ലാലേട്ടനെ പോലൊരാള്‍ വഴക്ക് പറഞ്ഞത് സഹിക്കാന്‍ പറ്റിയില്ല! ബിഗ് ബോസിനകത്ത് നടന്നതെന്താണെന്ന് പറഞ്ഞ് സിബിന്‍
മുന്‍ സീസണുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇത്തവണ ബിഗ് ബോസിലേക്ക് 6 മത്സരാര്‍ത്ഥികളാണ് വൈല്‍ഡ് കാര്‍ഡായി പ്രവേശിച്ചത്. ഷോ തുടങ്ങി ഒരു മാസത്തിനു ശേഷമാണ് ആറുപേരും എത്തിയത് എന്നതും ശ്രദ്ധേയമാണ്. അവിടെ മുതല്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് കൊടുത്ത മത്സരാര്‍ത്ഥിയാണ് ഡിജെ സിബിന്‍. ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സിബിന്‍ വളരെ പെട്ടെന്നാണ് പ്രേക്ഷക പ്രശംസ നേടിയെടുത്തത്.
മികച്ച ഒരു എന്റര്‍ടെയിനര്‍ എന്ന നിലയില്‍ സിബിന്റെ പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി. എന്നാല്‍ വാക്ക് തര്‍ക്കത്തിന് ഇടയില്‍ ജാസ്മിനെതിരെ കാണിച്ച ആക്ഷന്‍ മോശമായെന്ന കാരണത്താല്‍ മോഹന്‍ലാല്‍ വഴക്ക് പറഞ്ഞിരുന്നു. ഈ കാരണത്താല്‍ താരം പുറത്തു പോകുകയായിരുന്നു. സത്യത്തില്‍ താന്‍ പുറത്തേക്ക് ഇറങ്ങിയത് എന്തിനാണെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ സിബിന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

'എന്നെ സ്വീകരിക്കുകയും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും നന്ദി. ഇത്രയും സ്വീകാര്യത എനിക്ക് കിട്ടുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. ഇത്രയും സീസണുകള്‍ കണ്ടിട്ടും എന്നെ സ്വീകരിച്ച എല്ലാ അമ്മമാരോടും കൂട്ടുകാരോടും ഒത്തിരി സന്തോഷം അറിയിക്കുന്നു. ഇതിനൊപ്പം കുറച്ച് ക്വാൡിഫിക്കേഷന്‍ തരാന്‍ ഉദ്ദേശിക്കുകയാണ്.
ചില യൂട്യൂബ് ചാനലുകളിലും മറ്റുമൊക്കെ പലതരം കഥകള്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് എന്റെ ഭാഗത്ത് നിന്നും വിശദീകരണം തരാമെന്ന് കരുതിയാണ് പറയുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന, എന്റെ എന്‍ട്രി കണ്ടാല്‍ മനസിലാകും. ഒരു ദൈവത്തെ കാണുന്നത് പോലെ കണ്ട ആളാണ് മോഹന്‍ലാല്‍. ഞാന്‍ ആദ്യമായി തിയേറ്ററില്‍ പോയി കണ്ടത് ലാലേട്ടന്റെ ഹരികൃഷ്ണന്‍സ് എന്ന സിനിമയാണ്. അന്ന് മനസില്‍ കയറ്റിയ ആരാധനപാത്രം എന്നെ വഴക്ക് പറഞ്ഞത് ഉള്‍കൊള്ളാന്‍ എനിക്ക് സാധിച്ചില്ല. അതെന്റെ മാത്രം കുഴപ്പമാണ്. അതിലാരെയും കുറ്റം പറയില്ല.
ഒന്നിന് പുറകേ ഒന്നായി അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ അഭിപ്രായമാണ് എന്ന് പറഞ്ഞതോടെ എനിക്ക് പാളി പോയോ എന്ന ചിന്ത വന്നു. ഞാനൊരു എന്റര്‍ടെയിനറാണ്. എല്ലാവരെയും രസിപ്പിക്കാന്‍ ശ്രമിച്ചിട്ടും അത് ആരിലേക്കും എത്തിയില്ലേ? അവര്‍ക്കൊക്കെ എന്നെ അപഹാസ്യനായിട്ടുള്ള ഒരാളായിട്ടാണോ തോന്നിയത്, എന്റെ തമാശ ആര്‍ക്കും മനസിലായില്ലേ എന്നിങ്ങനെയുള്ള ചിന്തകള്‍ വന്നു.
പിന്നെ മനുഷ്യനല്ലേ പുള്ളേ... ദേഷ്യം വരുമ്പോള്‍ അതുപോലെ പ്രകടിപ്പിക്കും. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. എന്റെ ലൈഫ് സ്റ്റോറി ബിഗ് ബോസില്‍ പറയാന്‍ പറ്റിയില്ല. ബാക്ഗ്രൗണ്ട് ഡാന്‍സറായിട്ടും കൊറിയോഗ്രാഫറായിട്ടും ലൈറ്റ് പിടിക്കുന്ന ആളായിട്ടുമൊക്കെ ഞാന്‍ പണി എടുത്തിട്ടുണ്ട്. എന്നിട്ടാണ് ഈ കൊച്ച് സ്ഥലത്ത് എത്തി നില്‍ക്കുന്നത്.

ഇമോഷണലി ഞാന്‍ തകര്‍ന്ന് പോയി. ശരിക്കും അങ്ങനെയാവാന്‍ പാടില്ല. അതെന്റെ കുറവാണെന്ന് ഞാന്‍ സമ്മതിക്കുന്നു. അത്രയും വലിയൊരു നടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു. ശനി, ഞായര്‍ എപ്പിസോഡിനുള്ളില്‍ ചില കാര്യങ്ങള്‍ സംഭവിച്ചെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. അത് ഞാനും പറയുന്നില്ല. അതിന്റെയൊക്കെ ഫലമായിട്ട് ഞായറാഴ്ച ആയപ്പോഴെക്കും ഞാന്‍ ഭയങ്കരമായി തകര്‍ന്ന് പോയി.
വല്ലാതെ വിഷമിച്ചാണ് അകത്തിരുന്നത്. എങ്ങനെയും പുറത്ത് പോകണമെന്ന് വിചാരിച്ചു. പിന്നെ പൂജയാണ് എനിക്കവിടെ ട്രിഗര്‍ ചെയ്ത മറ്റൊരു പ്രശ്‌നം. അവള്‍ വേദന കൊണ്ട് കരയുകയാണ്. പുറത്ത് പോകാനും പറ്റുന്നില്ല, അങ്ങനെയാണ് ആകെ തകര്‍ന്ന നിലയിലേക്ക് എത്തുന്നത്. എന്റെ ട്രിഗറിംഗ് പോയിന്റ് അതാണ്. ബാക്കിയുള്ളവരെ പോലെ എന്നെ കംപെയര്‍ ചെയ്യരുത്.
കഴിഞ്ഞ സീസണിലെയും ഒന്നാം സീസണിലെയും വിന്നറിന്റെ മനക്കട്ടി അങ്ങേ ലെവലിലാണ്. അത്രയ്‌ക്കൊന്നും മനക്കട്ടിയുള്ള ആളല്ല ഞാന്‍. അങ്ങനെയുള്ള ഒരാള്‍ ഈ ഗെയിമില്‍ വരാന്‍ പാടില്ലെന്ന് നിങ്ങള്‍ പറയുമായിരിക്കും. എല്ലാവരും എല്ലാം തികഞ്ഞത് ആയിരിക്കില്ലല്ലോ.
എന്റെ കുറവ് കാരണം രണ്ട് ദിവസം ഞാന്‍ വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്തു. എങ്ങനെയും പുറത്ത് പോകണമെന്ന് പറഞ്ഞ് കണ്‍ഫെഷന്‍ റൂമില്‍ പോയി. ഞാന്‍ പറഞ്ഞതൊന്നും അവര്‍ ഉള്‍കൊണ്ടില്ല. വീണ്ടും തിരികെ വീടിനകത്തേക്ക് വന്നു. ഒട്ടും പറ്റില്ലെന്ന് വന്നതോടെയാണ് സൈക്കോളജിസ്റ്റിനെ കാണാന്‍ അവസരം കിട്ടിയതെന്നാണ്' സിബിന്‍ പറയുന്നത്.


Click it and Unblock the Notifications











