'ഫാമിലീസ് ഒന്നും അധികം നിന്നെ മൈന്റ് ചെയ്യാത്തത് നീ അവരുടെ മക്കൾക്ക് വെല്ലുവിളിയായ മത്സരാർത്ഥിയായതുകൊണ്ടാണ്'

ഈ സീസണിലെ മത്സരാര്‍ഥികളില്‍ ബി​ഗ് ബോസ് എന്ന ​ഗെയിം ശരിക്കും മനസിലാക്കിയിട്ടുള്ള ആരെങ്കിലുമുണ്ടോയെന്നത് സംശയമാണ്. മുന്‍ സീസണുകളിലെ ​ഗെയിമുകളിലും ടാസ്കുകളിലുമൊക്കെ നിയമാവലിയില്‍ ബി​ഗ് ബോസ് പറയാതെ ഒളിച്ചുവെക്കുന്ന ലൂപ്പ് ഹോളുകള്‍ കണ്ടെത്തി മത്സരിക്കുന്ന സമര്‍ഥരായ മത്സരാര്‍ഥികളുണ്ടായിരുന്നു. അഖില്‍ മാരാരും രജിത്ത് കുമാറും ബ്ലെസ്ലിയുമൊക്കെ അക്കൂട്ടത്തില്‍ പെടും.

എന്നാല്‍ ബി​ഗ് ബോസ് നേരിട്ട് പറയുന്നത് എന്താണോ അത് മാത്രം മനസിലാക്കി പ്രവര്‍ത്തിക്കുന്നവരാണ് ഈ സീസണിലെ മത്സരാര്‍ഥികള്‍. അതിനാല്‍ തന്നെ ​ഗെയിമുകളുടെയും ടാസ്കുകളുടെയുമൊക്കെ എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യു കുറയുന്നുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ സീസൺ ആറ് എഴുപത് ദിവസത്തോട് അടുത്തിട്ടും ടോപ്പ് ഫൈവിനെ നിശ്ചയിക്കാൻ പ്രേക്ഷകർക്ക് ആവുന്നില്ല.

Arjun Syam Gopan

ഈ സീസണിൽ ഒട്ടും എക്സ്പോസാവാത്ത മത്സരാർത്ഥികളിൽ ഒരാളാണ് അർജുൻ ശ്യാം ​ഗോപൻ. മോഡലായ താരം സിനിമ ലക്ഷ്യമിട്ടാണ് ബി​ഗ് ബോസിലേക്ക് എത്തിയത്. എന്നാൽ ഫിസിക്കൽ ടാസ്ക്കുകൾ ചെയ്യുമെന്നല്ലാതെ വീട്ടിലുള്ള മറ്റുള്ള വിഷയങ്ങളിൽ എല്ലാം അർജുൻ മൗനം പാലിക്കുന്നുവെന്നതിൽ പ്രേക്ഷകർക്കും പരാതിയുണ്ട്. ഫാമിലി വീക്കിന്റെ ഭാ​ഗമായി ഇപ്പോൾ ഹൗസിലുള്ള പതിമൂന്ന് മത്സരാർത്ഥികളുടെയും മാതാപിതാക്കൾ എത്തിയിരുന്നു.

എന്നാൽ വന്നവരിൽ ആരും തന്നെ കാര്യമായി മൈന്റ് ചെയ്യാതെ പോയ ഒരു മത്സരാർത്ഥി അർജുനാണ്. ശ്രീതുവുമായി ചേർന്ന് അർജുൻ കോമ്പോ സൃഷ്ടിക്കുന്നുവെന്നും ഇരുവരും തമ്മിൽ പ്രണയമാണെന്നും ബി​ഗ് ബോസ് ​ഗ്രൂപ്പുകളിൽ ചർച്ച നടക്കുന്നതിനാൽ ശ്രീതുവിന്റെ അമ്മയും അർജുനോട് അധികം സൗഹൃദം കാണിച്ചില്ല.

മാത്രമല്ല അർജുനുമായുള്ള സൗഹൃദത്തിന് പരിധിവെക്കണമെന്ന് ശ്രീതുവിനോട് അമ്മ പറയാതെ പറയുകയും ചെയ്തിരുന്നു. ഹൗസിലേക്ക് വന്ന ഫാമിലകളിൽ ഭൂരിഭാ​ഗം പേരും അർജുനെ അവ​ഗണിച്ചുവെന്നാണ് ആരാധകരിൽ ഒരാൾ ബി​ഗ് ബോസ് ഫാൻസ് ​ഗ്രൂപ്പിൽ കുറിച്ചത്. അർജുനെ... നീ വിഷമിക്കേണ്ട... വരുന്ന ഫാമിലീസ് ഒന്നും വലുതായിട്ട് നിന്നെ മൈൻഡ് ചെയ്യാത്തത് നീ അവരുടെ മക്കൾക്കെല്ലാം ഒരു വലിയ വെല്ലുവിളിയായ സ്ട്രോങ്ങ് കണ്ടെസ്റ്റന്റായതുകൊണ്ടാണ്.

ആ വന്നവർക്കെല്ലാം അറിയാം നിന്നെ ടോപ്പ് ഫൈവിൽ എത്തിക്കാനുള്ള നല്ല ഒരു ഫാൻ ബേസ് നിനക്കുണ്ടെന്ന്. നിന്നെ ഇമോഷണലി ഡൗണാക്കാൻ അവർക്ക് ചെയ്യാൻ പറ്റുന്നത് ഇ​ഗ്നോറൻസാണ്. നീ ഒരു കാര്യം ഓർത്താൽ മതി... നിന്നെ മാത്രമാണ് ലാലേട്ടൻ സീസൺ ലോഞ്ച് എപ്പിസോഡിൽ അങ്ങോട്ട് ഹ​ഗ് ചെയ്യട്ടെയെന്ന് ചോദിച്ചത്.

Arjun Syam Gopan

നീ ഇതുവരെ നിന്നതുപോലെ ജെനുവിനായി നമ്മളിൽ ഒരാളായി നിന്നാൽ മതി. എല്ലാ ടാസ്കിലും നന്നായി അർ‌ജുൻ പെർഫോം ചെയ്യുന്നുണ്ട്. പിന്നെ പക്കാ എന്റർടൈനറാണ്. ജെനുവിനാണ്. ഫേക്ക് നാടകങ്ങൾ ഇല്ല. ലൈവ് കാണുന്നവർക്ക് അത് മനസിലാകും എന്നായിരുന്നു ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്.

അമ്മ വന്ന് പോയതിനുശേഷം അർജുനുമായി പുലർത്തിയിരുന്ന സൗഹൃദത്തിൽ നിന്നും ശ്രീതു അകലം പാലിച്ചാണ് ​ഗെയിം കളിക്കുന്നത്. അർജുനുമായി അകലം പാലിക്കുന്നുവെന്നതിന്റെ പേരിൽ വലിയ രീതിയിൽ സൈബർ ആക്രമണം ഇപ്പോൾ ശ്രീതുവിനും ലഭിക്കുന്നുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X