ഹ​ഗ് ചെയ്യാൻ ചെന്ന ജിന്റോയെ മൈന്റ് ചെയ്യാതെ സായ്, പുറത്ത് കിട്ടിയ പരിഹാസത്തിന്റെ ചൊരുക്കാണെന്ന് ജിന്റോ ഫാൻസ്!

പ്രേക്ഷകര്‍ക്ക് എപ്പോഴും അപ്രതീക്ഷിതത്വങ്ങള്‍ കാത്തുവെക്കാറുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതുകൊണ്ടാണ് വന്ന ഭാഷകളിലെല്ലാം ഷോ ജനപ്രീതിയുടെ ഉയരങ്ങളില്‍ നില്‍ക്കുന്നത്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനില്‍ ആരംഭിച്ചിതായിരുന്നു ബിഗ് ബോസ് മലയാളം സീസൺ ആറ്. ആ ടാ​ഗ് ലൈൻ അന്വർത്ഥമാക്കുന്ന തരത്തിലുള്ള കാഴ്ചകളായിരുന്നു പിന്നീട് ബി​ഗ് ബോസ് പ്രേക്ഷകരെ കാത്തിരുന്നതും.

ഇതുവരെ കാണാത്ത ഒട്ടനവധി കാര്യങ്ങൾ ഈ സീസണിൽ നടന്നു. 19 പേരുമായി തുടങ്ങിയതായിരുന്നു ഷോ. പിന്നീട് അതിരുവിട്ട തർക്കങ്ങളും വാക്ക് തർക്കങ്ങളും കയ്യാങ്കളി പവറിനായുള്ള പൊരിഞ്ഞ പോരാട്ടങ്ങളുമെല്ലാം കൊണ്ടും മുഖരിതമായി ബി​ഗ് ബോസ് വീട്. പുതിയ വൈൽഡ്‌ കാർഡ് എൻട്രികൾ കൂടി വന്നതോടെ കളിയുടെ സ്ഥിതിഗതികളാകെ മാറിമറിഞ്ഞു.

Sai Krishnan jinto

സിറോയിൽ നിന്ന് ഹീറോയാകുന്നതും ഹീറോയിൽ നിന്ന് സീറോയാകുന്നതും ബിഗ് ബോസ് സീസൺ സിക്സിൽ പതിവ് കഴിച്ചയായി. ആറ് വൈൽ‌ഡ് കാർഡുകളാണ് സീസൺ ആറിൽ ഉണ്ടായിരുന്നത്. ആറും പേരും ഒരുമിച്ചാണ് ഷോയിലേക്ക് കയറിയതും. വൈൽഡ് കാർഡുകൾ വന്നശേഷമാണ് വീട് ഉണർന്നതും മത്സരാർത്ഥികളിൽ പലരുടെയും കളികൾ മാറിയതും.

ഹൗസിലേക്ക് കയറിയ ആറ് മത്സരാർത്ഥികളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ വെച്ചിരുന്ന ഒരു മത്സരാർത്ഥിയാണ് യുട്യൂബറും റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണന്റെ എൻട്രി.

എന്നാൽ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവെക്കാൻ സായ് കൃഷ്ണന് സാധിച്ചില്ല. ജാസ്മിൻ‌, ജിന്റോ, ​ഗബ്രി തുടങ്ങിയ മത്സരാർത്ഥികൾക്ക് എതിരെ സായ് ​ഗെയിം കളിക്കുമെന്ന പ്രതീക്ഷ പ്രേക്ഷകർക്കുണ്ടായിരുന്നു. പക്ഷെ അതൊന്നും സംഭവിച്ചില്ല.

മാത്രമല്ല ടിക്കറ്റ് ടു ഫിനാലെ അടക്കമുള്ളവയിൽ സിജോയും സായിയും ചേർന്ന് ​ഗ്രൂപ്പ്​ ​ഗെയിം കളിക്കുകയും ചെയ്തു. ഷോയിൽ നിന്നും എവിക്ടാവുകയായിരുന്നില്ല. പകരം പണപ്പെട്ടി ടാസ്ക്കിന്റെ ഭാ​ഗമായി ബി​ഗ് ബോസ് നൽകിയ അ‍ഞ്ച് ലക്ഷത്തിന്റെ പണപ്പെട്ടിയെടുത്ത് സ്വമേധയാ പുറത്താവുകയായിരുന്നു സായ്. അതിനുശേഷമുള്ള വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യം മത്സരാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാക്കിയിരുന്നു.

15-20 ലക്ഷം രൂപ വരെ വെക്കാന്‍ ബി​ഗ് ബോസിന് പദ്ധതി ഉണ്ടായിരുന്നതായി മോഹന്‍ലാല്‍ പറ‍ഞ്ഞിരുന്നു. പണപ്പെട്ടി എത്തി അധികം വൈകാതെ തന്നെ സായ് അത് എടുത്തിരുന്നു. അത്രയും വേ​ഗത്തില്‍ തീരുമാനമെടുത്തതിന് സായിയെ പല മത്സരാര്‍ഥികളും മോഹന്‍ലാലിന് മുന്നില്‍ കുറ്റപ്പെടുത്തിയിരുന്നു. ഹൗസിൽ ഫാൻബേസിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മത്സരാർത്ഥിയാണ് ജിന്റോ.

Sai Krishnan jinto

സായിയും ജിന്റോയും ഇന്നേവരെ നേർക്കുനേർ ഏറ്റുമുട്ടിയിട്ടില്ല. ഇതേ കുറിച്ച് ഒരിക്കൽ സായ് പറഞ്ഞത് ജിന്റോയ്ക്ക് തന്നെ പേടിയാണെന്നാണ്. ഇപ്പോഴിതാ ​ഗ്രാന്റ് ഫിനാലെയോട് അനുബന്ധിച്ച് സായിയും സിജോയും നന്ദനയുമെല്ലാം ഹൗസിൽ തിരികെ എത്തി. റീ എൻട്രി നടത്തിയപ്പോൾ ജിന്റോയോട് സായ് കാണിച്ച ഒരു പ്രവൃത്തിയെ വിമ​ർശിക്കുകയാണ് ഇപ്പോൾ ജിന്റോ ഫാൻസ്.

ഹ​ഗ് ചെയ്യാൻ ചെന്ന ജിന്റോയെ സായ് മൈന്റ് ചെയ്തില്ലെന്നും പുറത്ത് നിന്ന് കിട്ടിയ പരിഹാസത്തിന്റെ ചൊരുക്കാണ് ഈ പ്രവൃത്തിയിലൂടെ സായ് ജിന്റോയോട് കാണിച്ചതെന്നുമാണ് ജിന്റോ ഫാൻസ് പറയുന്നത്.

സായി കൃഷ്ണൻ എന്ന സീക്രട്ട് ഏജന്റിന് ജിന്റോയോടുള്ള പകയും വിദ്വേഷവും സായിയുടെ റീ എൻട്രി സമയത്തെ ഒറ്റ ക്ലിപ്പിൽ നിന്ന് തന്നെ മനസിലാക്കാവുന്നതാണ്. വീട്ടിലേക്ക് റീ എൻട്രി ചെയ്ത സായിയെ ഹഗ് ചെയ്യാൻ പോയ ജിൻ്റോയെ സായ് കൃഷ്ണൻ ആദ്യം ഹ​ഗ് ചെയ്യാൻ തയ്യാറായില്ല.

പിന്നീട് കെട്ടിപിടിച്ചുവെന്ന് വരുത്തി തീർക്കുന്ന തരത്തിൽ ഒന്ന് ​ഹ​ഗ് ചെയ്തു. പുറത്ത് നിന്ന് കിട്ടിയ പരിഹാസത്തിന്റെ ചൊരുക്കാണ് സായ് ജിന്റോയോട് കാണിച്ചത് എന്നാണ് ഫാൻസ് ഇരുവരുടെയും വീഡിയോ കൂടി പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ​ഗ്രാന്റ് ഫിനാലെയിൽ കടുത്ത മത്സരം നടക്കാൻ പോകുന്നത് ജിന്റോയും ജാസ്മിനും തമ്മിലാണ്. ആരാധകരുടെ കാര്യത്തിൽ ഇരുവരും തന്നെയാണ് മുന്നിൽ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X