'അർജുൻ സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ കയ്യടിയും ജെയ് വിളികളും, രണ്ടാം സ്ഥാനം കുറ്റപ്പെടുത്തിയവർക്കുള്ള മറുപടി'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. ജിന്റോയായിരുന്നു സീസൺ ആറിലെ ടൈറ്റിൽ നേടിയത്. റണ്ണറപ്പായത് അർ‌ജുൻ ശ്യാം ​ഗോപനാണ്. മറ്റുള്ളവരെ അപേക്ഷിച്ച് അർജുന്റെ ജനപ്രീതി വളരെ പെട്ടന്ന് ഉണ്ടായ ഒന്നാണ്. തുടക്കം മുതൽ ഒരു ആരാധകവൃന്ദം അർജുന് ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടാഴ്ച കൊണ്ടാണ് വോട്ടിങിൽ‌ അർജുന്റെ കുതിപ്പുണ്ടായത്. അതുവരെ എല്ലാവരും രണ്ടാം സ്ഥാനത്ത് ജാസ്മിൻ വരുമെന്നാണ് കരുതിയിരുന്നത്.

അതുകൊണ്ട് തന്നെ ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് പ്രേക്ഷകരിൽ ഭൂരിഭാ​ഗത്തിനും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം വീട്ടിൽ നിന്നിട്ടും ഒട്ടും തന്നെ അർജുൻ എക്സ്പോസായിരുന്നില്ല.

Arjun Syam Gopan

അതുകൊണ്ട് തന്നെ അർജുൻ രണ്ടാം സ്ഥാനത്ത് എത്തിയതിനോട് ജാസ്മിനെ പിന്തുണയ്ക്കുന്നവർക്കെല്ലം എതിർപ്പാണ്. കൂടാതെ അവസാന ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ഉൾപ്പെട്ട മത്സരാർത്ഥിയുമാണ് അർജുൻ. ജാൻമണി എന്ന മത്സരാർത്ഥിയുമായി ചേർത്തും അൻസിബയുമായി ശ്രീതുവിന്റെ വിഷയത്തിൽ നടന്ന തർക്കങ്ങളുമാണ് അർജുനെ വിവാദത്തിലാക്കിയത്.

ബിഗ് ബോസ് ആറിന് 1.55 കോടി വോട്ടുകളാണ് ആകെ ലഭിച്ചത്. ഇത് ബിഗ് ബോസ് മലയാളം അഞ്ചിനേക്കാള്‍ 60 ശതമാനം കൂടുതലാണ്. സീസണ്‍ സിക്സിന്റെ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ബിഗ് ബോസ് മലയാളം സിക്സിലെ ഫൈനലില്‍ മാത്രം 20 ലക്ഷം വോട്ടുകളായിരുന്നു ലഭിച്ചത്. ഇത് കഴിഞ്ഞ സീസണുകളേക്കാള്‍ ഏകദേശം 25 ശതമാനം കൂടുതലാണ്.

ജിന്റോയ്‍ക്ക് ലഭിച്ച വോട്ട് 39.3 ശതമാനവും ഫൈനലില്‍ അര്‍ജുൻ ശ്യാം ഗോപന് 29.2ശതമാനവുമാണ് അവസാനയാഴ്‍ച ലഭിച്ചത്. സിനിമാ സ്വപ്നവുമായി നടക്കുന്ന അര്‍ജുന്‍ ബിഗ് ബോസിലെ പെര്‍ഫോമര്‍ കൂടിയായിരുന്നു. വലിയ പ്ലാനിംഗ് ഒന്നുമില്ലാതെ നേരിട്ട് ഗെയിം കളിച്ച് താനായി നിന്നാണ് അര്‍ജുന്‍ അവസാന അഞ്ചിലേക്ക് എത്തിയത്.

മാസ് ഹീറോ പരിവേഷമൊന്നും സൃഷ്ടിക്കാത്ത അർജുന്റെ ​ഗെയിമിനെ ജെന്റിൽമാൻ ​ഗെയിമെന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. അതേസമയം ശ്രീതുവുമായി ചേർന്നുള്ള ശ്രീജുൻ കോമ്പോയും ഹൗസിൽ തുടരാൻ അർജുനെ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.

ഈ സീസണിലെ ജോഡികളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് എത്തുന്ന രണ്ട് കോമ്പോകളിൽ പ്രധാനപ്പെട്ട് ശ്രീതു- അര്‍ജുന്‍ജോഡിയുടെ ശ്രീജുനാണ്. ബിഗ് ബോസിലെ സ്ത്രീപുരുഷ സൗഹൃദങ്ങള്‍ പലപ്പോഴും പ്രണയമായും സ്ട്രാറ്റജിയായുമൊക്കെ വ്യാഖ്യാനിക്കപ്പെടാറുണ്ട്.

Arjun Syam Gopan

തങ്ങളുടെ ബന്ധത്തെ ആദ്യം തന്നെ കൃത്യമായി ഡിഫൈന്‍ ചെയ്യാൻ ശ്രീജുൻ കോമ്പോയ്ക്ക് സാധിച്ചതിനാല്‍ ഇവര്‍ പ്രേക്ഷകരില്‍ വലിയ ആശയക്കുഴപ്പമൊന്നും സൃഷ്ടിച്ചില്ല. അവരുടെ ഇന്‍ഡിവിജ്വല്‍ ഗെയിമുകളേയും അത് ബാധിച്ചില്ല. പ്രണയത്തിലാണെന്ന് പ്രേക്ഷകര്‍ കരുതുമെന്ന് ആശങ്കപ്പെട്ടത് ഹൗസിലെ ചില സഹമത്സരാര്‍ഥികളായിരുന്നു.

മാത്രമല്ല ഫിനാലെയുടെ അവസാന ദിവസങ്ങളിൽ ജാൻമണിയുമായി നടന്ന ചില പ്രശ്നങ്ങളുടെ പേരിൽ അർ‌ജുനിൽ നിന്നും ശ്രീതു അകലം പാലിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫിനാലെ കഴിയുമ്പോൾ ഇരുവരും പിരിയുമോയെന്ന ആശങ്ക ആരാധകർക്കുണ്ടായിരുന്നു.

എന്നാൽ തെറ്റിദ്ധാരണകൾ എല്ലാം മാറിയെന്നാണ് പുറത്ത് വരുന്ന ഇരുവരുടെയും വീഡിയോകളിൽ നിന്നും വ്യക്തമാകുന്നത്. സൗഹൃദം മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് ഇരുവരുടെയും തീരുമാനം. ഇപ്പോഴിതാ ഈ സീസണിലെ കോമണർ മത്സരാർത്ഥിയായ നിഷാന പങ്കിട്ട വീഡിയോയാണ് വൈറലാകുന്നത്.

അ​ർജുനും ശ്രീതുവും ​ഗ്രാന്റ് ഫിനാലെയ്ക്കുശേഷം പാർട്ടി എഞ്ചോയ് ചെയ്യുന്ന വീ‍ഡിയോയാണ് വൈറലാകുന്നത്. ​​ഗ്രാന്റ് ഫിനാലെ വേദിയിൽ അർജുൻ സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ കയ്യടികളും ജെയ് വിളികളും ഉയർന്നിരുന്നു. കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X