'സിജോ, സായ്, പെങ്ങളൂട്ടി ട്രയോ വെറുത്തു, പെങ്ങളൂട്ടി പാസമുണ്ടെങ്കിലും ഫസ്റ്റ് കൊടുക്കാൻ സിജോയ്ക്ക് മനസില്ല'

ഒരുപക്ഷെ ഏറ്റവും കൂടുതൽ കോമ്പോകൾ ഉണ്ടായിട്ടുള്ള ഒരു സീസണാകും ബി​ഗ് ബോസ് മലയാളം സീസൺ ആറ്. പക്ഷെ അവയിൽ ഒരു കോമ്പോയോട് പോലും പ്രേക്ഷകർക്ക് താൽപര്യം തോന്നിയിട്ടില്ല. സീസൺ ആറിൽ ഏറ്റവും കൂടുതൽ കോളിളക്കം സൃഷ്ടിച്ചൊരു കോമ്പോ ജാസ്മിൻ-​ഗബ്രി ലവ് ട്രാക്ക് ആയിരുന്നു. എന്നാൽ പ്രേക്ഷകർക്ക് ആ കോമ്പോ ഹൗസിൽ പിടിച്ച് നിൽക്കാനുള്ള കളികളുടെ ഭാ​​ഗം മാത്രമാണെന്ന് തുടക്കത്തിൽ തന്നെ മനസിലായിരുന്നു.

ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് ഇത്രയേറെ നെ​ഗറ്റീവ് വരാൻ കാരണവും ​ഗബ്രിയുമൊത്തുള്ള ലവ് ട്രാക്ക് തന്നെയായിരുന്നു. ഏറ്റവും പുതിയതായി ഹൗസിൽ രൂപം കൊണ്ട കോമ്പോയാണ് സായ്, സിജോ, നന്ദന ഫ്രണ്ട്ഷിപ്പ് കോമ്പോ. ചേട്ടന്മാരുടെ സ്വന്തം അനിയത്തി എന്ന രീതിയിലാണ് മൂന്ന് പേരും ഹൗസിൽ കോമ്പോ പിടിച്ച് നിൽക്കുന്നത്. എന്നാൽ ഈ കോമ്പോയോട് പ്രേക്ഷകർക്ക് ഒട്ടും തന്നെ താൽപര്യമില്ല.

Sijo  Sai Krishnan  Nandana

ഇവർ മൂന്നുപേരുടെയും ​ഗെയിമും വളരെ അധികം താഴ്ന്ന അവസ്ഥയിലാണ്. നന്ദന തങ്ങളുടെ അനിയത്തിയാണെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയാറുണ്ടെങ്കിലും ​ഗെയിം കളിക്കുമ്പോൾ സായിയയും സിജോയും നന്ദനയെ പരി​ഗണിക്കുകയോ ​ഗ്രൂപ്പ് ​ഗെയിമിൽ പങ്കെടുപ്പിക്കുകയോ ചെയ്യാറില്ല. ടിക്കറ്റ് ടു ഫിനാലെ തുടക്കം മുതൽ ഒമ്പതാം ടാസ്ക്ക് വരെയും സായിയും സിജോയും അഭിഷേകും ഒത്ത് കളിച്ചാണ് പോയിന്റുകൾ നേടിയിരുന്നത്.

ഒറ്റയ്ക്ക് നിന്ന് കളിക്കാൻ സാധിക്കാത്തതുകൊണ്ട് തന്നെ ഒമ്പത് ടാസ്ക്കുകൾ പൂർത്തിയായപ്പോൾ വെറും ഒരു പോയിന്റ് മാത്രമാണ് നന്ദന നേടിയത്. ഒമ്പതാം ടാസ്ക്കിൽ സിജോയും സായിയും നന്ദനയ്ക്ക് വേണ്ടി ഒത്തുകളിച്ചത് കൊണ്ട് കൂടിയാണ് ആ ഒരു പോയിന്റെങ്കിലും നന്ദനയ്ക്ക് ലഭിച്ചത്.

കഴിഞ്ഞ ദിവസം ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിനിടയിൽ സിജോയും സായിയും അഭിഷേകും തന്നെ ഒഴിവാക്കി ​ഗ്രൂപ്പ് ​ഗെയിം കളിച്ചത് നന്ദനയ്ക്ക് മനസിലായിരുന്നു. അതേ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ സായിയും സിജോയും നന്ദനയും തമ്മിൽ വഴക്ക് നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഒമ്പതാം ടാസ്ക്കിൽ മൂന്നാം സ്ഥാനത്ത് എത്താൻ നന്ദനയെ സായിയും സിജോയും സഹായിച്ചത്.

സിജോയും സായിയും വോട്ട് പിടിക്കാൻ വേണ്ടിയാണ് നന്ദനയോട് അനിയത്തി സ്നേഹം കാണിക്കുന്നതെന്നും ​ഗെയിമിലേക്ക് വരുമ്പോൾ സായിയും സിജോയും നന്ദനയെ അകറ്റി നിർത്തുമെന്നും പ്രേക്ഷകർക്കും മനസിലായിട്ടുണ്ട്. ഇപ്പോഴിതാ സിജോ, സായ്, നന്ദന ട്രയോ വെറുത്തുപോയിയെന്ന് പറയുകയാണ് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരു വിഭാ​ഗം.

Sijo  Sai Krishnan  Nandana

ഈ ആഴ്ച സായിയും നന്ദനയും പുറത്തായിരുന്നെങ്കിലെന്ന് ആ​ഗ്രഹിക്കുന്നു. ഉള്ള ടാസ്കിൽ എല്ലാം ഗ്രൂപ്പ്‌ കളിച്ച് ടാസ്കിന്റെ ഫൺ കളയുന്നതിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് സായിയാണ്. ഒമ്പതാമത്തെ ടാസ്ക്കോട് കൂടി സിജോ, സായി, നന്ദന പെങ്ങളൂട്ടി ട്രയോ വെറുത്തുപോയി. കള്ള വേദന കാണിച്ച് കളിച്ചവൾക്ക് പോയിന്റ് കൊടുത്തേപറ്റുവെന്നാണ് സിജോ പറഞ്ഞത്.

എന്നാൽ സിജോയ്ക്ക് നന്ദനയ്ക്ക് ഒരു മൂന്ന് പോയിന്റ് കൊടുക്കാനുള്ള മനസുമില്ല. ഇജ്ജാതി പെങ്ങളൂട്ടി പാസം. ഈ പണപ്പെട്ടി കുടുംബം പണപ്പെട്ടി ടാസ്കിന് മുമ്പ് ഔട്ടായി പോയാൽ മതിയായിരുന്നു. എട്ടായിമാർ കുളിപ്പിച്ച് കുളിപ്പിച്ച് ഫുൾ നെഗറ്റീവ് അടിച്ച് പെങ്ങളൂട്ടി ഈ ആഴ്ച പുറത്തുപോകും.

കാറിന്റെ അകത്തിരുന്ന് ഇന്നലെ സ്നേഹയും സായിയെ ട്രോളുന്നുണ്ടായിരുന്നുവെന്നെല്ലാമാണ് സിജോ, സായ്, നന്ദന ട്രയോയോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് പ്രേക്ഷകർ കുറിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ അഭിഷേകിന് ലഭിക്കാനാണ് സാധ്യത. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത് അഭിഷേകാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X