'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഏഴാം ആഴ്ചയിലേക്ക് എത്തിയപ്പോൾ തീർത്തും അപ്രതീക്ഷിതമായ നിരവധി സംഭവങ്ങളാണ് ഹൗസിൽ നടക്കുന്നത്. വീക്കെന്റ് എപ്പിസോഡിൽ അവതാരകൻ മോഹൻലാലിൽ നിന്നും വിമർശനം കേട്ടതിനുശേഷം വളരെ അധികം വിഷമത്തിലായിരുന്നു ഡിജെ സിബിൻ. സഭ്യമല്ലാത്ത ആം​ഗ്യം ജാസ്മിനെ കാണിച്ചുവെന്നതിന്റെ പേരിലാണ് സിബിനെ മോഹൻലാൽ വിമർശിച്ചത്. വീട്ടിലെ ഒരു വഴക്കിനിടയിലായിരുന്നു സംഭവം.

ഉടൻ തന്നെ സിബിൻ ജാസ്മിനോടും പ്രേക്ഷകരോടും മാപ്പ് പറഞ്ഞെങ്കിലും വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ ഈ വിഷയത്തിൽ സിബിനെ ശകാരിക്കുകയും പവർ ടീമിൽ നിന്നും പുറത്താക്കുകയും ​ഗെയിമിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിനുശേഷം വലിയ മനോവിഷമത്തിലായിരുന്നു സിബിൻ‌. ഇനി തനിക്ക് ഈ ​ഗെയിം കളിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സിബിൻ ഞായറാഴ്ച മുതൽ ഹൗസ്മേറ്റ്സിനോടും പ്രേക്ഷകരോടും പറയുന്നത്.

Bigg Boss Malayalam  dj sibin

മാനസീകമായി ഏറെ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ബിഗ് ബോസ് ഷോയില്‍ നിന്നും തന്നെ പുറത്താക്കണമെന്ന് സിബിൻ അപേക്ഷിക്കുകയും ചെയ്തിരുന്നു. ഒപ്പം തന്നെ തന്‍റെ മൈക്ക് ഊരിവയ്ക്കുകയും ചെയ്തിരുന്നു. ഭക്ഷണം പോലും കഴിക്കാതെ സിബിൻ‌ നിരാഹാരവും തുടങ്ങിയതോടെ ബി​ഗ് ബോസ് സിബിന് സൈക്കോളജിസ്റ്റിനെ കാണാനുള്ള അനുവാദം നൽകിയിരുന്നു.

ഏറെനേരം സൈക്കോളജിസ്റ്റുമായി സംസാരിച്ചശേഷം സന്തോഷവാനായി സിബിൻ ഹൗസിലേക്ക് മടങ്ങി വരികയും ചെയ്തിരുന്നു. എല്ലാവരും വളരെ ആഹ്ലാദത്തോടെയാണ് സിബിനെ വരവേറ്റത്. എന്നാൽ പുതിയ പ്രമോ പ്രകാരം സിബിൻ വീണ്ടും മാനസീകമായി തകർന്നുവെന്നും ശേഷം ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോയി എന്നുമാണ് അറിയാൻ സാധിച്ചത്.

ഐ നീഡ് ഹെൽപ്പെന്ന് പറഞ്ഞ് സിബിൻ‌ നടക്കുന്നതും ശേഷം ബി​ഗ് ബോസ് സിബിനെ കൺഫഷൻ റൂമിലേക്ക് വിളിക്കുന്നതും ബ്ലൈന്റ്സ് കെട്ടിപുറത്തേക്ക് കൊണ്ടുപോകുന്നതുമാണ് പുതിയ പ്രമോയിലുള്ളത്. സിബിൻ ഷോ ക്വിറ്റ് ചെയ്തുവെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. അതേസമയം പുതിയ പ്രമോ വന്നതോടെ സിബിനെ കുറിച്ച് ബിബി പ്രേക്ഷകർ നിരവധി കുറിപ്പുകളാണ് പങ്കുവെക്കുന്നത്.

അക്കൂട്ടത്തിൽ ഒരു കുറിപ്പിൽ നടി ആര്യയുടെ അനുഭവങ്ങളാകാം സിബിനെ ഷോ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. കാരണം സിനിമാ-ടെലിവിഷൻ താരം ആര്യ ബഡായി സീസൺ രണ്ടിൽ മത്സരാർത്ഥിയായിരുന്നു. പക്ഷെ ഷോ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ നെ​ഗറ്റീവായി മാറിയത് ആര്യയായിരുന്നു. വലിയ രീതിയിൽ സൈബർ ആക്രമണവും ആര്യ നേരിട്ടിരുന്നു.

Bigg Boss Malayalam  dj sibin

പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്... ആ ഉപദേശവും അനുഭവങ്ങളുമായിരിക്കും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രരിപ്പിച്ചതെന്നാണ് ഒരു ആരാധകൻ ബിബി പ്രേക്ഷകരുടെ സോഷ്യൽ‌മീഡിയ ​ഗ്രൂപ്പിൽ കുറിച്ചത്. ജാസ്മിനുമായി നടന്ന സംഭവങ്ങളിൽ തന്നെ നെ​ഗറ്റീവായിട്ടാകുമോ കാണിച്ചത് എന്നുള്ള ചിന്ത വളരെ അധികം സിബിനെ അലട്ടിയിരുന്നുവെന്നത് എപ്പിസോ‍ഡിൽ നിന്നും വ്യക്തമായിരുന്നു. സിബിന് ബിബിയിലേക്ക് സെലക്ഷൻ കിട്ടിയപ്പോൾ പോകരുതെന്ന് താൻ ഉപദേശിച്ചതാണെന്ന് ആര്യ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.

സിബിനും ആര്യയും സ്റ്റാർട്ട് മ്യൂസിക്ക് അടക്കമുള്ള ഷോകൾ ഒരുമിച്ച് ചെയ്തിട്ടുള്ളവരും ഉറ്റ ചങ്ങാതിമാരുമാണ്. സിബിനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ഏറ്റവും കൂടുതൽ വരുന്നത് ആര്യയ്ക്കാണ്. ഈ സീസണിലെ മത്സരാർത്ഥികളിൽ ബി​ഗ് ബോസിൽ ഏറ്റവും എന്റർടെയ്നിങായ മത്സരാർത്ഥി സിബിനായിരുന്നു.

വ്യക്തമായി സംസാരിക്കാനും തർ‌ക്കിച്ച് നിൽക്കാനുമെല്ലാം സിബിന് നിഷ്പ്രയാസം സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ സിബിൻ ഷോ ക്വിറ്റ് ചെയ്യുന്നുവെന്നുള്ള പ്രമോ വന്നതോടെ പ്രേക്ഷകരും നിരാശയിലാണ്. സിബിൻ വന്നശേഷമാണ് ഉറങ്ങി കിടന്ന വീട് കുറച്ചെങ്കിലും സജീവമായത്. അതേസമയം സിബിൻ ക്വിറ്റ് ചെയ്തിട്ടുണ്ടാകില്ല. എന്തെങ്കിലും ട്വിസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രേക്ഷകരും നിരവധിയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X