'ഒരു മനുഷ്യൻ എങ്ങനെയാവണമെന്ന് കാണിച്ച് തന്ന പച്ചയായ മനുഷ്യൻ, പുതുതലമുറയ്ക്ക് പ്രചോദനമാണ് അർജുൻ'
ബിഗ് ബോസ് സീസൺ ആറ് അവസാനിക്കാൻ ഇനി വെറും ആറ് ദിവസം മാത്രമാണ് ബാക്കി. വരുന്ന ഞായറാഴ്ച ആരാകും ബിഗ് ബോസ് വിജയിയെന്ന് അറിയാനാകും. നിലവിൽ ആറ് മത്സരാർത്ഥികളാണ് ബിഗ് ബോസ് വീട്ടിലുള്ളത്. റിഷി, അഭിഷേക്, ജാസ്മിൻ, ജിന്റോ, ശ്രീതു, അർജുൻ എന്നിവരാണ് അവർ. ഇതിൽ ഒരാൾ ഒഴികെയുള്ള മറ്റ് അഞ്ച് പേർ ടോപ് ഫൈവിലുണ്ടാകും. ഫിനാലേയിലേക്ക് അടുക്കുന്തോറും ബിഗ് ബോസ് വീട്ടിൽ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.
ഒപ്പം ചില അതിഥികളും വീട്ടിലേക്ക് എത്തുന്നുണ്ട്. ഈ സീസണിൽ നിന്നും എവിക്ടായവരാണ് വീണ്ടും ഷോയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യമായി എത്തിയത് ജാന്മണിയും യമുനയുമാണ്. ഇനി വരും ദിവസങ്ങളിൽ ഒരോരുത്തരായി ഹൗസിലേക്ക് എത്തും. ഫൈനലിസ്റ്റുകൾ ആറുപേരും തങ്ങൾക്ക് പ്രിയപ്പെട്ടവരെ കാണാൻ കാത്തിരിക്കുകയാണ്.

അതേസമയം ഹൗസിൽ നടക്കുന്നതിനേക്കാൾ ശക്തമായ മത്സരമാണ് ഹൗസിന് പുറത്ത് ആറ് മത്സരാർത്ഥികളുടെയും ആരാധകർ തമ്മിൽ നടക്കുന്നത്. വോട്ടിങ് അനുസരിച്ച് മുന്നിൽ നിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് മോഡലായ അർജുൻ ശ്യാം ഗോപൻ. ടോപ്പ് ത്രിയിൽ എങ്കിലും അർജുൻ എത്താനുള്ള സാധ്യതകളാണ് കാണുന്നത്.
പരകായപ്രവേശം ടാസ്ക്കിൽ നോറയയായി വേഷം കെട്ടിയുള്ള അർജുന്റെ പ്രകടനം വൈറലായശേഷം താരത്തിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ സിജോയുടെ എവിക്ഷൻ സമയത്ത് കരഞ്ഞുവന്നതിന്റെ പേരിൽ വലിയ വിമർശനം അർജുന് എതിരെ വരുന്നുണ്ട്. സിജോ ഞായറാഴ്ച എവിക്ടായി പുറത്ത് പോയപ്പോൾ കരഞ്ഞ ഒരേയൊരാൾ അർജുൻ മാത്രമാണ്.
മാത്രമല്ല ഉറ്റ സുഹൃത്ത് ശ്രീതു എവിക്ടാവാതെ സേവായതിന്റെ ഒരു സന്തോഷവും അർജുന് ഉണ്ടായിരുന്നുമില്ല. ശ്രീതുവിന് തന്റെ വോട്ട് സ്പ്ലിറ്റായി പോകുമോ എന്ന ഭയം കൊണ്ടും സിജോ ആരാധകരുടെ വോട്ട് നേടാനുമാണ് അർജുൻ കരഞ്ഞതെന്നാണ് പ്രധാനമായും കഴിഞ്ഞ ദിവസത്തെ വീക്കെന്റ് എപ്പിസോഡിനുശേഷം അർജുന് ലഭിക്കുന്ന വിമർശനം. എന്നാൽ സീസൺ ആറിന്റെ കിരീടം ചൂടാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി അർജുനാണെന്നാണ് താരത്തിന്റെ ആരാധകരുടെ പക്ഷം.
ഒരു മനുഷ്യൻ എങ്ങനെയാവണമെന്ന് കാണിച്ച് തന്ന പച്ചയായ മനുഷ്യനും പുതുതലമുറയ്ക്ക് പ്രചോദനവുമാണ് അർജുനെന്ന മത്സരാർത്ഥിയെന്നുമാണ് ആരാധകരിൽ ഒരാൾ അർജുനെന്ന ഗെയിമറിനെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. ആദ്യം മുതൽ അവസാനം വരെ ഒരുപോലെ നിൽക്കുന്ന വ്യക്തി. നല്ല ഒരു ക്വാളിറ്റിയുള്ള ഒരു കണ്ടസ്റ്റന്റ്.

ഇപ്പോഴത്തെ യങ്സ്റ്റേഴ്സിന് ഒരുപാട് ഇൻസ്പിറേഷനാണ് അർജുൻ. ഒരു മനുഷ്യൻ എങ്ങനെയാവണമെന്നും അവന് എന്തൊക്കെ ക്വാളിറ്റീസ് വേണമെന്നും കാണിച്ചുതന്ന ഒരു പച്ചയായ മനുഷ്യൻ. ഒരു നിഷ്കളങ്കനായ ചെറുപ്പക്കാരൻ. പിആർ ടീംസ് എന്ന് ശ്രമിക്കുന്നത് രാവണന്മാരെയുണ്ടാക്കി അവരെ വിജയിപ്പിച്ച് രാജാവാക്കാനാണ്.
എന്നാൽ പിആർ ഇല്ലാത്ത ഈ സാധാരണ മനുഷ്യനെ വിജയിപ്പിച്ചാൽ നമുക്ക് ഒരു രാജാവിന് പകരം ഒരു പച്ചയായ മനുഷ്യനെ വിജയായി കിട്ടും എന്നായിരുന്നു കുറിപ്പ്. അതേസമയം ശ്രീതുവിന് ഒപ്പമുള്ള ലവ് കോമ്പോ അല്ലാതെ മറ്റൊരു കണ്ടന്റും അർജുനില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ കുറിക്കുന്നത്. അർജുൻ-ശ്രീതു കോമ്പോ ആരാധകർ കാരണമാണ് ഫൈനൽ ഫൈവിൽ ഇടം പിടിക്കേണ്ട സിജോ അടക്കം പുറത്തായതെന്ന വിമർശനവും അർജുന് എതിരെ ഉയരുന്നുണ്ട്.
മോഡലിംഗ് കരിയറില്‍ ജ്വലിച്ച് നിൽക്കുന്ന അര്‍ജുൻ 2020ലെ മിസ്റ്റര്‍ കേരള ടൈറ്റില്‍ വിന്നറാണ്. ഒരു ജൂഡോ പ്ലേയര്‍ കൂടിയായ അര്‍ജുന്‍ ആ ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട്. ടാസ്ക്കുകൾ വരുമ്പോൾ ഏറ്റവും മനോഹരമായി ചെയ്യാൻ അർജുൻ ശ്രമിക്കാറുണ്ട്.


Click it and Unblock the Notifications