'നടുക്ക് കേറി നിന്നിട്ടും കാര്യമില്ലാതെയായല്ലോ, ബിഗ് ബോസ് പണവുമായി ചെല്ലുമ്പോൾ സമൂഹത്തിൽ വിലയില്ലാതാകും'
ആറാം ആഴ്ച മുഴുവൻ ഹൗസിലും പുറത്തും ചർച്ച വിഷയം ജാസ്മിൻ ജാഫർ എന്ന മത്സരാർത്ഥിയാണ്. മോഹൻലാൽ വന്ന വിഷു എപ്പിസോഡിനുശേഷം ഇന്ന് വരെയും ജാസ്മിനുമായി ബന്ധപ്പെട്ട കണ്ടന്റുകളാണ് പ്രേക്ഷകർക്കിടയിൽ വൈറൽ. ഷോയിലേക്ക് കയറിയ ആദ്യത്തെ രണ്ട് ദിവസം ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടിയ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. എന്നാൽ ഹൗസിൽ രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും ജാസ്മിൻ ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ച് തുടങ്ങിയതോടെ ജാസ്മിന്റെ ഗെയിം പ്രേക്ഷകർക്ക് വെറുപ്പായി.
ജാസ്മിന്റെ മാത്രമല്ല ഗബ്രിയുടെ ഗെയിമും തകർന്നു. ഈ ആഴ്ചയിൽ നോമിനേഷൻ വഴി ജയിൽ ശിക്ഷ കിട്ടിയ മത്സരാർത്ഥികളിൽ ഒരാൾ ജാസ്മിനായിരുന്നു. ഒപ്പം നോറയും ഉണ്ടായിരുന്നു. ജയിലിൽ കിടന്നും ജിന്റോയും ജാസ്മിനും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി.

ബാത്ത് റൂമിൽ അടക്കം ജാസ്മിൻ ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്ന വിഷയം ജിന്റോ എടുത്തിട്ടതോടെ ഹൗസിൽ ജാസ്മിന്റെ ഏറ്റവും വലിയ ശത്രു ജിന്റോയായി മാറി കഴിഞ്ഞു. ഇപ്പോഴിതാ ജയിൽ ശിക്ഷ അനുഭവിക്കുന്ന ജാസ്മിനും നോറയ്ക്കും ജിന്റോ ഭക്ഷണം നൽകാനായി ചെന്നപ്പോൾ ജാസ്മിൻ പ്രവോക്കേഷന്റെ ഭാഗമായി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ഹൗസ് ക്യാപ്റ്റൻ ജിന്റോയായതുകൊണ്ട് തന്നെ ജയിലിൽ കിടക്കുന്നവർക്കുള്ള നിർദേശങ്ങളും ഭക്ഷണവും എല്ലാം നൽകുന്നത് ജിന്റോയാണ്. അത്തരത്തിൽ രാത്രി കഴിക്കാനുള്ള ഭക്ഷണവുമായി എത്തിയ ജിന്റോ ജയിൽ അഴി തുറന്ന് ഭക്ഷണം അകത്തേക്ക് വെച്ചു. അതിനിടയിൽ ജാസ്മിൻ വന്ന് അഴിയുടെ പുറത്ത് നിന്ന ഗബ്രിയെ കെട്ടിപിടിച്ചു. അതിനിടയിൽ ജിന്റോയുടെ സാന്നിധ്യം ഉണ്ടായിരുന്നത് ജാസ്മിന് ഇഷ്ടപ്പെട്ടില്ല.
അതുകൊണ്ട് തന്നെ ജിന്റോയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സംസാരം ജാസ്മിൻ ആരംഭിച്ചു. നടുക്ക് കേറി നിന്നിട്ടും കാര്യമില്ലാതെയായിപ്പോയല്ലോ അളിയാ... എന്ന് ജിന്റോയെ പരിഹസിച്ച് ജാസ്മിൻ പറഞ്ഞു. ഇതോടെ പ്രകോപിതനായ ജിന്റോ ജാസ്മിനോട് തർക്കിക്കാൻ തുടങ്ങി. നിങ്ങൾ കെട്ടിപിടിക്കുന്നതിനിടയിൽ ഞാൻ കയറി നിന്നുവെന്ന് പറഞ്ഞ് നീ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് ജിന്റോ ജാസ്മിനോട് ആദ്യം ചോദിച്ചത്.
അഴി തുറന്നപ്പോൾ ഗബ്രി എന്തിനാണ് ജയിലിനുള്ളിലേക്ക് കയറിയതെന്നും ജിന്റോ ചോദിച്ചതോടെ ജാസ്മിന് മറുപടിയില്ലാതെയായി. മാത്രമല്ല ജിന്റോയെ വീണ്ടും പ്രകോപിപ്പിക്കുന്നതിനായി ഗബ്രിയെ അഴികൾക്കുള്ളിലൂടെ കെട്ടിപിടിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ജാസ്മിൻ-ഗബ്രി ടീമിനെതിരെ പ്രേക്ഷകർ രംഗത്തെത്തി. ഒട്ടും നിലവാരമില്ലാത്ത രീതിയിൽ ഗെയിം കളിക്കുന്നുവെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.

ജിന്റോ കൃത്യമായ ചോദ്യം ചോദിച്ചപ്പോൾ ജാസ്മിന് മറുപടി ഇല്ലാതെയായി എന്നും കമന്റുകളുണ്ട്. ബിഗ് ബോസ് പണവുമായി വീട്ടിൽ ചെല്ലുമ്പോൾ ജാസ്മിന് സമൂഹത്തിൽ വിലയില്ലാതാകും, വീണിടത്ത് കിടന്ന് മെഴുകുവാണ് ജാസ്മിൻ, ജാസ്മിനെ ഇനി ആരെങ്കിലും കല്യാണം കഴിക്കുമോ.. നാണം കെട്ടും പണം നേടുകിൽ ആ നാണക്കേട് പണം തീർക്കും എന്നാണല്ലോ, ജിന്റോയോട് ജാസ്മിൻ പെരുമാറുന്ന രീതി കാണുമ്പോൾ ജാസ്മിനെ ഇഷ്ടപ്പെടാൻ സാധിക്കുകയില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.
അതേസമയം ഗബ്രിയുമായുള്ള തന്റെ റിലേഷൻഷിപ്പ് എന്ത് തരത്തിലുള്ളതാണെന്ന് പ്രേക്ഷകർക്കോ ഹൗസിലെ മറ്റ് അംഗങ്ങൾക്കോ മനസിലാക്കി കൊടുക്കാൻ ഇതുവരെയും ജാസ്മിന് സാധിച്ചിട്ടില്ല. തങ്ങൾക്ക് തന്നെ ക്ലാരിറ്റി ഇല്ലെന്നാണ് നോറയുമായി സംസാരിച്ചപ്പോൾ ജാസ്മിൻ പറഞ്ഞത്.
അതേസമയം ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജിന്റോ. ഇത്തവണ ഒമ്പത് പേരാണ് നോമിനേഷൻ ലിസ്റ്റിലുള്ളത്. ഇവരിൽ നിന്നും ഒന്നോ രണ്ടോ പേർ ഈ ആഴ്ച പുറത്താകും. ശരണ്യ, ജാൻമണി, ജിന്റോ, അഭിഷേക് ശ്രീകുമാർ, നോറ, ശ്രീരേഖ, ശ്രീതു, അൻസിബ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിലുള്ളത്.


Click it and Unblock the Notifications