'ചരിത്രം ആവർത്തിക്കപ്പെടുമോ?, ജാസ്മിന്റെ സഞ്ചാരം റിയാസിന്റെ ട്രാക്കിൽ... ഗബ്രി പുറത്തായാൽ ജാസ്മിൻ കളിക്കും'
ബിഗ് ബോസ് മലയാളം സീസൺ ആറ് ആവേശകരമായ മത്സരങ്ങളാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴുള്ള മത്സരാർത്ഥികളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ഒരു മത്സരാർത്ഥിയായിരുന്നു ജാസ്മിൻ ജാഫർ. പക്ഷെ ഗബ്രിയുമായുള്ള സൗഹൃദം ആരംഭിച്ചശേഷം ജാസ്മിന്റെ ഗെയിം ഇടിഞ്ഞു. മാത്രമല്ല പ്രേക്ഷകർക്കിടയിലും നെഗറ്റീവ് ഇമേജ് വർധിച്ചു. സ്ത്രീ മത്സരാർത്ഥകളിൽ ആരെയും വാക്കുകൾക്ക് കൊണ്ട് ജയിച്ച് കയറാൻ ജാസ്മിന് സാധിക്കും. പക്ഷെ അത് മാത്രം പോരല്ലോ... പ്രേക്ഷകരുടെ വോട്ടും അനിവാര്യമാണ്.
പക്ഷെ ഗബ്രിയെ കൂട്ടുപിടിച്ച് പോകുന്നിടത്തോളം കാര്യം വോട്ട് നേടാൻ ജാസ്മിനാവില്ല. ഇപ്പോഴിതാ സീസൺ ഫോറിലെ റിയാസിനെപ്പോലെയാണ് ജാസ്മിനെന്നും ഗബ്രി പുറത്തായാൽ കപ്പ് ജാസ്മിനായിരിക്കുമെന്നുമാണ് ബിഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ഗബ്രിയും ജാസ്മിനും ഇപ്പോൾ ലവ് ട്രാക്ക് പിടിച്ചാണ് ഹൗസിൽ മുന്നോട്ട് പോകുന്നത്. ഹൗസിനുള്ളിലുള്ളവർ തന്നെ അതിന് എതിരാണ്.

കഴിഞ്ഞ കുറച്ച് സീസണുകളായി ലവ് കോംമ്പോ ഒട്ടും സ്വീകരിക്കാത്തവരാണ് മലയാളം ബിഗ് ബോസിന്റെ പ്രേക്ഷകർ. അതുകൊണ്ട് തന്നെയാണ് തുടത്തിലെ പോസിറ്റീവ് സപ്പോർട്ടുകൾ ജാസ്മിന് ഇല്ലാതെയായി നെഗറ്റീവ് വർധിച്ചത്. കുറിപ്പിലൂടെ തുടർന്ന് വായിക്കാം... 'ചരിത്രം ആവർത്തിക്കപ്പെടുമോ? സീസൺ 4ൽ വന്നപ്പോൾ തുടക്കത്തിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്‌സ് ഉണ്ടാക്കിയാണ് റിയാസ് തുടങ്ങിയത്.'
'അതിന് ഒരു പരിധിവരെ കാരണക്കാർ റിയാസിന്റെ കമ്പനിയായിരുന്നു. അന്ന് ജാസ്മിൻ പോയതോടെ ആ ലൂപ്പിൽ നിന്ന് അവൻ പുറത്ത് കടന്നു. പിന്നെ കണ്ടത് ചരിത്രം. ആ സീസൺ വേറെ ലെവലിലേക്ക് പോയി... ഒറ്റ കാരണം... റിയാസ്. ഇക്കുറി ജാസ്മിൻ ആ ട്രാക്കിലാണ് പോകുന്നത്. ഗബ്രി യുമായിട്ടുള്ള അവളുടെ കോംമ്പോ കുറച്ചധികം ഹേറ്റേഴ്‌സ്നെ ഉണ്ടാക്കിയിട്ടുണ്ട്.'
'ആ കോംബോ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജാസ്മിൻ എന്ന മത്സരാർത്ഥിയെ കാണാതിരിക്കാൻ സാധിക്കില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ ജാസ്മിനെ വെല്ലാൻ അവിടെ ആരുമില്ല. കുറച്ചെങ്കിലും സാധ്യതയുള്ളത് അപ്സരയ്ക്കാണ്. ഇപ്രാവശ്യത്തെ പുരുഷ കേസരികളൊക്കെ വെറും ശോകം. അർജുൻ, സിജോ, റോക്കി ഇവർക്കൊന്നും ജാസ്മിനുമായി ഡയറക്ട് ഏറ്റുമുട്ടാൻ ഉള്ള കഴിവ് ഈ പത്ത് ദിവസം കണ്ടില്ല. പ്രതീക്ഷയുമില്ല.'
'ജാസ്മിനെ പിന്നോട്ട് വലിക്കുന്നത് ഗബ്രിയാണ്. അവന്റെ വള്ളികളാണ് അവൾ ഏറ്റെടുക്കന്നത്. അതാണ് ഹേറ്റേഴ്‌സ് ഉണ്ടാക്കുന്നതും. ഗബ്രി പുറത്തുപോകുന്നതോടെ ജാസ്മിന്റെ ഒറ്റയ്ക്കുള്ള കളിയായിരിക്കും.. തൽക്കാലം അത് പൊളിക്കാൻ അത്രയും ലോക്കലി സ്മാർട്ടായ വേറെ ആരും അവിടെ ഇല്ല. സംശയമുള്ളവർക്ക് ഇന്ന് സിജോയെ അവൾ ഹാൻഡിൽ ചെയ്‌ത ഒറ്റ ഇൻസിഡന്റ് മതി എത്ര വിദഗ്ദമായിട്ടാണ് അവൾ അവനെ പറഞ്ഞുവിട്ടത്.'

'സിജോ ചെയ്യുന്നത് എന്തെന്ന് ആർക്കും അവിടെ മനസിലായില്ലെങ്കിലും അഞ്ച് സീസൺ കണ്ട് പഠിച്ചു വന്ന അസാമാന്യ കോമൺസെൻസുമുള്ള അവൾക്ക് മനസിലായി. ഒരല്പം സ്ക്രീൻ സ്പേസുണ്ടാക്കാൻ പോയ സിജോയ്ക്ക് ജാസ്മിന് സ്റ്റാൻഡ് ക്ലിയർ ചെയ്യാനുള്ള അവസരം കൊടുത്ത് മടങ്ങേണ്ടി വന്നു', എന്നാണ് കുറിപ്പിൽ പറയുന്നത്.
ജാസ്മിന്റെ കോംമ്പോ സ്ട്രാറ്റജിയോട് താൽപര്യമില്ലാത്തവർ പോലും വാദിച്ച് ജയിക്കാനും മറ്റുള്ളവരെ മാനിപ്പുലേറ്റ് ചെയ്ത് ആഗ്രഹിച്ചത് നേടിയെടുക്കാനുമുള്ള ജാസ്മിന്റെ കഴിവിനെ അഭിനന്ദിക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസിനുള്ളിൽ പിടിച്ച് നിൽക്കാൻ വേണ്ടതും അത് തന്നെയാണ്. ഇതുവരെയുള്ള ഗെയിമിനിടയിൽ ജാസ്മിൻ കുറച്ചെങ്കിലും ഒന്ന് തളർന്ന് പോയത് റിഷിയുമായുള്ള തർക്കത്തിനിടെ മാത്രമാണ്.
ഗബ്രിയുമായുള്ള കോംമ്പോ അവസാനിപ്പിച്ച് ജാസ്മിൻ റിയൽ ഗെയിമിലേക്ക് ഇറങ്ങിയാൽ വലിയ സ്വീകാര്യതയും ജനപിന്തുണയും ജാസ്മിന് ലഭിക്കും. കഴിഞ്ഞ ദിവസം പവർ ടീമിൽ കയറിപ്പറ്റിയ ജാസ്മിനാണ് ഏറെക്കുറെ അവിടെയുള്ളവരെ കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നതും.


Click it and Unblock the Notifications