'ജാസ്മിന്റെയും രസ്മിന്റെയും സ്വഭാവം ഏകദേശം ഒരുപോലെ, രസ്മിൻ ഭയങ്കരമായി ദേഷ്യപ്പെടും... വാശിയുമുണ്ട്'; കുടുംബം

ബി​ഗ് ബോസ് സീസൺ ആറിൽ അവശേഷിക്കുന്ന കോമണർ മത്സരാർത്ഥിയാണ് രസ്മിൻ ഭായ്. നിഷാനയായിരുന്നു ഈ സീസണിൽ കോമണറായി ഹൗസിലേക്ക് എത്തിയ മറ്റൊരു മത്സരാർത്ഥി. പക്ഷെ കഴിഞ്ഞ ദിവസം പ്രേക്ഷക പിന്തുണയുടെ കുറവ് മൂലം പുറത്താക്കപ്പെട്ടു. രസ്മിൻ ഭായ് ആദ്യത്തെ ഒരാഴ്ച വളരെ സൈലന്റായിരുന്നു. എന്നാൽ രണ്ടാമത്തെ ആഴ്ചയായപ്പോഴേക്കും രസ്മിൻ ഹൗസിലെ ശക്തരായ മത്സാർത്ഥികളുടെ നിരയിലേക്ക് വന്നു. ഒരു കാര്യം സംസാരിക്കുമ്പോൾ പറയുന്ന പോയൻ്റുകൾ കിറുകൃത്യമായി രസ്മിൻ പറയും.

ടാസ്കുകളിൽ നൂറ് ശതമാനം കൊടുത്തും കളിക്കും. ഫ്രണ്ട്ഷിപ്പിന് നൂറ് ശതമാനം വ്യാലു കൊടുക്കുന്നതിനാൽ ഓവർ ആക്ടിങ്, കള്ള കരച്ചിൽ, പരദൂഷണം പറച്ചിൽ എന്നിവയില്ല. നേരെ വാ നേരേ പോ സ്വഭാവമാണ്. ഹൗസിലെ ജെനുവിൻ‌ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് രസ്മിനെന്നും പ്രേക്ഷകർ പറയാറുണ്ട്. ബി​ഗ് ബോസ് സ്വപ്നം ഏറെ നാളുകളായി രസ്മിൻ മനസിൽ കൊണ്ടുനടന്ന ഒന്നായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ താരത്തിന്റെ കുടുംബാം​ഗങ്ങൾ.

Resmin Bai

ജാസ്മിന്റെയും രസ്മിന്റെയും സ്വഭാവം ഏകദേശം ഒരുപോലെയാണെന്നുമാണ് ഇതുവരെയുള്ള രസ്മിന്റെ പ്രകടനത്തെ കുറിച്ച് മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും പറഞ്ഞത്. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് രസ്മിന്റെ കുടുംബം താരത്തിന്റെ ഹൗസിലെ പ്രകടനത്തെ കുറിച്ച് സംസാരിച്ചത്. 'ഞങ്ങൾ സേട്ടുമാരാണ്. കച്ചിലാണ് ഞങ്ങളുടെ ഉത്ഭവം. ചിലപ്പോൾ അവിടുത്തെ ഭാഷ വീട്ടിൽ ഉപയോ​ഗിക്കാറുണ്ട്.'

'ബി​ഗ് ബോസിലേക്ക് രസ്മിന് സെലക്ഷൻ കിട്ടിയപ്പോൾ ഷോക്കും സന്തോഷവുമുണ്ടായിരുന്നു. അവളുടെ ആ​ഗ്രഹമായിരുന്നു. അതിന് ഞങ്ങൾ എതിര് നിൽക്കാറില്ല. ബന്ധുക്കൾക്കെല്ലാം അത്ഭുതമായിരുന്നു. എങ്ങനെ സെലക്ഷൻ കിട്ടിയെന്നാണ് അവർ ചോദിച്ചത്. രസ്മിൻ ഭയങ്കരമായി ദേഷ്യപ്പെടും. നല്ല വാശിയുമുണ്ട്. അതുപോലെ നമ്മുടെ എന്ത് പ്രശ്നം പറഞ്ഞാലും അതുകേട്ട് പരിഹാരം പറഞ്ഞ് തന്ന് നമ്മളെ സപ്പോർട്ട് ചെയ്യും. റിസ്ക്ക് എടുക്കാൻ റെഡിയാണ് അവൾ.'

'എന്തും നമുക്ക് തുറന്ന് പറയാൻ പറ്റും. ലീഡർഷിപ്പ് കപ്പാസിറ്റിയുള്ളയാളാണ് രസ്മിൻ. എല്ലാവരെയും നിരീക്ഷിച്ചിട്ട് മാത്രമെ അവൾ ഡിസിഷൻ എടുക്കൂ. കുറച്ച് സ്ട്രോങാണ് രസ്മിൻ. നമ്മൾ ഉദ്ദേശിക്കുന്നതായിരിക്കില്ല രസ്മിൻ ചെയ്യുക. പ്രഡിക്ട് ചെയ്യാൻ പറ്റില്ല അവളെ. ആരോടും അധികം ദേഷ്യപ്പെടരുതെന്നൊക്കെ ഞങ്ങൾ പറഞ്ഞ് വിട്ടിരുന്നു. നല്ല ടെൻഷനോടെയാണ് രസ്മിൻ പോയത്. ഞങ്ങളെ ഒന്നും അധികം വിട്ടുനിന്നിട്ടില്ല അവൾ.'

'ദുബായിൽ നല്ലൊരു ജോലി കിട്ടിയിട്ടും ഞങ്ങളെ വിട്ടുപോകാനുള്ള മടികൊണ്ട് അത് രസ്മിൻ വേണ്ടെന്ന് വെച്ചു. പഴയ സീസണുകൾ റെ​ഗുലറായി കണ്ടിട്ടില്ലെങ്കിലും അറിയാം. രസ്മിൻ അവിടെ ഓക്കെയാണെന്നാണ് ഇപ്പോൾ ഞങ്ങൾക്ക് മനസിലാവുന്നത്. രസ്മിൻ അല്ലാതെ സിജോയും ജിന്റോയുമാണ് പ്രിയപ്പെട്ട മത്സരാർത്ഥികൾ.'

Resmin Bai

'ജാസ്മിനോടാണ് രസ്മിൻ ഇപ്പോൾ കമ്പനി എന്നാണ് തോന്നിയിട്ടുള്ളത്. ജാസ്മിന്റെയും രസ്മിന്റെയും സ്വഭാവം ഏകദേശം ഒരുപോലെയാണ്. പഠിച്ച കോളേജിൽ ജോലി ചെയ്യണമെന്നത് രസ്മിന്റെ വലിയ ആ​ഗ്രഹമായിരുന്നു. കോളേജും ഫ്രണ്ട്സുമാണ് രസ്മിന് എല്ലാം. അവൾക്ക് ചമ്മലില്ല എല്ലാത്തിലും കേറി ഇടപെടും. ബി​ഗ് ബോസ് ഷോ രസ്മിൻ വിൻ ചെയ്യും.'

'കാരണം വ്യത്യസ്തരായ ആളുകളെ ദിവസവും കൈകാര്യം ചെയ്യുന്നയാളാണ്', രസ്മിൻ എന്നാണ് പ്രിയപ്പെട്ടവർ പറഞ്ഞത്. ​അതേസമയം ​ഗബ്രിയുമായുള്ള രസ്മിന്റെ സൗഹൃദം അധികം പ്രേക്ഷകർക്കും വലിയ താൽപര്യമില്ല. ​ഗബ്രിക്ക് പുറത്തുള്ള നെ​​ഗറ്റീവ് ഇമേജ് തന്നെയാണ് കാരണം.

കൊച്ചി സ്വദേശിയാണ് രസ്‍മിൻ ഭായ്. സെന്റ് തെരേസാസ് കോളേജില്‍ അധ്യാപികയാണ്. അറിയപ്പെടുന്ന ഒരു കബഡി താരവുമാണ്. കബഡിയിലുഉള്ള താല്‍പര്യത്താലാണ് പ്ലസ് ടുവിന് ശേഷം രസ്‍മിൻ ഭായി ഫിസിക്കല്‍ എജുക്കേഷൻ പഠനത്തിലേക്ക് തിരിഞ്ഞതും കായിക അധ്യാപികയായി മാറാൻ ശ്രമിച്ചതും. റൈഡിംഗിലും ആവേശമുള്ളയാളാണ് രസ്മിൻ ഭായ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X