'തനിക്ക് നെ​ഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആറാം ആഴ്ചയിലൂടെയാണ് കടന്നുപോകുന്നത്. വൈൽഡ് കാർഡുകളായി ആറുപേർ ഹൗസിലേക്ക് വന്നശേഷം എവിക്ഷൻ ഒന്നും നടന്നിട്ടില്ല. അതുകൊണ്ട് തന്നെ പത്തൊമ്പത് പേരാണ് ഇപ്പോൾ ടൈറ്റിലിനായി മത്സരിക്കുന്നത്. വൈൽഡ് കാർഡുകളുടെ എൻട്രിക്കുശേഷം വീട്ടിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിനും ​ഗെയിമിലും വരെ മാറ്റങ്ങൾ സംഭവിച്ചു. അതിൽ പ്രധാനമായി ​ഗെയിം മാറ്റിയ ഒരു മത്സരാർത്ഥി രസ്മിൻ ഭായിയാണ്. കോമണർ കാറ്റ​ഗറിയിൽ ഹൗസിലേക്ക് മത്സരിക്കാനെത്തിയ രസ്മിൻ വീട്ടിലുള്ളതായി പോലും ഇപ്പോൾ തോന്നാറില്ലെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ പറയാറുള്ളത്.

വൈൽ‍ഡ് കാർഡുകൾ വരുന്നതിന് മുമ്പ് വരെ ഹൗസിൽ എന്ത് പ്രശ്നം നടന്നാലും രസ്മിൻ മുന്നിലുണ്ടാവും. മറ്റുള്ള മത്സരാർത്ഥികളെ ഡോമിനേറ്റ് ചെയ്ത് നിൽക്കാൻ രസ്മിന് സാധിച്ചിരുന്നു. എന്നാലിപ്പോൾ സ്ഥിതിയാകെ മാറി. പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കായി പോയി വന്നശേഷമാണ് രസ്മിനിൽ മാറ്റമുണ്ടായതെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.

Resmin Bai

മരുന്നിൽ പിടിച്ച് കെട്ടാൻ സാധിക്കാത്ത പനിയായതുകൊണ്ടാണ് വൈൽഡ് കാർഡുകൾ വന്നശേഷം രസ്മിനെ വിദ​ഗ്ദ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് ദിവസത്തോളം രസ്മിൻ ഹൗസിലുണ്ടായിരുന്നില്ല. സുഖം പ്രാപിച്ച് തിരികെ വന്നശേഷം രസ്മിൻ സംസാരിക്കുന്നത് തന്നെ വളരെ ചുരുക്കമാണ്. ഹൗസിൽ എന്ത് പ്രശ്നം നടന്നാലും മാറി നിന്ന് നോക്കും എന്നല്ലാതെ ഒരു അഭിപ്രായ പ്രകടനത്തിനും ഒത്തുതീർപ്പിനും രസ്മിൻ ശ്രമിക്കാറില്ല.

അതിന് കാരണം ആശുപത്രിയിൽ പോയപ്പോൾ പുറത്ത കാര്യങ്ങൾ രസ്മിന് അറിയാൻ സാധിച്ചതുകൊണ്ടാകാം എന്നാണ് പ്രേക്ഷകരുടെ ഊ​​ഹം. രസ്മിന്റെ ഇപ്പോഴത്തെ ഹൗസിലെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് കുറിപ്പുകൾ ബി​ഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

രസ്മിൻ പുറത്തുപോയി ഫോൺ നോക്കി തനിക്ക് പ്രേക്ഷകർക്കിടയിൽ നല്ല നെഗറ്റീവാണെന്ന് മനസിലാക്കിയിട്ടുണ്ട്. മോഹൻലാൽ വിഷു എപ്പിസോഡിൽ ഹൗസിലേക്ക് വന്നപ്പോൾ രസ്മിൻ ഓടിപ്പോയി ഡിസ്റെസ്പെക്ട് ചെയ്തതിന് ക്ഷമ ചോദിച്ചിരുന്നു. അത് കണ്ടപ്പോൾ ഉറപ്പായി എന്നാണ് ഒരാൾ കുറിച്ചത്. ഒരുപാട് ഈ കുറിപ്പിനോട് അനുകൂലിച്ച് എത്തിയിട്ടുണ്ട്.

വൈൽഡ് കാർ‌ഡുകളെ കണ്ടപ്പോൾ തന്നെ രസ്മിന്റെ ​ഗെയിം ഇല്ലാതെയായിയെന്നും ചില ബി​ഗ് ബോസ് പ്രേക്ഷകർ കുറിച്ചു. വൈൽഡ് കാർഡ് എൻട്രീസിനെ കണ്ടപ്പോഴെ രസ്മിന് പേടി തുടങ്ങി. പിന്നാലെ പനിയും പിടിച്ചു. തിരിച്ചുവന്നപ്പോഴും പേടി കാരണം വായ തുറന്നിട്ടില്ല. ലാലേട്ടനോട് സോറി പറഞ്ഞിട്ട് ലാലേട്ടൻ അതിന് ഒരു പുല്ല് വില പോലും കൊടുത്തിട്ടില്ല, ആശുപത്രിയിൽ നിന്നും വന്നശേഷം കമാ എന്നൊരു അക്ഷരം രസ്മിൻ മിണ്ടിയിട്ടില്ല. രസ്മിൻ നല്ലപോലെ ഒതുങ്ങിപ്പോയി.

Resmin Bai

ഗുണ്ടയായി ആശുപത്രിയിൽ പോയ രസ്മിൻ തിരികെ വന്നത് നന്മമരമായിട്ടാണ്... എന്നിങ്ങനെ നീളുന്നു രസ്മിന്റെ ഇപ്പോഴത്തെ പ്രകടനത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ കമന്റുകൾ. ഫിസിക്കല്‍ എജുക്കേഷൻ ടീച്ചറാണ് രസ്‍മിൻ ഭായ്. കൊച്ചി സ്വദേശിയാണ് രസ്‍മിൻ. സെന്റ് തെരേസാസ് കോളേജില്‍ അധ്യാപികയാണ്. അറിയപ്പെടുന്ന ഒരു കബഡി താരവുമാണ്.

കബഡിയിലുഉള്ള താല്‍പര്യത്താലാണ് പ്ലസ് ടുവിന് ശേഷം രസ്‍മിൻ ഭായ് ഫിസിക്കല്‍ എജുക്കേഷൻ പഠനത്തിലേക്ക് തിരിഞ്ഞതും കായിക അധ്യാപികയായി മാറാൻ ശ്രമിച്ചതും. റൈഡിംഗിലും ആവേശമുള്ളയാളാണ് രസ്‍മിൻ. റൈഡറായും അവതാരകയായും യുട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച മത്സരാര്‍ഥിയായ രസ്‍മിൻ ഭായ് സീ കേഡറ്റുമാണ്. ബങ്ക് മേറ്റ്‍സാണ് രസ്മിന്റെ യൂട്യൂബ് ചാനല്‍.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X