'വിദ്വേഷമില്ലെന്ന് ഗബ്രി തെളിയിച്ചു... കുറ്റപ്പെടുത്തിയ ജാൻമണിയെപ്പോലും വിളിച്ചു, ജാസ്മിൻ കൂടി വേണമായിരുന്നു'
ബിഗ് ബോസ് മലയാളം സീസൺ ആറിൽ പങ്കെടുത്തശേഷം ഏറ്റവും കൂടുതൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായ ഒരു മത്സരാർത്ഥിയാണ് നടനും മോഡലുമായ ഗബ്രി ജോസ്. ഹൗസിൽ അമ്പത്തിയഞ്ച് ദിവസങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഗബ്രി പ്രേക്ഷക വിധിപ്രകാരം പുറത്തായത്. ജാസ്മിനുമായി കോമ്പോ ഗെയിം കളിച്ചതാണ് ഗബ്രിക്ക് വിനയായത്. ഒറ്റയ്ക്ക് നിന്ന് മത്സരിച്ചിരുന്നുവെങ്കിൽ ടോപ്പ് ഫൈവിൽ ഇടംപിടിക്കേണ്ട മത്സരാർത്ഥിയായിരുന്നു ഗബ്രി എന്നതിൽ പ്രേക്ഷകർക്കും എതിർപ്പില്ല.
അതേസമയം ഹൗസിൽ നിന്ന് ഗബ്രി പുറത്ത് വന്നിട്ട് ആഴ്ചകൾ പലത് പിന്നിട്ടുവെങ്കിലും ഗബ്രിയുടെ പേര് ഇപ്പോഴും ബിഗ് ബോസ് ഷോയും ജാസ്മിനുമായും ബന്ധപ്പെട്ട വിവാദങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഷോയിൽ നിന്നും പുറത്ത് വന്നശേഷം മോഡലിങും മറ്റ് പരിപാടികളുമെല്ലാമായി ഗബ്രി തിരക്കിലാണ്.

ഇപ്പോഴിതാ ഇതുവരെ സീസൺ ആറിൽ നിന്നും പുറത്തായവരിൽ ഒട്ടുമിക്ക മത്സരാർത്ഥികളും ഗബ്രിയുടെ കുടുംബത്തോടൊപ്പം സെലിബ്രേറ്റ് ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഗബ്രിയുടെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് നടന്നിരുന്നു. അതിന്റെ ഭാഗമായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഗംഭീര പാർട്ടിയും ഗബ്രിയും കുടുംബവും ഒരുക്കിയിരുന്നു.
അതിൽ പങ്കെടുക്കാൻ പുറത്തായവരിൽ ഒട്ടുമിക്ക മത്സരാർത്ഥികൾക്കും ക്ഷണമുണ്ടായിരുന്നു. ഭൂരിഭാഗം മത്സരാർത്ഥികളും ഗബ്രിയുടെ ക്ഷണം സ്വീകരിച്ച് എത്തി പരിപാടി കളറാക്കി മാറ്റുകയും ചെയ്തു. ജാൻമണി, സിബിൻ, പൂജ കൃഷ്ണ, രസ്മിൻ ഭായ് തുടങ്ങിയവർ ആർത്ത് ഉല്ലസിച്ച് നൃത്തം ചെയ്യുന്ന വീഡിയോ വൈറലാണ്.
ഇപ്പോഴിതാ ഗബ്രിയുടെ കുടുബത്തോടൊപ്പം നടന്ന റീയൂണിയന്റെ വിശേഷങ്ങൾ ഉൾപ്പെടുത്തി പൂജ കൃഷ്ണ പങ്കിട്ട ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഗബ്രിയുടെ ആരാധകർക്കിടയിൽ വൈറലാകുന്നത്. ഞങ്ങൾ യുദ്ധം ചെയ്യും, ഞങ്ങൾ ചിരിക്കും, ഞങ്ങൾ ആസ്വദിക്കും... എന്നാണ് വീഡിയോ പങ്കിട്ട് പൂജ നൽകിയ തലക്കെട്ട്. വീഡിയോ വൈറലായതോടെ വിദ്വേഷം മനസിൽവെക്കാതെ എല്ലാവരേയും ഒരുപോലെ ചേർത്ത് പിടിച്ച ഗബ്രിയെ പ്രശംസിച്ച് ആരാധകർ കമന്റുകൾ കുറിച്ചു.
വ്യക്തി വിദ്വേഷമില്ലെന്ന് ഗബ്രി തെളിയിച്ചു എന്നാണ് ഭൂരിഭാഗം കമന്റുകളും. നെഗറ്റിവിറ്റി അവഗണിച്ച് പോസിറ്റിവിറ്റിയോടെ എന്നും ഇതുപോലെ മുന്നോട്ട് പോകു ഗബ്രി, ഗബ്രി... വ്യക്തിപരമായ വിദ്വേഷങ്ങളൊന്നുമില്ലെന്ന് നീ തെളിയിച്ചു. നിങ്ങളുടെ കുടുംബ പരിപാടിയിൽ എല്ലാവരേയും കണ്ടതിൽ ഒരുപാട് സന്തോഷം. ജീവിതം അനുഗ്രഹീതമാകട്ടെയെന്ന് ആശംസിക്കുന്നു.

ഈ സ്നേഹം എന്നും നിലനിൽക്കട്ടെ, ജാസ്മിൻ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു, ഇത് തുടരുക ഗബ്രി. പുറത്ത് വന്നാൽ എല്ലാവരുമായും താൻ കൂളായിരിക്കുമെന്ന് പറഞ്ഞപ്പോൾ ഉദ്ദേശിച്ചത് അദ്ദേഹം ഇപ്പോൾ തെളിയിച്ച് കൊടുത്തതിൽ സന്തോഷം, ഗബ്രിയെ കുറിച്ച് ഏറ്റവും മോശം പറഞ്ഞ ആളാണ് ജാൻമണി. എന്നിട്ടും ഗബ്രി ജാൻമണിയെ ഫങ്ഷന് വിളിച്ച് കണ്ടപ്പോൾ സന്തോഷം തോന്നി എന്നിങ്ങനെ നീളുന്നു കമന്റുകൾ.
അതേസമയം അടുത്തിടെ ഗബ്രിയെകുറിച്ച് ജാസ്മിന്റെ ബാപ്പ സംസാരിക്കുന്ന വോയിസ് ക്ലിപ്പ് വൈറലായിരുന്നു. ഇതിന് പിന്നാലെ ജാസ്മിന് വോട്ടുതേടി ഗബ്രി സ്റ്റാറ്റസ് പങ്കുവെച്ചത് വൈറലായിരുന്നു. ബിഗ് ബോസിൽ മറ്റാരേക്കാളും താൻ ജാസ്മിനാണ് സപ്പോർട്ടെന്ന് സൂചിപ്പിക്കുന്ന പോസ്റ്റായിരുന്നു അത്. ഉപ്പ എന്തൊക്കെ പറഞ്ഞാലും തന്റെ സൗഹൃദം നഷ്ടപ്പെടുത്താൻ ഗബ്രി ഒരുക്കമല്ല എന്നതിന്റെ സൂചനയായിട്ടാണ് ആരാധകർ ഇതിനെ നോക്കികണ്ടത്.
ഏറ്റവും കൂടുതൽ വിമർശനം ഈ സീസണിൽ നേരിട്ടവരാണ് ഗബ്രിയും ജാസ്മിനും. ഗബ്രി പുറത്തായ ശേഷവും വീടിനുള്ളിലും അകത്തും ജാസ്മിൻ നേരിട്ട അറ്റാക്കിനും കണക്കില്ല. കൂടാതെ ജാസ്മിന്റെ ഉപ്പ ഗബ്രിയുടെ ചിത്രവും മാലയുമൊക്കെ മകളിൽ നിന്നും വാങ്ങി എടുക്കുന്നതും അത് കൺഫെഷൻ റൂമിൽ ഏൽപ്പിക്കുന്ന ദൃശ്യങ്ങളും വലിയ ചർച്ചയായി മാറിയതാണ്.


Click it and Unblock the Notifications











