'ഫിസിക്കൽ അസാൾട്ട് വെച്ച് വിക്ടിം കാർഡ് കളിച്ചില്ല, മോശം ഭാഷ ഉപയോ​ഗിച്ചില്ല'; സിജോയെ ഇഷ്ടപ്പെടാൻ കാരണമിത്!

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അതിന്‍റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കടുക്കുന്ന മത്സരത്തിന്‍റെ ഭാഗമായി ബിഗ് ബോസ് രസകരവും ഒപ്പം മത്സരാവേശം വര്‍ധിപ്പിക്കുന്നതുമായ ടാസ്കുകളാണ് ഇപ്പോള്‍ നല്‍കുന്നത്. എട്ട് പേരാണ് ഹൗസിൽ ഇപ്പോൾ അവശേഷിക്കുന്നത്. അതിൽ ടോപ്പ് ഫൈവിലെത്തുമെന്ന് ഒരു വിഭാ​ഗം പ്രേക്ഷകർ പ്രവചിച്ചിട്ടുള്ള മത്സരാർത്ഥിയാണ് സിജോ. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ സിജോ തുടക്കം മുതൽ പ്രേക്ഷകരുടെ സപ്പോർട്ടുള്ള മത്സരാർത്ഥിയാണ്.

എന്നാൽ തുടക്കത്തിലെ ഫയർ പലപ്പോഴും സിജോയിൽ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിജോയ്ക്കുള്ള പ്രേക്ഷക പിന്തുണയിൽ പലപ്പോഴും കുറവ് വന്നിട്ടുണ്ട്. ഷോ തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് സിജോയ്ക്ക് നേരെ ബി​ഗ് ബോസിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത തരത്തിൽ ​ഗുരുതരമായ ഒരു ഫിസിക്കൽ അസാൾട്ട് നടന്നത്.

Sijo jhon

അസി റോക്കിയുമായുള്ള വാക്ക് തർക്കം അതിര് കടന്നപ്പോൾ പ്രകോപിതനായ റോക്കി സിജോയുടെ മുഖത്ത് മുഷ്ടി കൊണ്ട് ഇടിക്കുകയായിരുന്നു. ആ പ്രവൃത്തി ചെയ്തതോടെ അസി റോക്കി ഷോയിൽ നിന്നും പുറത്തായി. മാത്രമല്ല സിജോയ്ക്ക് സാരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തു. പിന്നീട് കുറച്ച് അധികം നാളുകളും ഓപ്പറേഷനും വിശ്രമവുമെല്ലാമായി സിജോ ഹൗസിൽ നിന്നും മാറി നിന്നു.

പിന്നീട് അസുഖം കുറച്ച് ബേധമായപ്പോഴാണ് സിജോ ഹൗസിലേക്ക് തിരികെ വന്നത്. പത്ത് ബാന്‍ഡേജായിരുന്നു വായില്‍ ഉണ്ടായിരുന്നത്. വാ തുറന്നാല്‍ താനെ തന്നെ അടഞ്ഞുപോകും. സ്ട്രോ ഉപയോഗിച്ച് ജ്യൂസ് മാത്രമായിരുന്നു കുടിച്ചുകൊണ്ടിരുന്നത്. ലാലേട്ടന്റെ എപ്പിസോഡിലേക്ക് വരുന്നതിന് മുമ്പ് രണ്ട് ആഴ്ച കൂടെ വിശ്രമം വേണമെന്ന് പറഞ്ഞിരുന്നു.

അതോടെ ഞാന്‍ വലിയ സങ്കടത്തിലായിരുന്നു. സ്റ്റേജിലേക്ക് വന്നപ്പോള്‍ ലാലേട്ടന്‍ എന്റെ കയ്യില്‍ ഒരു പിടുത്തം പിടിച്ചു. സോറി എന്ന വാക്കാണ് അദ്ദേഹം പറയുന്നത്. എനിക്ക് എന്ത് പറയണമെന്ന് അറിയാതെ നില്‍ക്കുന്ന അവസ്ഥയില്‍ ലാലേട്ടന്‍ കൈ ഒന്നുകൂടെ അമർത്തിപ്പിടിച്ചു. അപ്പോള്‍ എനിക്ക് കിട്ടിയ ഒരു എനർജിയുണ്ട്. അത് എന്റെ ജീവിതത്തിന്റെ അവസാനം വരെ കൂടെയുണ്ടാകും.

ഞാന്‍ തിരിച്ച് വന്നിരിക്കുന്നു. നേരത്തെ ഞാന്‍ വന്നത് ഒരു തീയായിട്ടാണെങ്കില്‍ ഈ തിരിച്ച് വരവ് കാട്ടുതീയാണ്. അത് ഞാന്‍ കത്തിച്ച് കത്തിച്ച് ശരിയാക്കും. നൂറ് ദിവസം വരെ ഞാന്‍ ഇവിടെ ഉണ്ടാകും. അതിന് ആർക്കും ഒരു സംശയവും വേണ്ടെന്നാണ് സിജോ രണ്ടാം വരവിൽ മത്സരാർത്ഥികളോടും പ്രേക്ഷകരോടുമായി പറഞ്ഞത്. ഇപ്പോഴിതാ സിജോയെ തങ്ങൾ എന്തുകൊണ്ട് സപ്പോർട്ട് ചെയ്യുന്നുവെന്ന് താരത്തിന്റെ ആരാധകർ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

Sijo jhon

ആ സോഷ്യൽമീഡിയ പോസ്റ്റാണ് ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ വൈറലാകുന്നത്. ഇന്ത്യൻ ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫിസിക്കൽ അസാൾട്ട് നേരിട്ടിട്ടും പൊരുതി തിരിച്ച് കയറി സിജോ. നേരിട്ട ഫിസിക്കൽ അസാൾട്ട് വെച്ച് ഒരിക്കൽ പോലും വിക്ടിം കാർഡ് കളിച്ചിട്ടില്ല. സംസാര രീതികൊണ്ടോ മോശം ഭാഷകളോ ആംഗ്യം കൊണ്ടോ മോശം ചെഷ്ടകളോ കാണിച്ച് നടന്നിട്ടില്ല.

തനിക്ക് വന്ന ഒരു പ്രശ്‌നം മറ്റുളളവർ കളിയാക്കിയപ്പോഴും മറ്റുള്ളവരുടെ പ്രശ്നത്തിൽ ഒരു സുഹൃത്തിനെ പോലെ ഇടപെട്ടു സിജോ. ഇക്കാരണങ്ങൾ കൊണ്ടാണ് സിജോയെ തങ്ങൾ പിന്തുണയ്ക്കുന്നത് എന്നായിരുന്നു കുറിപ്പ്. പതിമൂന്നാം ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിൽ സിജോയുമുണ്ട്. അത് മറികടക്കുമോയെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X