'അൻസിബ അപ്സരയെ എന്ന് ടാർഗെറ്റ് ചെയ്ത് തുടങ്ങിയോ അതോടുകൂടി ഉയർന്ന ഗ്രാഫിൽ നിന്ന അപ്സരയുടെ പതനം ആരംഭിച്ചു'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ച് അ‍ഞ്ച് ആഴ്ച പിന്നിടുമ്പോൾ പുതിയ പുതിയ കളികൾ ഹൗസിൽ നിന്നും പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നു. വൈൽഡ് കാർ‌ഡുകളായി ആറുപേർ കയറിയതോടെ അതുവരെ പതുങ്ങി നിന്നവരും പുറമെ നന്മമരമായും ബോൾഡായും പെരുമാറിയിരുന്നവർ വരെ പൊട്ടി തുട​ങ്ങി. അതുകൊണ്ട് തന്നെ ഇനിയുള്ള ആഴ്ചകളിൽ കടുത്ത മത്സരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബി​ഗ് ബോസ് പ്രേക്ഷകർ. ഹൗസിലേക്ക് പ്രവേശിക്കുന്ന ഓരോരുത്തരും അവരുടേതായ മൈന്റ് ​ഗെയിമുകളുമായാണ് മുന്നോട്ട് പോകുന്നത്.

അക്കൂട്ടത്തിൽ ഹൗസിൽ കയറിയ ഒന്നാം ദിവസം മുതൽ എല്ലാവരും സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒരു മത്സരാർത്ഥിയാണ് ദൃശ്യം സീരിസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രി അൻസിബ ഹസൻ. അൻസിബ മുന്നിൽ നിന്ന് ഷോ കാണിച്ച് കളിക്കില്ല. പക്ഷെ ഓരോരരുത്തരേയും തുരത്താനുള്ള മാർ​ഗങ്ങൾ കണ്ടെത്തി മറ്റ് പലരിലൂടെയും നടപ്പിലാക്കും.

Ansiba Hassan

പക്ഷെ ഹൗസിലുള്ള മറ്റ് മത്സരാർത്ഥികൾക്ക് അൻസിബ ഒരു സേഫ് ​​ഗെയിമറായും വാഴയയുമെല്ലാം തോന്നും. ഈ സീസണിൽ ഹൗസിൽ നിന്നും ആദ്യം പുറത്തുപോയ രതീഷ് കുമാറിനെ പുകച്ച് പുറത്ത് ചാടിച്ചത് അൻസിബയുടെ പ്ലാനുകളാണ്. പക്ഷെ ഹൗസിൽ പലർക്കും ഇക്കാര്യങ്ങളൊന്നും ഇനിയും മനസിലായിട്ടില്ല. അ‍ഞ്ച് ആഴ്ച പിന്നിടുമ്പോൾ അൻസിബയെന്ന മൈന്റ് ​ഗെയിമറെ പ്രേക്ഷകർ കൂടുതൽ മനസിലാക്കി വരികയാണ്.

റിഷിപോലും ഇപ്പോൾ സ്വന്തം ​ഗെയിം മറന്ന് അൻസിബയുടെ പ്ലാനുകളുടെ ഭാ​ഗമായി കഴിഞ്ഞു. ഇപ്പോഴിതാ അൻസിബയെ കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകരുടെ ഒരു സോഷ്യൽമീഡിയ ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്. അൻസിബ അപ്സരയെ എന്ന് ടാർഗെറ്റ് ചെയ്ത് തുടങ്ങിയോ അതോടുകൂടി ഉയർന്ന ഗ്രാഫിൽ നിന്ന അപ്സരയുടെ പതനം ആരംഭിച്ചുവെന്നാണ് കുറിപ്പിൽ പറയുന്നത്.

'വേറെ ലെവൽ ഗെയ്മറാണ് അൻസിബ ഹസൻ. ഒച്ചയും ബഹളവും ഒന്നും വേണ്ട ബിബി ഗെയിം മുന്നോട്ട് കൊണ്ടുപോകാനെന്ന് അൻസിബ വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടേയിരിക്കുന്നു. അപ്സരയെ അൻസിബ എന്ന് ടാർഗെറ്റ് ചെയ്ത് തുടങ്ങിയോ അതോട് കൂടി ഉയർന്ന ഗ്രാഫിൽ നിന്ന അപ്സരയുടെ പതനം ആരംഭിച്ചു.'

'രതീഷ് മുതൽ അപ്സര വരെ ഈ മുപ്പത്തിമൂന്ന് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ കണ്ടത് സീസൺ ആറിലെ മൈൻഡ് ഗെയ്മറുടെ രാജ തന്ത്രത്തെയാണ്. വലിയ സംഭവമായിട്ട് പ്രസ് മീറ്റിൽ ഒച്ചയിട്ട് സംസാരിച്ച ജാസ്മിനെയൊക്കെ ചിന്നുക്കുട്ടി അവിടെ ഇരിക്ക് എന്ന ഒറ്റ ഡയലോഗിൽ വാ അടപ്പിച്ച് വിട്ട ആ ക്ലാസിക് രീതിയെയൊക്കെ വർണിക്കാൻ വാക്കുകളില്ല.'

Ansiba Hassan

'പ്രേക്ഷകർ എന്താണോ പുറത്ത് ചിന്തിക്കുന്നത് അത് അതേപടി അകത്ത് പറയുന്ന വേറെ ഒരു ഗെയ്മറെ സീസൺ ആറിൽ കണ്ടിട്ടുമില്ല. എലിക്ക് വേണ്ടത് പാഷാണമാണ് എന്ന രീതിയിൽ ജാൻമണി ദാസിനെയൊക്കെ തൻ്റെ വരുതിയിൽ നിർത്തുന്ന ഒരു പ്രത്യേക രീതിയുണ്ട് ഈ മിടുക്കിക്ക്.'

'അനാവശ്യ ഷോ ഓഫ് ഇല്ലാതെ പറയുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് കാര്യം കാണാൻ മറ്റുള്ളവരെ പോലെ ഒരാളെ താങ്ങി നടക്കാതെ സ്വന്തമായ നിലപാടോട് കൂടി പ്രേക്ഷക മനസിൽ സ്ഥാനമുറപ്പിച്ച അതുല്യ ഗെയ്മറാണ് അൻസിബ. ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ക്ലാസിക്ക് ​ഗെയിമറാണ് അൻസിബ', എന്നാണ് കുറിപ്പിൽ പറയുന്നത്. എന്നാൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

ജാൻമണിയെ താങ്ങിയാണ് അൻസിബയുടെ ​ഗെയിം മുന്നോട്ട് പോകുന്നത്, വൈൽഡ് കാർഡ് വരുന്നത് വരെ പരദൂഷണം കൊണ്ട് മാത്രം ജീവിച്ചയാണ് അൻസിബ എന്നിങ്ങനെയാണ് പ്രതികൂലിച്ച് വന്ന കമന്റുകൾ. അതേസമയം ചിലർ അൻസിബ ​ഗെയിമർ എന്ന രീതിയിൽ മുന്നിട്ട് നിൽക്കുന്ന ഒരാളാണ് അം​ഗീകരിക്കുകയും ചെയ്തു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X