'സൗന്ദര്യമുള്ളതുകൊണ്ട് ഹൗസിൽ നിലനിന്ന് പോകുന്നു, അല്ലെങ്കിൽ വാഴ, നോക്കു കുത്തി എന്നൊക്കെ പറഞ്ഞ് ഔട്ടായേനെ'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അ‍ഞ്ചാം ആഴ്ച പിന്നിടുമ്പോൾ ഹൗസിൽ ഇപ്പോൾ കിരീടത്തിനായി മത്സരിക്കുന്നത് ആറ് വൈൽ‌ഡ് കാർഡുകൾ ഉൾപ്പടെ പത്തൊമ്പത് പേരാണ്. തുടരെ തുടരെ ആറുപേർ മത്സരത്തിൽ നിന്നും പുറത്തായതുകൊണ്ടാണ് പുതിയ ആറ് വൈൽഡ് കാർഡുകളെ ഹൗസിലേക്ക് ബി​ഗ് ബോസ് കയറ്റിയത്. ഹൗസിൽ സേഫ് ​ഗെയിം കളിച്ച് പോകുന്നവരെയെല്ലാം വൈൽഡ് കാർഡുകൾ പുകച്ച പുറത്ത് ചാടിക്കാനുള്ള ശ്രമം ആരംഭിച്ചു.

ഹൗസിനുള്ളിൽ വന്ന് ഒരു മാസം പിന്നിട്ടിട്ടും ഒട്ടും ആക്ടീവല്ലാത്ത മത്സരാർത്ഥിയാണ് സീരിയൽ താരം ശ്രീതു കൃഷ്ണൻ. മലയാളിയാണെങ്കിലും ശ്രീതു ജനിച്ചതും വളർന്നതും സെറ്റിൽഡായിരിക്കുന്നതും ചെന്നൈയിലാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ അത്ര പ്രാവീണ്യം ശ്രീതുവിനില്ല. പല കാര്യങ്ങളും മനസിലാക്കാനും കൃത്യമായി മറുപടി പറയാനും അതുകൊണ്ട് തന്നെ ശ്രീതുവിന് സാധിക്കാറില്ല.

Sreethu Krishnan

വൈൽഡ് കാർഡായി യുട്യൂബർ സായ് കൃഷ്ണ ഹൗസിലേക്ക് കയറിയ ആദ്യ ദിവസം തമിഴ് ബി​ഗ് ബോസിലേക്ക് ട്രൈ ചെയ്യാമായിരുന്നില്ലേയെന്നാണ് ശ്രീതുവിനെ കളിയാക്കി സായ് ചോദിച്ചത്. അടുത്തിടെയായി അർജുനുമായി ചേർന്ന് കോമ്പോ ആരംഭിച്ചതോടെ ചെറിയ രീതിയിൽ സ്ക്രീൻ സ്പേസ് ശ്രീതുവിന് കിട്ടുന്നുണ്ട്. ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദമുണ്ടെന്നാണ് പെരുമാറ്റത്തിൽ നിന്നും മനസിലാകുന്നത്.

അതുപോലെ ഡിപ്ലോമാറ്റിക്കായി നിൽക്കുന്നതിനാൽ ശ്രീതു നോമിനേഷനിൽ പോലും വളരെ വിരളമായാണ് വരുന്നത്. ഇപ്പോഴിതാ ശ്രീതുവിനെ കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകരുടെ ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്. സൗന്ദര്യമുള്ളതുകൊണ്ട് മാത്രം ഹൗസിൽ നിലനിന്ന് പോകുന്ന മത്സരാർത്ഥിയാണ് ശ്രീതുവെന്നാണ് കുറിപ്പ്.

ശ്രീതു ഓവറേറ്റഡാണെന്ന് തോന്നി. ആവശ്യത്തിന് സൗന്ദര്യം ഉണ്ടായതുകൊണ്ടാണ് ശ്രീതു ഇന്നും ബിബി ഹൗസിൽ നിലനിന്ന് പോകുന്നതെന്ന് തോന്നിയിട്ടുണ്ട്. കാണാൻ ഇത്ര ഭംഗി ഇല്ലായിരുന്നുവെങ്കിൽ ശ്രീതുവിനെ വാഴ, നോക്കുകുത്തി, നിലപാട് ഇല്ലാത്ത സ്ത്രീ എന്നൊക്കെ പറഞ്ഞ് എന്നോ ഔട്ടാക്കി കളയുമായിരുന്നു പ്രേക്ഷകർ എന്നായിരുന്നു കുറിപ്പ്. ഭൂരിഭാ​ഗം പേരും കുറിപ്പിനെ അനുകൂലിച്ചാണ് കമന്റ് ഇട്ടിരിക്കുന്നത്.

ഏത് ഷോയിലായാലും ഇനി സമൂഹത്തിലായാലും ഭംഗി ഒരു പ്ലസ്സാണ്. യഥാർത്ഥത്തിൽ പേഴ്സണാലിറ്റിയാണ് ഭംഗി എന്നൊക്കെ ആൾകാർ വെറുതെ പറയും. ബട്ട്‌ കാണാൻ ഉള്ള ഭംഗിയാണ് ആദ്യം അംഗീകരിക്കുക, സൗന്ദര്യം ഒരു പ്ലസ് പോയിന്റാണ്. മുഖം നോക്കി വോട്ട് കൊടുക്കുന്നവരും ഉണ്ടെന്ന് ശ്രീതുവിന്റെ നിലനിൽപ്പ് തെളിയിക്കുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

Sreethu Krishnan

സീരിയലുകളിലൂടെയാണ് മലയാളികൾക്ക് ശ്രീതു സുപരിചിതയായത്. 2020ൽ ആരംഭിച്ച അമ്മയറിയാതെ സീരിയലിലെ അലീന പീറ്റർ എന്ന ശ്രീതുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മ-മകൾ ബന്ധം പറയുന്ന സീരിയൽ വളരെ വേഗം തന്നെ റേറ്റിംഗിലും മുൻപന്തിയിലെത്തിയിരുന്നു. എറണാകുളം സ്വദേശിയായ ശ്രീതു കൃഷ്ണൻ 1999 മെയിലാണ് ജനിച്ചത്. ചെന്നൈ സെൻ്റ് സേവ്യർ സ്കൂളിൽ നിന്നായിരുന്നു വിദ്യഭ്യാസം.

തുടർന്ന് ചെന്നൈയിലെ എതിരാജ് കോളേജിൽ നിന്ന് ബിരുദം സ്വന്തമാക്കി. തമിഴ് സീരിയലുകളിലൂടെ കരിയർ ആരംഭിച്ച ശ്രീതു വിജയ് ടിവിയിലെ 7 സി ടിവി എന്ന പരമ്പരയിലാണ് തുടക്കമിട്ടത്. പിന്നാലെ ആയുധ എഴുത്ത് സീരിയലിൽ ശ്രദ്ധേയമായ വേഷം ചെയ്തു. തമിഴകത്തെ ഒട്ടുമിക്ക ചാനലുകളിലെ സീരിയലുകളിലും ശ്രീതു തിളങ്ങി നിന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് ഏഷ്യാനെറ്റിലെ അമ്മയറിയാതെ സീരിയലിലൂടെ ശ്രീതു മലയാളത്തിലെത്തിയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X