അര്‍ജുന്റെയും ജാസ്മിന്റെയും ഗെയിമിന് വേണ്ടി ഗബ്രിയും ശ്രീതുവും ഇരയായി! അമ്മ പറഞ്ഞത് ഇനി മനസിലാവും; കുറിപ്പ്

ഫിനാലയിലേക്ക് ഇനി രണ്ട് ദിവസം അവശേഷിക്കവേ ഒരു മത്സരാര്‍ത്ഥി കൂടി ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയിരിക്കുകയാണ്. തുടക്കം മുതല്‍ യാതൊരു വിമര്‍ശനങ്ങളും നേരിടാതെ ഇതുവരെ വീടിനകത്ത് നിന്ന മത്സരാര്‍ത്ഥിയാണ് ശ്രീതു. മലയാളം ടെലിവിഷന്‍ സീരിയലുകളില്‍ നായികയായി അഭിനയിച്ചിരുന്ന ശ്രീതിവിന് വലിയ സ്വീകരണമാണ് ബിഗ് ബോസിലൂടെ ലഭിച്ചത്.

മലയാളത്തിലും തമിഴ്‌നാട്ടിലുമൊക്കെ ശ്രീതുവിന് ആരാധകരുള്ളതിനാല്‍ വോട്ടിന്റെ കാര്യത്തില്‍ നടി മുന്നിട്ട് നിന്നിരുന്നു. മാത്രമല്ല സഹമത്സരാര്‍ഥിയായ അര്‍ജുനുമായി കോമ്പോ സൃഷ്ടിച്ചതോടെയാണ് ശ്രീതു പുറത്തുള്ള ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ മിഡ് വീക്ക് എവിക്ഷനിലൂടെ ഫിനാലെ കാണാതെ ശ്രീതു പോയതോടെ സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്.

sreethu

അര്‍ജുനുമായി കോമ്പോ കൂടിയതിനെ പരോക്ഷമായി വിമര്‍ശിക്കുകയാണ് ചിലര്‍. മുന്‍പ് ശ്രീതുവിന്റെ അമ്മ വന്നപ്പോള്‍ ആ സൗഹൃദത്തിലൊരു ഗ്യാപ്പ് ഇടണമെന്ന് പറയാതെ പറഞ്ഞിരുന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നത് ശ്രീതുവിന് കാര്യമായി മനസിലായിരുന്നില്ല. ഇതിനെ പറ്റിയാണ് ഒരു ആരാധിക സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്.

'ശ്രീതു ഇനി എങ്കിലും അമ്മ പറഞ്ഞു തന്ന വാക്കുകളുടെ ആഴം മനസിലാക്കും എന്ന് കരുതാം. അര്‍ജുന്‍, ശ്രീതു കോമ്പോ പ്രണയമാണോ സൗഹൃദമാണോ എന്നൊന്നും ആര്‍ക്കും അറിയേണ്ടതുണ്ടായില്ല. ശ്രീജുന്‍ എന്ന പേരില്‍ ഒറ്റ മത്സരാര്‍ഥിയായിരുന്നു അവര്‍. ബിഗ് ബോസ് ആയാല്‍ ലവ് കോമ്പോ വേണം എന്ന് ശഠിക്കുന്നവര്‍ക്ക് വേണ്ടി അവരെ പറ്റിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒന്ന് അതായിരുന്നു 'ശ്രീജുന്‍'.

ബിഗ് ബോസില്‍ എത്ര കോമ്പോ ഉണ്ടാക്കിയാലും അതിന്റെ ബെനഫിറ്റ് ഒരാള്‍ക്കു മാത്രം ആയിരിക്കും. ഇത്രേം സീസണ്‍സ് ഉണ്ടായിട്ടും ഈ ഭാഗ്യ പരീക്ഷണത്തിനു എന്തിനു നില്‍ക്കുന്നു എന്ന് മനസിലാകുന്നില്ല. വ്യക്തിഗത മത്സരാര്‍ഥികളായി തിളങ്ങാന്‍ അവസരം ഉണ്ടായിട്ടും, അര്‍ജുനും ജാസ്മിനും വേണ്ടി ബലിയാടായവരാണ് ഗബ്രിയും ശ്രീതുവും.

sreethu

ശ്രീതുവിനു അറിയാമായിരുന്നു അര്‍ജുന്‍ ഫേക്ക് ആണെന്ന്. എല്ലാം കണ്ട്രോള്‍ ചെയ്ത് ഫേക്ക് ചിരി ഫിറ്റ് ചെയ്ത് നില്‍ക്കുകയാണെന്ന്. അത് ജനങ്ങള്‍ തിരിച്ചറിയും എന്ന് ശ്രീതു തെറ്റിദ്ധരിച്ചു. ഒരുപാട് ടാലെന്റ് ഉണ്ടായിട്ടും ഒന്നും ചെയ്യാതെ ഈ കോമ്പോ ഫാന്‍സിനെ തൃപ്തിപെടുത്താന്‍ പറ്റിക്കാന്‍ നിന്ന് കൊടുത്തു. അവസാനം ടോപ് 5 എന്ന സ്വപ്നത്തിന് തൊട്ട് മുന്‍പ് ശ്രീതു എവിക്ടായി...'

എല്ലാ സീസണിലും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കാറുള്ള കോംബോ പോലെയായിരുന്നു അര്‍ജുനും ശ്രീതുവും. ഇവരുടെ സൗഹൃദം ഒരു കണ്ടെന്റാണോന്ന് ചോദിച്ചാല്‍ അതേ. എന്നാല്‍ വലിയ വികാരപ്രകടനങ്ങളൊന്നും ഉണ്ടാവില്ലെന്നുള്ളതാണ് ശ്രദ്ധേയം. റൊമാന്റിക് പാട്ട് ഇട്ട് സമൂഹമാധ്യമങ്ങളിലൂടെ റീല്‍സ് വീഡിയോയായി പ്രചരിക്കുന്നതോടെയാണ് ഈ കോമ്പോ ഹിറ്റാവുന്നത്.

അത്തരത്തില്‍ ചില നല്ല നിമിഷങ്ങള്‍ അര്‍ജുനും ശ്രീതുവും ചേര്‍ന്ന് സമ്മാനിച്ചിരുന്നു. എന്നാല്‍ ഫിനാലയിലേക്ക് എത്തിയതോടെ അര്‍ജുന്റെ ഗെയിമായിരുന്നു ശ്രീതുവുമായിട്ടുള്ള കോമ്പോ എന്ന തരത്തിലാണ് വിമര്‍ശിക്കപ്പെടുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X