'ടാസ്ക്കിൽ ജിൻ്റപ്പനും ജാസ്മിനുമൊന്നും അഭിഷേകിൻ്റെ ഏഴ് അയലത്ത് എത്തില്ല, വോട്ട് നേടാൻ അഭിഷേക് അർഹൻ'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് എഴുപത്തിയെട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. അപ്സര രത്നാകരനും അൻസിബ ഹസനും പുറത്തായതോടെ ഹൗസിൽ അവശേഷിക്കുന്നവരുടെ എണ്ണം പത്തായി ചുരുങ്ങി. ഇവരിൽ നിന്നുമാണ് പ്രേക്ഷകർ ആര് ടോപ്പ് ഫൈവിലേക്ക് എത്തണമെന്ന് തീരുമാനിക്കുക. ഇനിയുള്ള ദിവസങ്ങളിൽ ടാസ്ക്കിലും ഹൗസിലും മത്സരാർത്ഥികൾ നടത്തുന്ന പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും ജനങ്ങളുടെ വോട്ട് വിഭജിക്കപ്പെടുക. അതേസമയം ടിക്കറ്റ് ടു ഫിനാലെ ടാസ്ക്ക് ഹൗസിൽ ആരംഭിച്ച് കഴിഞ്ഞു.

ടിക്കറ്റ് ടു ഫിനാലെ എന്നത് ഒരാഴ്ചയിലെ എവിക്ഷൻ പ്രക്രിയയിൽ നിന്ന് രക്ഷനേടി നേരിട്ട് ഫിനാലെയിലെ വീക്കിലേക്ക് മത്സരാർത്ഥികളിൽ ഒരാളെ എത്തിക്കുന്ന അസുലഭ അവസരമാണ്. ടിക്കറ്റ് ടു ഫിനാലെ ബോണസ് പോയിന്റ് റിഷിക്കും ജാസ്മിനും ലഭിച്ചിരുന്നു. ഇരുവർക്കും ഓരോ പോയിന്റ് വീതം ടിക്കറ്റ് ടു ഫിനാലെ തുടങ്ങും മുമ്പ് തന്നെ ലഭിച്ചിരുന്നു.

Abhishek Sreekumar

ഇവർ ഒഴികെ മറ്റുള്ള മത്സരാർത്ഥികൾ എല്ലാം പൂജ്യത്തിൽ നിന്നാണ് ടിക്ക്റ്റ് ടു ഫിനാലെ ആരംഭിച്ചത്. എന്നാൽ ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​​ഗമായുള്ള രണ്ട് ടാസ്ക്കുകൾ പൂർത്തിയാകുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അഭിഷേക് ശ്രീകുമാറാണ്. ​ഗോൾഡൺ റാബിറ്റ്, കയ്യാലപ്പുറത്ത് എന്നീ ടാസ്ക്കുകളിൽ രണ്ടിലും വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. അങ്ങനെ ആറ് പോയിന്റോടെ അഭിഷേക് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

രണ്ടാം സ്ഥാനത്ത് അർ‌ജുനും സായ് കൃഷ്ണനുമാണ് ഉള്ളത്. ഇരുവർക്കും രണ്ട് മാർക്കാണ് ലഭിച്ചത്. അതേസമയം ​ഗെയിമിൽ കസറുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന ജിന്റോയ്ക്കും ജാസ്മിനും നോറയ്ക്കുമെല്ലാം ആദ്യം തന്നെ അടിപതറി. ഇതുവരെയുള്ള പോയിന്റ് പട്ടിക വെച്ച് നോക്കുമ്പോൾ ശക്തമായ മത്സരം കാഴ്ചവെച്ചാൽ മാത്രമെ മറ്റുള്ളവർക്ക് അഭിഷേകിനെ കടത്തിവെട്ടി ഒന്നാമതെത്താനാകു.

അഭിഷേക് രണ്ട് ടാസ്ക്കുകളിൽ ഒന്നാമതെത്തിയ സാഹചര്യത്തിൽ ബി​ഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ടാസ്ക്കെന്ന് വന്നാൽ ജിൻ്റപ്പനും ജാസ്മിനുമൊക്കെ അഭിഷേകിൻ്റെ ഏഴ് അയലത്തുപോലും എത്തില്ല. ടാസ്ക്ക് മാസ്റ്ററാണ് അഭിഷേക്. ഒട്ടും ക്വാളിറ്റി ഇല്ലാത്ത ജിൻ്റപ്പനും ജാസ്മിനും ഒന്നുമല്ല വിജയിയാകേണ്ടത്. ടാസ്ക്കുകളിൽ പുലിക്കുട്ടിയായ നല്ല ക്വാളിറ്റിയുള്ള മത്സരാർത്ഥിയായ അഭിഷേകാണ്.

അതുകൊണ്ട് തന്നെ വോട്ടിന് അർഹനും അഭിഷേക് തന്നെ എന്നാണ് കുറിപ്പ്. ഈ സീസണിലെ ആറ് വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളായിരുന്നു അഭിഷേക്. പൊതുവെ ഹൗസിലെ എല്ലാ പ്രശ്നങ്ങളിലും കയറി ഇടപെടുന്ന പ്രകൃതമല്ല അഭിഷേകിന്റേത്. അതുകൊണ്ട് തന്നെ അഭിഷേകിനെ ഹൗസിൽ ​ഗസ്റ്റായി വന്ന മുൻ സീസണിലെ മത്സരാർത്ഥി സാബുമോൻ പോലും വിമർശിച്ചിരുന്നു.

Abhishek Sreekumar

ടിക്കറ്റ് ടു ഫിനാലെയിലെ പ്രകടനം കൂടി വൈറലായതോടെ ജനപിന്തുണയുടെ കാര്യത്തിൽ അഭിഷേകും ഉയർന്ന് വരുന്നുണ്ട്. അതുപോലെ ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിലും അഭിഷേക് ഉൾപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്വം ഇല്ലായ്മ, ഉൾവലിയൽ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സഹമത്സരാർത്ഥികൾ അഭിഷേക് ശ്രീകുമാറിനെ നോമിനേറ്റ് ചെയ്തത്.

അഭിഷേകിനെ കൂടാതെ മറ്റ് ആറ് പേർ കൂടി നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട് ബാക്കിയുള്ള അർ‍ജുൻ, സിജോ, ജിന്റോ എന്നിവർ ഈ ആഴ്ച നോമിനേഷനിൽ നിന്നും മുക്തി നേടുകയും ചെയ്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X