'സിഗ്മയോ ടോക്സിക്കോ ഒന്നുമല്ല... ഒരുപാട് പേരുടെ സ്നേഹം അർഹിക്കുന്ന ഒരു ശുദ്ധൻ, എല്ലാം ഉള്ളലൊതുക്കുന്നയാൾ'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്. അതിൽ‌ ഏറെ വൈറലായതും പ്രേക്ഷകരെ അമ്പരപ്പിച്ചതുമായ ഒന്നായിരുന്നു ഒരു മാസം മുമ്പ് ആറ് വൈൽഡ് കാർഡുകൾ ഒരുമിച്ച് ഹൗസിലേക്ക് കയറി എന്നത്. വൈൽഡ് കാർഡായി കയറിയവരിൽ മൂന്ന് പേർ ഇതിനോടകം ഹൗസിൽ നിന്നും പുറത്തായി. ഇനി അവശേഷിക്കുന്നത് മൂന്ന് പേർ മാത്രമാണ്. അതിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയാണ് അഭിഷേക് ശ്രീകുമാർ.

എന്നാൽ വന്ന ആദ്യത്തെ ആഴ്ചയിൽ ഹോമോഫോബിക് പ്രസ്താവന നടത്തിയെന്നതിന്റെ പേരിലും ​​ഗേ കമ്യൂണിറ്റിയിൽ നിന്നുള്ള സഹമത്സരാർത്ഥി അഭിഷേക് ജയദീപുമായി നടന്ന തർക്കത്തിന്റെ പേരിലും അഭിഷേക് ശ്രീകുമാറിന് യെല്ലോ കാർഡും ലാസ്റ്റ് വാണിങും ഷോയുടെ അവതാരകൻ മോഹൻലാൽ നൽകിയിരുന്നു. അതോടെ അഭിഷേക് ഹൗസിൽ ഒതുങ്ങിപ്പോയി. ഫിസിക്കൽ ടാസ്ക്കുകളിൽ മാത്രമാണ് ആക്ടീവായി നിൽക്കാറുള്ളത്.

Abhishek Sreekumar

ചങ്ങനാശേരി സ്വദേശിയും അഭിനേതാവും വ്യവസായിയുമാണ് അഭിഷേക് ശ്രീകുമാർ. മഡി എന്ന സിനിമയിൽ ടീനേജ് കഥാപാത്രത്തെയും വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ ഒരാഴ്ചയിൽ പ്രേക്ഷകർക്കിടയിൽ ഒരു നെ​ഗറ്റീവ് ഇമേജായിരുന്നു അഭിഷേകിന്. എന്നാൽ ഇപ്പോൾ ഹൗസിൽ ജനപിന്തുണയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് അഭിഷേക്.

കഴിഞ്ഞ ദിവസം മാതൃദിനത്തോട് അനുബന്ധിച്ച് അഭിഷേക് മരിച്ചുപോയ അമ്മയ്ക്ക് എഴുതിയ കത്ത് കൂടി വൈറലായതോടെ അഭിഷേകിന് കുടുംബപ്രേക്ഷകരുടെ പിന്തുണയും ലഭിക്കാൻ തുടങ്ങി. അതുപോലെ ഫാമിലി വീക്ക് ആരംഭിച്ചശേഷം മത്സരാർത്ഥികളുടെ അമ്മമാരാണ് ഏറെയും ഹൗസിലേക്ക് വന്നിട്ടുള്ളത്.

അമ്മമാരുടെ വരവിന് മുന്നോടിയായി അമ്മയുമായി ബന്ധപ്പെട്ടുള്ള ​ഗാനങ്ങൾ പ്ലെ ചെയ്യുമ്പോഴും തന്നെ കാണാൻ വരാൻ അമ്മയില്ലല്ലോ എന്ന സങ്കടം അഭിഷേകിന്റെ മുഖത്ത് നിഴലിക്കാറുണ്ട്. മറ്റുള്ളവർ അമ്മമാരെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും എല്ലാം കേട്ട് അരികിൽ ഒതുങ്ങിയിരുന്ന് പുഞ്ചിരിക്കുന്ന അഭിഷേകിന്റെ വീഡിയോയും വൈറലാണ്.

ഇപ്പോഴിതാ അഭിഷേകിനെ കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കമന്റാണ് വൈറലാകുന്നത്. 'സിഗ്മയോ ടോക്സിക്കോ ഒന്നുമല്ല... ഒരുപാട് പേരുടെ സ്നേഹം അർഹിക്കുന്ന ഒരു ശുദ്ധനാണ് അഭിഷേക് എന്നാണ് കുറിപ്പിൽ പറയുന്നത്. സിഗ്മയോ ടോക്സിക്കോ എന്താണെന്ന് പറഞ്ഞ് കേട്ടാലും എനിക്ക് ഇപ്പോൾ തോന്നുന്നത് അഭിഷേക് ഒരു പാവമാണെന്നാണ്.'

Abhishek Sreekumar

'കിട്ടാതെ പോയ... എന്നാൽ ഒരുപാട് പേരുടെ സ്നേഹം അർഹിക്കുന്ന ഒരു ശുദ്ധൻ. എല്ലാവരിലും തെറ്റായ ചിന്തകൾ അനുമാനങ്ങൾ ഉണ്ടാവും. പക്ഷെ അടുത്ത് അറിയുമ്പോഴാവും ഓരോരുത്തരുടെയും യഥാർത്ഥ മുഖം മനസിലാകുന്നത്. ആദ്യം അഭിഷേക് വന്ന ടൈംമിൽ ടോക്സിക്ക് ഫാൻസിന്റെ കാട്ടി കൂട്ടലുകൾ കണ്ട് ഇയാൾക്ക് എതിരെ ഒരുപാട് പോസ്റ്റ്‌കൾ ഞാൻ തന്നെ ചെയ്തിട്ടുണ്ട്.'

'അവരോടും ഒന്നേ പറയാനുള്ളൂ... ആൽഫയും സിഗ്മയും ഒന്നും അല്ലെടോ ഈ മനുഷ്യൻ... ഒറ്റപെടലും സങ്കടങ്ങളും പലപ്പോഴും മനസിൽ ഒതുക്കി ജീവിക്കുന്ന മനുഷ്യനാണ്', എന്നായിരുന്നു പ്രേക്ഷകരിൽ ഒരാൾ കുറിച്ചത്. പുള്ളി മുന്നോട്ട് വെക്കുന്ന കാര്യങ്ങളോട് വ്യക്തിപരമായി താൽപര്യം ഇല്ലെങ്കിലും സത്യം പറഞ്ഞാൽ പാവം തോന്നുന്നു. ആൺപിള്ളേരായാൽ കരയാൻ പാടില്ല ഇമോഷൻസ് കാണിക്കാൻ പാടില്ല എന്നൊക്കെയുള്ള പൊതുനിർമ്മിതിയുടെ ഇരയാണ്.

എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ... എന്ന പാട്ട് മുഴങ്ങുമ്പോൾ എല്ലാവരും ഓടി വാതിൽക്കലേക്ക് പോകുമ്പോൾ അഭിഷേകിന്റെ മുഖം ജസ്റ്റ്‌ ഒന്ന് മിന്നി മറയുന്നുണ്ട്. ആ മുഖത്ത് അപ്പോൾ ഞാൻ കണ്ടത് എനിക്ക് ഓടി പോകാൻ എന്റെ അമ്മ വരില്ലല്ലോ എന്ന ഭാവം.

അമ്മമാർ വരുമ്പോൾ അന്ന് മാതൃദിനത്തിൽ വായിച്ച കത്തിൽ പറയും പോലെ മറ്റുള്ളവരുടെ അമ്മമാർ വരുമ്പോൾ അമ്മയില്ലാത്ത അഭിഷേകിന്റെ മനസിലെ വിഷമം എന്ത് മാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളു എന്നെല്ലാമാണ് അഭിഷേകിനെ കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകർ കുറിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X