സിഗററ്റ് കത്തിച്ചതൊക്കെ അത്ര ഇഷ്യൂ ആക്കേണ്ടതില്ലായിരുന്നു! കൈയ്യില്‍ നിന്നും പോയതാണെന്ന് രതീഷ് കുമാര്‍

ആറാമതും മലയാളം ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. ഷോ തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേര് രതീഷ് കുമാര്‍ എന്നായിരിക്കും. വീടിനകത്ത് പ്രവേശിച്ച ആദ്യ ദിവസം മുതല്‍ വഴക്കും ബഹളവുമൊക്കെ തുടങ്ങിയത് രതീഷ് ആയിരുന്നു.

തന്റെ പേര് പുറത്ത് ചര്‍ച്ചയാകണമെന്നും തന്റെ കണ്ടെന്റ് എപ്പിസോഡില്‍ വരണമെന്നും ആഗ്രഹിച്ചാണ് ആദ്യമേ രതീഷ് വഴക്ക് തുടങ്ങിയത്. എന്നാല്‍ എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് എത്തി. ആദ്യം തന്നെ ബിഗ് ബോസില്‍ നിന്നും പുറത്തായത് രതീഷായിരുന്നു. എന്നാല്‍ ഇടയ്ക്ക് താരം വീടിനകത്തേക്ക് അതിഥിയായി തിരിച്ച് പോയെങ്കിലും അധികം വൈകാതെ പുറത്തായി.

ratheesh

സത്യത്തില്‍ ആദ്യ ദിവസം അടുപ്പില്‍ നിന്നും സിഗററ്റ് കത്തിച്ചു എന്നതിന്റെ പേരില്‍ ജാന്‍മണിയുമായി ഉണ്ടായ വഴക്കിനെ പറ്റി സംസാരിക്കുകയാണ് രതീഷിപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയായിരുന്നു താരം.

'ബിഗ് ബോസില്‍ ചെന്ന് ആദ്യ ദിവസം തന്നെ ജാന്‍മണിയുമായി വഴക്കുണ്ടാവാനുള്ള കാരണത്തെ പറ്റി പറയുകയാണ് രതീഷ്. ആ വീട്ടിലുള്ള അധികമാളുകളും ജാന്‍മണിയുമായി വഴക്ക് കൂടാന്‍ ശ്രമിച്ചിട്ടില്ല. കാരണം അവരൊരു കമ്യൂണിറ്റിയില്‍ നിന്നും വന്നവരാണ്. അവരെ സപ്പോര്‍ട്ട് ചെയ്ത് നിന്നാല്‍ ജാന്‍മണിയെ ഇഷ്ടപ്പെടുന്നവരുടെ വോട്ട് കൂടി കിട്ടിയേക്കും എന്ന് പലരും കരുതി. എന്നാല്‍ ഞാന്‍ ഇമേജ് കോണ്‍ഷ്യസ് ആയിരുന്നില്ലെന്നാണ് രതീഷ് പറയുന്നത്.

ജാന്‍മണി എന്റെ ഏറ്റവും നല്ല സുഹൃത്താണ്. ഇപ്പോഴും അങ്ങനെയാണ്. അവരുമായി സംസാരിക്കാറുണ്ട്. എന്റെ പെങ്ങളെ പോലെയാണ്. ജാന്‍മണിയുമായി വഴക്ക് കൂടി പത്ത് മിനുറ്റ് കഴിഞ്ഞാല്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ല. എനിക്കും അങ്ങനെയാണ്. ഒരു സഹോദരി-സഹോദരബന്ധമാണ് ഞങ്ങള്‍ തമ്മില്‍. പലര്‍ക്കും അവളുടെ അടുത്തേക്ക് പോകാന്‍ പേടിയാണ്.

ratheesh

പിന്നെ അന്ന് വീടിനകത്ത് നടന്നത് അത്രമാത്രം ബഹളമുണ്ടാക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു. അത് ഞാന്‍ കണ്ടെന്റിന് വേണ്ടി ഉണ്ടാക്കിയതാണ്. ജാന്‍മണിയ്ക്കും അതറിയാം. പിന്നെ കുറയൊക്കെ എന്റെ കൈയ്യില്‍ നിന്നും പോയി. വഴക്കുണ്ടാക്കാന്‍ വേണ്ടി ഞാന്‍ മനഃപൂര്‍വ്വം പോയതായിരുന്നു. അതെന്റെ കൈയ്യില്‍ നിന്നും പോയി.

ഒരു സിഗററ്റ് അതില്‍ നിന്നും കത്തിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്ന് എനിക്കറിയാം. ലാലേട്ടന്‍ ചോദിച്ചതും എന്തിനാണ് ഇത്രയും പ്രഷര്‍ കൂട്ടിയത് എന്നാണ്. വളരെ സോഫ്റ്റ് ആയി സംസാരിച്ചാല്‍ അത് എപ്പിസോഡില്‍ വരില്ല. എന്റെ ഉദ്ദേശം മുഴുവന്‍ കണ്ടെന്റാണ്. അതിന് വേണ്ടി ഞാന്‍ ഓടി നടക്കുകയാണ് ചെയ്തതെന്നും രതീഷ് പറയുന്നു.

ഞാനാവിടെ ഉണ്ടായിരുന്നെങ്കില്‍ ബിഗ് ബോസ് സീസണ്‍ സിക്‌സ് ഇങ്ങനെ ആവുമായിരുന്നില്ല. അത് മാറ്റിപ്പിടിക്കാനുള്ള എല്ലാ കാര്യവും എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ബിഗ് ബോസിനോടും പറഞ്ഞിരുന്നു. രണ്ടാമത്തെ ആഴ്ച മുതല്‍ ഞാനും ജിന്റോയും ചേര്‍ന്ന് ഹ്യൂമര്‍ ട്രാക്കിലൂടെയായിരിക്കും പോവുക എന്ന് എല്ലാവരോടുമായി പറഞ്ഞതാണ്. പക്ഷേ അത് നടന്നില്ലെന്നും' രതീഷ് കൂട്ടിച്ചേര്‍ക്കുന്നു.

ബിഗ് ബോസിനകത്ത് ഗബ്രിയും ജാസ്മിനും ഞാനും ചേര്‍ന്നാണ് ആദ്യം സൗഹൃദത്തിലാവുന്നത്. ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ അവരുടെ കോംബോ ഈ രീതിയിലേക്ക് പോവില്ലായിരുന്നു. ഞാനത് പൊളിച്ചേനെ. കാരണം അതിനുള്ള ആശയങ്ങള്‍ പോലും ഞാന്‍ മനസില്‍ കണ്ടിരുന്നു. അങ്ങനെയെങ്കില്‍ ബിഗ് ബോസ് സീസണ്‍ സിക്‌സ് ഇങ്ങനെ ആവില്ലായിരുന്നു. തിരിച്ച് വീടിനകത്ത് കയറിയപ്പോഴും ഞാനത് പൊളിക്കാന്‍ ശ്രമിച്ചിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X