഷ്ടപ്പെട്ടാൽ മതി. എന്റെ കഷ്ടപ്പാടുകൊണ്ടല്ലേ ഇത് സാധിച്ചത്. അല്ലാതെ ആര് കൊണ്ടുവന്ന് തരാനാണ്?. നമുക്ക് നമ്മൾ മാത്രമെ ഉള്ളു. അങ്ങനെ ചിന്തിച്ചാൽ തന്നെ നമുക്ക് എവിടേയും ഉയർന്ന് വരാൻ പറ്റും. ഗുരുവായൂരമ്പലത്തിലാണ് വണ്ടി പൂജിച്ചതെന്നും നന്ദന വീഡിയോ പങ്കുവെച്ച് പറഞ്ഞു. നിരവധി പേരാണ് നന്ദനയ്ക്ക് ആശംസകളുമായി എത്തിയത്.
നല്ല വണ്ണം ആലോചിച്ചെ തീരുമാനം എടുക്കാവു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അതുപോലെ വീടെന്ന ആഗ്രഹവും സഫലമാകട്ടെ, ഒരു വീട് കൂടി പെട്ടന്ന് സ്വന്തമാക്കാൻ കഴിയട്ടേ... ആശംസകൾ കൂടെ പ്രാർത്ഥനയും എന്നിങ്ങനെ എല്ലാമാണ് നന്ദനയ്ക്ക് ആശംസകൾ അറിയിച്ച് വന്ന കമന്റുകൾ. നന്ദനയും അമ്മയും ഇപ്പോൾ വാടക വീട്ടിലാണ് താമസം.


Click it and Unblock the Notifications