'അവർക്കിടയിൽ തീവ്രമായ പോസിറ്റീവ് ബോണ്ടുണ്ട്, സൈബർ അറ്റാക്ക് നേരിട്ടിട്ടും ജാസ്മിനെ ഗബ്രി അവോയ്ഡ് ചെയ്തില്ല'
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. ആരാകും വിജയ കിരീടം ചൂടുകയെന്ന് ഞായറാഴ്ച അറിയാനാകും. ഫൈനലിലേക്ക് അടുക്കുന്നതിനിടെ എവിക്ടായ മത്സരാർത്ഥികൾ എല്ലാവരും തിരിച്ചെത്തുകയാണ്. ജാന്മണിയും യമുനയും ആയിരുന്നു ആദ്യം വീട്ടിലെത്തിയത്. പിന്നാലെ രസ്മിൻ, പൂജ, രതീഷ്, അപ്സര, ഗബ്രി തുടങ്ങിയവരെല്ലാം എത്തി. നാളെയും കുറച്ചുപേർ കൂടി തിരികെ ഹൗസിലേക്ക് എത്തും. ഷോയ്ക്ക് അകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട കോമ്പോയാണ് ജബ്രി കോമ്പോ. ഇരുവർക്കും വലിയ രീതിയിൽ നെഗറ്റീവ് സൃഷ്ടിച്ചതും ഈ കോമ്പോ തന്നെയാണ്.
ഗബ്രിയുമായി അടുപ്പം കാണിച്ചതിന്റെ പേരിൽ നിശ്ചയിച്ച് വെച്ചിരുന്ന ജാസ്മിന്റെ വിവാഹം പോലും മുടങ്ങിപ്പോയി. അതുപോലെ തങ്ങളുടെ ബന്ധം ഏത് തരത്തിലുള്ളതാണെന്ന് ഇരുവരും ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. പുറത്ത് വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടിട്ടും റീ എൻട്രിക്കുശേഷം എല്ലാവിധ പിന്തുണയും ജാസ്മിന് നൽകി തന്നെയാണ് ഗബ്രി മുന്നോട്ട് പോകുന്നത്.

അതേസമയം ഗബ്രി വന്നതിനാൽ ജാസ്മിന് ലഭിക്കേണ്ട വോട്ട് കുറയാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ പക്ഷം. ഗബ്രിയുടെ റീ എൻട്രിക്കുശേഷം ലൈവ് കാണുന്നവരുടെ എണ്ണത്തിൽ അടക്കം വലിയ വർധനയുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ജാസ്മിൻ-ഗബ്രി സൗഹൃദത്തെ കുറിച്ച് പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇരുവർക്കുമിടയിൽ തീവ്രമായ പോസിറ്റീവ് ബോണ്ടുണ്ടെന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.
നെഗറ്റീവ് തപ്പി പോയാൽ ഒരുപാടുണ്ട്. ഒരാൾക്കും എല്ലായിപ്പോഴും നല്ലവരാകാൻ പറ്റില്ല. അഥവാ അങ്ങനെയാകുന്നുണ്ടെങ്കിൽ അവരായിരിക്കും ലോകത്തിലെ ഏറ്റവും വലിയ കള്ളൻ. കാരണം അവന്റെ കൊള്ളരുതായ്മ മറച്ചുവെച്ച് മറ്റൊരു ആളായി അഭിനയിക്കുകയാണ്. ഒരുപാട് നെഗറ്റീവ് ഗബ്രിക്കും ജാസ്മിനും എതിരെ പ്രചരിക്കുന്നുണ്ട്.
പ്രധാനമായും എൻഗേജ്മെന്റ് കഴിഞ്ഞ ജാസ്മിൻ എന്താണ് ഹൗസിൽ കാട്ടിക്കൂട്ടുന്നത് എന്നതാണ്. അതിൽ ഒരു ഭാഗമായി ഗബ്രിയും. എന്നാൽ ഈ കാര്യം വല്ലതും ഗബ്രിക്ക് അറിയാമോ..?. ഇല്ല... പക്ഷെ നെഗറ്റീവ് സ്പ്രെഡ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ആരും നോക്കിയില്ല. ജാസ്മിന്റെ ഒപ്പം ഗബ്രി എന്ന് മാത്രം പറഞ്ഞ് പരത്തി. സദാചാര കണ്ണുകൾ അങ്ങനെ പലതും പ്രചരിപ്പിച്ചു. പക്ഷെ അവർക്കിടയിൽ തീവ്രമായ ഒരു പോസിറ്റീവ് ബോണ്ടുണ്ട്.
ഇപ്പോൾ നൂറാം ദിവസമാകാൻ പോകുന്നു. ഇവർ തമ്മിൽ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മറ്റുള്ളവരുടെ കുറ്റം പറയുന്നതോ കൂടെ നിന്ന് പാര പണിയുന്നതോ കണ്ടിട്ടുണ്ടോ...?. പുറത്തുപോയ ഗബ്രി ഏതെങ്കിലും ഒരു മത്സരാർത്ഥിയെ പറ്റി നെഗറ്റീവ് പറഞ്ഞോ..?. ഇത്രയും സൈബർ അറ്റാക്ക് നേരിടുമ്പോൾ ഗബ്രിക്ക് ജാസ്മിനെ ചെയ്ത് ചെയ്ത് മാറി നിൽക്കാമായിരുന്നു അവൻ അങ്ങനെ ചെയ്തോ...?.

വീട്ടിലേക്ക് കയറി ജാസ്മിനെ ഒറ്റപ്പെടുത്തിയിരുന്നെങ്കിൽ അവന് അവന്റെ ഭാഗം ക്ലിയറാക്കാമായിരുന്നു... അങ്ങനെ ചെയ്തോ..?. എത്ര വലിയ പ്രശ്നം വന്നാലും അവർ ഒരുമിച്ച് ഒറ്റക്കെട്ടായി നേരിടുന്നു. അതാണ് ബോണ്ട്. നെഗറ്റീവ് പറയുന്നവർക്ക് എൻഗേജ്മെന്റ് കഴിഞ്ഞ കാര്യവും അതൊക്ക പറയാം.
ഒരു പുസ്തകം മുഴുവനായി വായിച്ച് തീർക്കാതെ അതിന്റെ പുറംചട്ട കണ്ടിട്ട് നമുക്ക് അഭിപ്രായം പറയാൻ പറ്റത്തില്ലല്ലോ. എൻഗേജ്മെന്റ് ഇഷ്യു അറിയണമെങ്കിൽ അതിന്റെ ദീർഘമായ കാര്യം എന്തെന്ന് നമ്മൾ അന്വേഷിച്ച് കണ്ടെത്തണം. അത് ജാസ്മിൻ പുറത്തിറങ്ങി ഒരു ഇന്റർവ്യു വരും വരെ ക്ഷമിക്കണം. ജാസ്മിന്റെയും ഗബ്രിയുടെയും ഈ ഒത്തൊരുമ തന്നെയാണ് പലർക്കും സഹിക്കാൻ പറ്റാത്തത്.
പക്ഷെ അത് അവരെ സംബന്ധിച്ച് വലിയ ഒരു ശക്തി തന്നെയാണ്. എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഇവർ എന്നും ഒരുമിച്ച് തന്നെ എന്നാണ് കുറിപ്പുകൾ. ഗബ്രിയെ വീണ്ടും കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു ജാസ്മിന്.


Click it and Unblock the Notifications