'ആദ്യമായാണ് അനീതി നേരിടേണ്ടി വന്ന ഒരാളെ കൂടെയുള്ളവർ ഒറ്റപ്പെടുത്തുന്നത് കാണുന്നത്, വളരെ മോശം മെന്റാലിറ്റി'
വളരെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസും പ്രേക്ഷകരും സാക്ഷ്യം വഹിച്ചത്. ആദ്യമായി ഒരാൾ സഹമത്സരാർത്ഥിയെ ക്രൂരമായി കയ്യേറ്റം ചെയ്തിരിക്കുന്നു. അസി റോക്കിയാണ് സഹമത്സരാർത്ഥിയെ സിജോയെ മർദ്ദിച്ചത്. വാക്കുതർക്കം നടക്കുന്നതിനിടെ അസി റോക്കി സിജോയുടെ കവിളിൽ ആഞ്ഞ് ഇടിക്കുകയായിരുന്നു. റോക്കിക്ക് മുമ്പ് രണ്ടുപേർ ഫിസിക്കൽ അസാൾട്ടിന്റെ പേരിൽ ഹൗസിൽ നിന്നും പുറത്തായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ആരും പ്രവർത്തിച്ചിട്ടില്ല.
വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറില്ലെന്ന് കരുതി മറ്റുള്ള മത്സരാർത്ഥികളെല്ലാം അവരവരുടെ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആ സമയത്താണ് അപ്രതീക്ഷിതമായി റോക്കി സിജോയെ ഇടിച്ചത്. സംഭവം നടന്ന് ഉടൻ തന്നെ റോക്കിയെ മത്സരത്തിൽ നിന്നും ബിഗ് ബോസ് പുറത്താക്കി. റോക്കിയുടെ ഇടിയിൽ സിജോയ്ക്ക് സാരമായി തന്നെ പരിക്കേറ്റിരുന്നു.

മുഖത്ത് നീര് വരികയും പല്ലിന് ഇളക്കം തട്ടുകയുമെല്ലാം ചെയ്തിട്ടുണ്ട്. മാത്രമല്ല ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയുണ്ട്. ഇരുവരും തമ്മിൽ പരസ്പരം പ്രവോക്ക് ചെയ്യുന്നത് അതിര് കടന്നതാണ് ഇത്രയും വലിയൊരു പ്രശ്നത്തിന് കാരണമായത്. റോക്കിയെ പുറത്താക്കി എന്നുള്ള അറിയിപ്പ് വന്നപ്പോൾ തനിക്ക് പരാതിയില്ലെന്ന് സിജോ പറഞ്ഞുവെങ്കിലും മറ്റൊരാളെ കയ്യേറ്റം ചെയ്യുന്നത് ബിഗ് ബോസ് നിയമങ്ങൾക്ക് എതിരായതിനാൽ റോക്കിയെ പുറത്താക്കി.
റിഷി, അൻസിബ, അർജുൻ തുടങ്ങിയവരെല്ലാം റോക്കിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് തന്നെ റോക്കി പുറത്തായശേഷം മൂവരും വാവിട്ട് കരയുകയായിരുന്നു. അതുപോലെ അടി കൊണ്ട വ്യക്തിയാണ് സിജോയെങ്കിലും റോക്കി പുറത്തായശേഷം നിരവധി കുറ്റപ്പെടുത്തലുകൾ സിജോയ്ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്.
ഇപ്പോഴിതാ സിജോയെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമായാണ് അനീതി നേരിടേണ്ടി വന്ന ഒരാളെ കൂടെയുള്ളവർ ഒറ്റപ്പെടുത്തുന്നത് കാണുന്നതെന്നും ഈ സീസണിലുള്ള മത്സരാർത്ഥികളെല്ലാം മോശം മെന്റാലിറ്റിയുള്ളവരാണെന്നുമാണ് ബിഗ് ബോസ് പ്രേക്ഷകനായി ഒരു വ്യക്തി സോഷ്യൽമീഡിയയിൽ കുറിച്ചത്.
'കഴിഞ്ഞ തവണകളിൽ പ്രശ്നക്കാരായ മത്സരാർത്ഥികളെ സഹമത്സരാർത്ഥികൾ എതിര്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഇത് ആദ്യമായാണ് അനീതി നേരിടേണ്ടി വന്ന ഒരാളെ കൂടെയുള്ളവർ ഒറ്റപ്പെടുത്തുന്നത് കാണുന്നത്. എന്തൊരു മോശം മെന്റാലിറ്റിയാണ്. അവരെയും തെറ്റ് പറയാന്‍ പറ്റില്ല. കാരണം മുന്‍വര്‍ഷങ്ങളിൽ ഏറ്റവും മോശം സ്വഭാവമുള്ള മത്സരാർത്ഥികൾക്കായിരുന്നു പുറത്ത് സപ്പോർട്ട് കൂടുതല്‍. ഇത്തവണയും അങ്ങനെയാകുമെന്ന് കരുതി പേടി കൊണ്ട് ചെയ്യുന്നതാണ്.'

'പക്ഷെ ആളുകള്‍ മാറി ചിന്തിച്ച് തുടങ്ങിയെന്ന് അവര്‍ ഒന്ന് മനസിലാക്കിയിരുന്നെങ്കിൽ.... എല്ലാവരെയും പ്രവോക്ക് ചെയ്ത് നടന്ന ഒരുത്തനെ ഒരുതവണ തിരിച്ച് ഒന്ന് പ്രവോക്ക് ചെയ്തവൻ ഇപ്പോള്‍ വില്ലൻ. നല്ല ചിന്താഗതി തന്നെ...', എന്നാണ് കുറിപ്പ്. സിജോ അങ്ങോട്ടുപോയി ചോദിച്ച് വാങ്ങിയതാണെന്ന രീതിയിൽ ഹൗസിലും ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം സിജോയ്ക്ക് ഇനി എത്രനാൾ ഹൗസിൽ തുടരാനാകുമെന്നത് കണ്ടറിയണം.
കാരണം ഒന്നിൽ കൂടുതൽ ദിവസം ആശുപത്രിയിൽ ചികിത്സയ്ക്കായി കഴിയേണ്ടി വന്നാൽ പിന്നെ വീട്ടിലേക്ക് തിരികെ കയറ്റില്ല. ഈ സീസൺ മുതൽ അങ്ങനൊരു നിയമം ബിഗ് ബോസ് കൊണ്ടുവന്നിട്ടുണ്ടത്രെ. റോക്കി ഇന്ന് രാവിലെയാണ് ചെന്നൈയിൽ നിന്നും തിരികെ കേരളത്തിൽ എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്ന റോക്കിയെ ഹാരമണിയിച്ചും തലപ്പാവ് ചൂടിപ്പിച്ചുമാണ് ആരാധകർ വരവേറ്റത്.
അടിപൊളി ഗെയിമായിരുന്നു. ഞാൻ വലിയ ഗെയിമർ ഒന്നുമല്ല. അതുകൊണ്ട് എനിക്ക് ഗെയിം ഒന്നും കളിക്കാനും പറ്റിയില്ല. പുറത്ത് എങ്ങനെയാണോ ഞാൻ അതുപോലെ തന്നെയായിരുന്നു ബിഗ് ബോസ് വീട്ടിലും. എനിക്ക് പേടി ഒന്നുമില്ല എന്നാണ് റോക്കി പറഞ്ഞത്. സിജോയെ മർദ്ദിച്ച ശേഷം കൺഫെഷൻ റൂമിൽ ഇരുന്ന് റോക്കി ഏറെനേരം പൊട്ടിക്കരഞ്ഞിരുന്നു.


Click it and Unblock the Notifications