'ജാസ്മിനോട് തർക്കിച്ച് നിൽക്കാൻ ഒരു രാജാവിനും പറ്റിയിട്ടില്ല, ജിന്റോ മറ്റുള്ളവർക്ക് എതിരെ കളിക്കുന്നില്ല'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ വെറും രണ്ടാഴ്ചകൾ മാത്രം ശേഷിക്കെ ഹൗസിൽ അവശേഷിക്കുന്നത് ഒമ്പത് മത്സരാർത്ഥികളാണ്. ഇവരിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള രണ്ടുപേർ ജാസ്മിനും ജിന്റോയുമാണ്. ഇവരിൽ ആരെങ്കിലും ഒരാളാകും കപ്പുയർത്തുക എന്നാണ് പ്രേക്ഷകരുടെ പ്രവചനങ്ങൾ. ഹൗസിൽ ഇപ്പോൾ മത്സരം നടക്കുന്നതും ജിന്റോയും ജാസ്മിനും തമ്മിൽ തന്നെയാണ്. ഇന്ന് വളരെ നാളുകൾക്കുശേഷം ഇരുവരും ഒന്ന് കൊമ്പുകോർത്തു.

കഴിഞ്ഞ ആഴ്ച ടിക്കറ്റ് ടു ഫിനാലെയും മറ്റുമായിരുന്നതിനാൽ നല്ലൊരു വാക്ക്പോരിന് ആരും തന്നെ സമയം കണ്ടെത്തിയിരുന്നില്ല. ഇന്ന് പീപ്പിൾസ് റൂമിൽ വിശ്രമിക്കവെ ജാസ്മിൻ പറഞ്ഞ ഒരു ഡയലോ​ഗിൽ ജിന്റോ കേറി പിടിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. മത്സരം അവസാന ലാപ്പിലോട്ട് അടുത്തതിനാൽ വളരെ വിരളമായി മാത്രമെ ടാസ്ക്കുകൾ മത്സാർത്ഥികൾക്ക് ബി​ഗ് ബോസ് നൽകാറുള്ളു.

Jasmin Jaffar

അതുകൊണ്ട് തന്നെ വിശ്രമിക്കാൻ എല്ലാവർക്കും സമയം ലഭിക്കാറുമുണ്ട്. ഗബ്രിയെ മിസ് ചെയ്യുന്നുവെന്ന് ജാസ്മിൻ പറഞ്ഞതോടെ ആരംഭിച്ച തർക്കം ഏറെ നേരെ നീണ്ടു നിന്നു. ജിന്റോയും ജാസ്മിനും ഒന്നിനൊന്ന് മികച്ചതായി പോയിന്റുകൾ പറഞ്ഞുവെന്നാണ് ബിബി പ്രേക്ഷകർ പറഞ്ഞത്. എന്നാൽ ജാസ്മിൻ ആരാധകർ പറഞ്ഞത് ജിന്റോയെ ജാസ്മിൻ വാക്ചാതുര്യം കൊണ്ട് പിടിച്ചുകെട്ടി എന്നാണ്.

പൊതുവെ ഇത്തരം തർക്കങ്ങളിലും മറ്റും ഉച്ചത്തിൽ‌ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള മത്സരാർത്ഥികളിൽ ഒരാൾ ജാസ്മിൻ തന്നെയാണ്. താരത്തിന്റെ ​ഗെയിം ഇഷ്ടമല്ലാത്തവർ പോലും അത് സമ്മതിക്കും. ഇപ്പോഴിതാ ബിബി പ്രേകഷകരുടെ ​ഗ്രൂപ്പിൽ ജാസ്മിനെ കുറിച്ച് പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

ജാസ്മിനോട് തർക്കിച്ച് നിൽക്കാൻ അന്നും ഇന്നും ഒരു രാജാക്കന്മാർക്കും പറ്റിയിട്ടില്ലന്നാണ് കുറിപ്പ്. ജാസ്മിൻ എന്ന മത്സരാർത്ഥിയോട് തർക്കിച്ച് നിൽക്കാൻ അന്നും ഇന്നും ഒരു രാജാക്കന്മാർക്കും പറ്റിയിട്ടില്ല. വൈൽഡ് കാർഡ്സിന്റെ അടുത്ത് നിന്ന് ജാസ്മിൻ-ഗബ്രി കോമ്പോ പുറത്ത് നെഗറ്റീവാണെന്ന് അറിഞ്ഞിട്ട് അത് വെച്ചുള്ള ഗെയിം മാത്രമാണ് അവിടുത്തെ മറ്റുള്ളവർക്ക് ജാസ്മിന് എതിരെയുള്ളത്.

ഈ ജിന്‍റോ എന്തുകൊണ്ട് ഇതുവരെ അഭിഷേക് ഉൾപ്പെടെയുള്ള മറ്റ് മത്സരാർത്ഥികൾക്ക് എതിരെ ഗെയിം കളിക്കുന്നില്ല?. ആകപ്പാടെ ഉള്ളത് ഗബ്രി... ഗബ്രി... വേറെ കണ്ടന്റ് ഇല്ലാത്തതുകൊണ്ട് അത് ആഘോഷമാക്കാൻ ജിന്റോയുടെ പിആറുകൾ പുറത്ത്. ജാസ്മിന്റെ പല ചോദ്യങ്ങൾക്ക് മുമ്പിലും ഒന്നും പറയാനില്ലാതെ ഗബ്രിയുടെ പോയിന്റ് മാത്രം പിടിച്ചുനിൽക്കുന്ന ജിന്റോയെയാണ് അകത്ത് എന്നും കണ്ടിട്ടുള്ളത്.

Jasmin Jaffar

അത് പുറത്ത് വന്നപ്പോൾ എന്തൊക്കെ രീതിയിലുള്ള വളച്ചൊടിക്കലാണ് ജിന്റോയുടെ ആർമിക്കാർ നടത്തുന്നത്. ആദ്യ ആഴ്ച മുതൽ ജിന്റോ ആ വീട്ടിൽ ചെയ്ത് കൂട്ടിയ പലകാര്യങ്ങളും ഒന്നിന് പുറകെ ഒന്നായിട്ട് ചോദിച്ചിട്ടും അതിനൊന്നും ഈ പറഞ്ഞ ജിന്റോ എന്ന വ്യക്തിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. അതൊക്കെ പുറത്ത് ചർച്ചയായാൽ നാണക്കേടല്ലേ.

അപ്പോൾ പിആറുകാർ ഇറങ്ങി ജാസ്മിൻ ഗബ്രിയുടെ വിധവ എന്നൊക്കെ പറഞ്ഞ് പരത്തി. മറ്റ് മത്സരാർത്ഥികളുടെ പിആറുകൾക്ക് കണ്ടന്റ് എഴുതാനും അവിടെ ഒരു ആളെയുള്ളു... ജാസ്മിൻ. ഈ സീസൺ ജാസ്മിൻ വേഴ്സസ് ജാസ്മിൻ ഹേറ്റേഴ്‌സ് എന്ന് തന്നെ അറിയപ്പെടും എന്നായിരുന്നു കുറിപ്പ്. ഏറ്റവും അവസാനം ഹൗസിൽ നിന്നും പുറത്തായത് വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളായിരുന്ന നന്ദനയാണ്.

സായ്, സിജോ കോമ്പോയിൽ പെടാതെ ഹൗസിൽ നിന്നിരുന്നുവെങ്കിൽ ടോപ്പ് ഫൈവിൽ കയറി പറ്റാൻ നന്ദനയ്ക്ക് സാധിക്കുമായിരുന്നു. പതിമൂന്നാം ആഴ്ചയിലെ നോമിനേഷനിൽ അഭിഷേക് ഒഴികെയുള്ള മറ്റ് മത്സരാർത്ഥികൾ എല്ലാം ഉൾപ്പെട്ടിട്ടുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X