'ചില ദിവസങ്ങളിൽ ജിന്റോക്ക് സപ്പോർട്ട്, ഇടക്ക് ചിലർ അഭിഷേകിനെ രാജാവാക്കാൻ നോക്കി, എല്ലാത്തിനും ആയുസ് കുറവ്'
ബിഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങിയിട്ട് മുപ്പത്തിനാല് ദിവസങ്ങൾ പിന്നിടുന്നു. ഒന്നാം ദിവസം ഷോ തുടങ്ങിയപ്പോൾ 19 മത്സരാർത്ഥികൾ ഹൗസിലേക്ക് കയറിയിരുന്നു. എന്നാൽ മൂന്ന് ആഴ്ച പിന്നിട്ടപ്പോഴേക്കും അവരിൽ ആറ് പേർ പുറത്തായി. ചിലർ എവിക്ഷനിലൂടെയും ഒരാൾ ഇജക്ഷനിലൂടെയും മറ്റൊരാൾ ആരോഗ്യപരമായ കാരണങ്ങളാലുമാണ് മത്സരത്തിൽ നിന്നും പിന്മാറിയത്. ആറുപേർ പോയപ്പോൾ അഞ്ചാം ആഴ്ചയുടെ തുടക്കത്തിൽ പുതിയ ആറുപേരെ വൈൽഡ് കാർഡുകളായി ഹൗസിലേക്ക് കയറ്റി വിട്ടു ബിഗ് ബോസ്.
അതോടെ കളി മുഴുവനായും മാറി. ഇപ്പോഴാണ് ഷോയുടെ ലൈവ് കാണാൻ ഒരു താൽപര്യം തോന്നുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. പക്ഷെ ആറാം സീസൺ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഒരു മത്സരാർത്ഥിയേയും തുടർച്ചയായി സപ്പോർട്ട് ചെയ്യാൻ കഴിയുന്നില്ലെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്.

അതുപോലെ പതിവായി കണ്ട് വരാറുള്ള രാജാവ് ആർമിയും ഇത്തവണ ഇതുവരെയും ഒരു മത്സരാർത്ഥിയുടെ പേരിലും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ സീസൺ ആറിലെ മത്സരാർത്ഥികളെ കുറിച്ച് ബിഗ് ബോസ് പ്രേക്ഷകരുടെ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത സ്ഥിരമായി പ്രേക്ഷക സപ്പോർട്ട് കിട്ടുന്ന ഒരു മത്സരാർത്ഥിയും ഇല്ലെന്നുള്ളതാണ് എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത് പെർമെനന്റായി പ്രേക്ഷക സപ്പോർട്ട് കിട്ടുന്ന ഒരു മത്സരാർത്ഥിയും ഇല്ല എന്നതാണ്. ചില ദിവസങ്ങളിൽ ജിന്റോക്ക് നല്ല സപ്പോർട്ട് കിട്ടും. ഇടക്ക് ചിലർ അഭിഷേകിനെ രാജാവാക്കാൻ നോക്കിയെങ്കിലും അതിന് ഒരു ദിവസം മാത്രമെ ആയുസ് ഉണ്ടായുള്ളൂ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിബിനായിരുന്നു സപ്പോർട്ട്. ഇപ്പോൾ ഗാലറി മുഴുവൻ ജാസ്മിനാണ് സപ്പോർട്ടായി നിൽക്കുന്നത്. എല്ലാം മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഗെയിമുകളും വളരെ രസകരമായിരിക്കും എന്നായിരുന്നു കുറിപ്പ്. ജാസ്മിനുള്ള പിന്തുണ ടെംപററിയാണ്. ജാസ്മിൻ നാളെ എന്തെങ്കിലും തോന്നിവാസം കാണിച്ചാൽ ഇരട്ടിയാകും നെഗറ്റീവ്.
ഇപ്പോഴും ജാസ്മിന്റെ അവസ്ഥ ഏറെക്കുറെ അങ്ങനെയാണ് എന്നിങ്ങനെ നിരവധി പേർ ഗെയിം വിലയിരുത്തി അഭിപ്രായങ്ങൾ കുറിച്ചിട്ടുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിൽ നല്ല ഗെയിമുകൾ പുറത്തെടുത്താൻ അഭിഷേക് ശ്രീകുമാറിനും സായ് കൃഷ്ണയ്ക്കും വലിയൊരു ഫാൻ ബേസുണ്ടാക്കി നിസാരമായി വോട്ട് പിടിക്കാം. സായ് എന്ന സീക്രട്ട് ഏജന്റ് ഹൗസിലേക്ക് എത്തിയപ്പോൾ പ്രേക്ഷകർക്കെല്ലാം വലിയ പ്രതീക്ഷയായിരുന്നു.

പക്ഷെ സംഭവിച്ചത് നേരെ തിരിച്ചാണ്. പുലിയാകുമെന്ന് പ്രതീക്ഷിച്ചയാൾ പൂച്ചക്കുട്ടിയായിയെന്ന് മാത്രമല്ല ഒരാഴ്ചയ്ക്കുള്ളിൽ അവസാന വാണിങും ബിഗ് ബോസിന്റെ കയ്യിൽ നിന്നും കിട്ടി. റോബിനും അഖിൽ മാരാരുമെല്ലാം ആദ്യത്തെ രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ ഹൗസിലും പുറത്തും ഒരുപോലെ ശ്രദ്ധാകേന്ദ്രമായി ആരാധകരെ സ്വന്തമാക്കിയിരുന്നു. അതേസമയം രാജാവും രാഞ്ജിയും പിറക്കാൻ ഇനിയും സമയമുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
ഇത്തവണ ഓപ്പൺ നോമിനേഷനാണ് വൈൽഡ് കാർഡുകൾ കൂടി ഹൗസിൽ കയറിയതുകൊണ്ട് ബിഗ് ബോസ് നൽകിയത്. ശ്രീരേഖ, റിഷി, നോറ, ശ്രീതു, ശരണ്യ, അന്‍സിബ, അഭിഷേക് ശ്രീകുമാർ, ജാന്‍മണി, ജിന്‍റോ എന്നിവരാണ് എവിക്ഷൻ പ്രക്രിയ നേരിടുന്നത്. അതിൽ അഭിഷേക് ശ്രീകുമാർ, ശ്രീതു എന്നിവർ സേഫാണെന്ന് ശനിയാഴ്ചത്തെ എപ്പിസോഡിൽ തന്നെ മോഹൻലാൽ വ്യക്തമാക്കി.
ഞായാറാഴ്ചയിലെ എപ്പിസോഡ് കൂടി കഴിയുമ്പോൾ ജാൻമണി എവിക്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം വിഷു പ്രമാണിച്ച് നോ എവിക്ഷൻ വീക്കാണെന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റവും അവസാനം ഹൗസിൽ നിന്നും എവിക്ടായത് യമുന റാണിയാണ്.


Click it and Unblock the Notifications