'ടാസ്ക്ക് ചെയ്യാൻ കഴിവില്ല, സംസാരത്തിൽ ബഹുമാനവുമില്ല, ഏറ്റവും മോശം മത്സരാർത്ഥി, ജാസ്മിൻ നന്ദനയേക്കാൾ ഭേദം'
ബിഗ് ബോസ് മലയാളം സീസൺ ആറ് ഗ്രാന്റ് ഫിനാലെയ്ക്ക് അവശേഷിക്കുന്നത് രണ്ടാഴ്ചകൾ മാത്രം. ഹൗസിൽ മത്സരവും മുറുകി തുടങ്ങി. അവശേഷിക്കുന്നത് പത്ത് മത്സരാർത്ഥികൾ മാത്രമാണ്. ഇവരിൽ നിന്നാണ് ടോപ്പ് ഫൈവും വിജയിയും നിശ്ചയിക്കപ്പെടുക. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കാണ് നടക്കുന്നത്. അഭിഷേക്, ജിന്റോ, അർജുൻ സായ് തുടങ്ങിയവർ തമ്മിലാണ് വാശിയേറിയ മത്സരം നടക്കുന്നത്. ഏഴോളം ടാസ്ക്കുകൾ പൂർത്തിയായി കഴിഞ്ഞു. പോയിന്റുകളുടെ അടിസ്ഥാനത്തിൽ പിന്നിൽ നിൽക്കുന്നത് നന്ദന, ശ്രീതു, നോറ, ജാസ്മിൻ തുടങ്ങിയവരാണ്.
ടിക്കറ്റ് ടു ഫിനാലെ ലഭിക്കുന്ന മത്സരാർത്ഥിക്ക് ഒരാഴ്ച നോമിനേഷനിൽ ഉൾപ്പെടാതെ ഫിനാലെ വീക്കിലേക്ക് കടക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്ത് പേരും പോരാടുന്നത്. ഈ സീസണിൽ ആറ് വൈൽഡ് കാർഡുകളാണ് ഹൗസിലേക്ക് കയറിയത്. അതിൽ മൂന്ന് പേർ മാത്രമാണ് ഹൗസിൽ അവശേഷിക്കുന്നത്.

അഭിഷേക് ശ്രീകുമാർ, നന്ദന, സായ് കൃഷ്ണൻ എന്നിവരാണത്. ഈ മൂന്ന് പേരിൽ ഹൗസിൽ ഏറ്റവും സജീവമായി നിൽക്കുന്ന മത്സരാർത്ഥി നന്ദനയാണ്. വന്ന് അന്ന് മുതൽ എല്ലാ വിഷയങ്ങളിലും ഇടപെടുകയും കൃത്യമായി അഭിപ്രായങ്ങൾ പറയുകയുമെല്ലാം ചെയ്യാറുണ്ട്. ഒരു തവണ ഹൗസ് ക്യാപ്റ്റനാവുകയും ചെയ്തു.
എന്നാൽ നന്ദനയ്ക്ക് പലപ്പോഴും വിനയായിട്ടുള്ളത് സംസാര രീതിയും ആളുകളോടുള്ള പെരുമാറ്റ രീതിയുമാണ്. ഒറ്റ ബുദ്ധിക്ക് പെരുമാറുന്ന മത്സരാർത്ഥിയാണ് നന്ദന എന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഹൗസിലുള്ളവരിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയും നന്ദനയാണ്. അതുകൊണ്ട് തന്നെ തീരുമാനങ്ങളിൽ പോലും പക്വത കുറവ് കാണിക്കാറുണ്ട്.
ഇപ്പോഴിതാ നന്ദനയെ കുറിച്ച് ബിഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ കുറിച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ സീസണിലെ ഏറ്റവും മോശം സെലക്ഷനാണ് നന്ദന എന്ന മത്സരാർത്ഥി എന്നാണ് കുറിപ്പിൽ പറയുന്നത്. ജാസ്മിൻ പോലും നന്ദനയേക്കാൾ പെരുമാറ്റത്തിൽ ഭേദമാണെന്നും കുറിപ്പുകളുണ്ട്. തൃശൂർ സ്ലാങ്ങിൽ വള വള ചിലക്കാൻ അല്ലാതെ മര്യാദക്ക് ഒരു കാര്യത്തെ കുറിച്ച് സാധാരണ രീതിയിലോ ആധികാരികമായോ പോയിന്റ് വെച്ചോ സംസാരിക്കാൻ നന്ദനയ്ക്ക് അറിയില്ല.
സംസാരത്തിൽ ഒരു രീതിയിലുമുള്ള ബഹുമാനവുമില്ല. ജാസ്മിൻ വരെ നന്ദനയേക്കാൾ നന്നായിട്ടാണ് പെരുമാറുന്നത്. ഒരു ഗെയിമോ ടാസ്ക്കോ ചെയ്യാൻ കഴിവില്ല. പ്രായത്തിന്റെ തിളപ്പിൽ പെണ്ണുങ്ങൾ ആണുങ്ങളെ പോലെ ഫിസിക്കലി സ്ട്രോങ്ങാണെന്ന് കാണിച്ചുള്ള പട്ടി ഷോ...

രണ്ടാഴ്ച്ച ആയിട്ടുള്ള ഏട്ടായിമാരും പെങ്ങളൂട്ടിം വെറുപ്പിക്കൽ. ഒരു യോഗ്യതയുമില്ലാതെ റാങ്കിംഗ് ടാസ്കിൽ ഒന്നാമത് പോയി നിന്ന് തോറ്റ് പിന്നീട് പതിമൂന്നാം സ്ഥാനത്ത് പോയി നിന്നു. മാത്രമല്ല ആ സമയത്ത് അതിന്റെ ഫ്രസ്ട്രേഷൻ കാണിക്കാൻ ചെയ്ത് കൂട്ടിയത് വേറെ. നല്ല ഓവർ സ്മാർട്ടാണ് നന്ദന. ഈ സീസണിലെ ഏറ്റവും മോശം സെലക്ഷൻ അത് നന്ദനയാണ് എന്നാണ് കുറിപ്പ്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ചിലർ കുറിപ്പിനെ എതിർത്തെത്തി.
ബിബി കൺടസ്റ്റന്റിന് വേണ്ട രീതിയിലാണ് നന്ദനയുടെ ഗെയിമെന്നാണ് അനുകൂലിച്ചവർ എഴുതിയത്. തൃശൂർ സ്വദേശിയാണ് നന്ദന. അക്കൗണ്ടിംഗ് പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നുണ്ട് താരം. അമ്മയും ചേച്ചിയും അടങ്ങുന്നതാണ് നന്ദനയുടെ കുടുംബം. താരത്തിന്റെ അച്ഛൻ മരിച്ചിട്ട് പതിനാല് വർഷം കഴിഞ്ഞു. നന്ദന നാലിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം.
ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ അമ്മ ഞങ്ങളെ വളർത്തിയത്. ഞങ്ങളെ ഇത്ര വലിയ നിലയിൽ എത്തിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും അമ്മയ്ക്ക് ഉള്ളതാണ്. ഞാൻ ഇപ്പോൾ സ്വപ്നലോകത്താണ്.
അമ്മയുടെ ആഗ്രഹമായിരുന്നു ഞാൻ വലിയ ആളാകണമെന്നത് അതൊക്കെ നടന്നു. ദൈവത്തിന്റെയും അച്ഛന്റയും അനുഗ്രഹം കൊണ്ടാണ് ഇവിടെ വരെ ഈ വേദിയിൽ വരെ എത്തിയത് എന്നാണ് ഹൗസിലേക്ക് കയറിയശേഷം സന്തോഷം പങ്കിട്ട് സംസാരിക്കവെ നന്ദന പറഞ്ഞത്.


Click it and Unblock the Notifications