'അവൾ സ്വന്തം കുറവുകൾ വോട്ടിനുവേണ്ടി മറച്ച് പിടിച്ചില്ല, അങ്ങനെ ബിബി മലയാളത്തിന് ഒരു ഹീറോയിനെ കിട്ടാൻ പോകുന്നു'

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പ്രധാന മത്സരാർത്ഥികളാണ് ജിന്റോയും ജാസ്മിനും. ഇരുവരും പലപ്പോഴും ഷോയിൽ ഏറ്റുമുട്ടാറുമുണ്ട്. മത്സരം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇവരിൽ ആര് കപ്പ് ഉയർത്തും എന്നതിൽ മാത്രമെ കൃത്യമായി ഒരു ഉത്തരം പറയാൻ ബിബി പ്രേക്ഷകർക്ക് കഴിയാതെയുള്ളു. മത്സരാർത്ഥികൾ എന്ന നിലയിലും വോട്ടിന്റെ അടിസ്ഥാനത്തിലും രണ്ടുപേരും ഇഞ്ചോടിഞ്ചാണ്.

അതുകൊണ്ട് തന്നെയാണ് ബിബി മലയാളം സീസൺ ആറിനെ കുറിച്ച് പറയുമ്പോൾ മലയാളികൾക്കെല്ലാം ജിന്റോ, ജാസ്മിൻ എന്നീ പേരുകൾ മാത്രം ആദ്യം ഓർമ വരുന്നത്. ജാസ്മിന് നെ​ഗറ്റീവ് പബ്ലിസിറ്റിയാണ് കൂടുതൽ. പലർക്കും ജാസ്മിന്റെ ​ഗെയിമിനോട് താൽപര്യമില്ല. അതിന് കാരണമായത്. തുടക്കം മുതൽ ഉപയോ​ഗിച്ചിരുന്ന ​​ഗബ്രിയുമായുള്ള ലവ് കോമ്പോയായിരുന്നു. അതില്ലാതെ ഒറ്റയ്ക്കാണ് നിന്നിരുന്നതെങ്കിൽ മറ്റ് മത്സരാർത്ഥികൾക്ക് തൊടാൻ പറ്റാത്ത ഉയരത്തിലേക്ക് എത്താൻ ജാസ്മിന് സാധിക്കുമായിരുന്നു.

Jasmin Jaffar

അതുപോലെ ഇമേജ് ഭയമില്ലാതെ ഒരു മത്സരാർത്ഥി കൂടിയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിബി പ്രേക്ഷകരിൽ ഒരാൾ‌ ബിബി പ്രേക്ഷകരുടെ ​ഗ്രൂപ്പിൽ ജാസ്മിന്റെ ബി​ഗ് ബോസ് ജീവിതത്തെ കുറിച്ച് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ബിബി മലയാളത്തിന് ഒരു ഹീറോയിനെ കിട്ടാൻ പോകുന്നുവെന്നാണ് ജാസ്മിന്റെ ചിത്രത്തിനൊപ്പം പ്രത്യക്ഷപ്പെട്ട കുറിപ്പിൽ പറയുന്നത്. മലയാളം ബിഗ് ബോസിൽ ആദ്യത്തെ സീസണിൽ തന്നെ ഹീറോയുണ്ടായി... സൂത്രശാലിയെന്ന് ബിഗ് ബോസ് വിളിച്ച സാബുമോൻ.

പക്ഷെ ഒരു ഹീറോയിനെ കിട്ടാൻ ആറ് സീസൺ കാത്തിരിക്കേണ്ടി വന്നു. ആ കാത്തിരുപ്പ് വെറുതെയായില്ല. ജാസ്മിൻ... ഒരു മത്സരാർത്ഥിയും കടന്നുപോകാത്ത ഇമോഷണൽ റോളർ കോസ്റ്ററിലൂടെ കടന്നുപോയവൾ. പക്ഷെ ഒരിക്കൽ പോലും നാടകം കളിച്ചും കുടുംബ പ്രേക്ഷകരെ പറ്റിച്ചും അവൾ നിന്നില്ല.

അവൾക്കുള്ള കുറ്റങ്ങളും കുറവുകളും ഒന്നും വോട്ടിന് വേണ്ടി മറച്ച് പിടിച്ചില്ല. അവൾ എന്താണോ അത് തന്നെയാണ് പ്രേക്ഷകർ കണ്ടത്. വോട്ടിന് വേണ്ടി അവൾ സ്വന്തം ബോധ്യത്തിൽ നിന്നും ഒന്നും തള്ളിപ്പറഞ്ഞില്ല. അവൾ പറയേണ്ടത് എല്ലാം പറയേണ്ടവരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. മുഖത്ത് നോക്കി പറയത്തൊതൊന്നും ആരുടെയും പിന്നിൽ നിന്ന് പറഞ്ഞിട്ടില്ല.

തനിക്ക് എതിരെ വന്നവരോട് കാണിച്ച ബോൾഡ്നെസ്, കുറിക്ക് കൊള്ളുന്ന കൗണ്ടറുകൾ, തഗ്ഗുകൾ, എന്റർടൈൻമെന്റ്, ടാസ്ക് ചെയ്യുമ്പോൾ ഉള്ള ഗെയിം സ്പിരിറ്റ്, ബുദ്ധി സാമർഥ്യം, ടാസ്ക് ചെയ്യുംമ്പോൾ ഉള്ള നെ​ഗോസിയേഷൻ സ്കിൽ... മൊത്തത്തിൽ ഒരു ബിഗ് ബോസ് മെറ്റീരിയൽ എന്തായിരിക്കണമോ അതായിരുന്നു ജാസ്മിൻ. ഒരു സീസൺ മൊത്തം തന്റേതാക്കി ആയിരിക്കും അവൾ ഫിനാലെ വീക്കിലേക്ക് കടക്കുക.

Jasmin Jaffar

കപ്പ് കിട്ടിയാലും ഇല്ലെങ്കിലും ഇത് ജാസ്മിന്റെ സീസണാണ്... ജാസ്മിന്റെ മാത്രം എന്നായിരുന്നു കുറിപ്പ്. ബി​ഗ് ബോസിൽ വന്നശേഷം ജാസ്മിന്റെ സ്വകാര്യ ജീവിതം സോഷ്യൽമീഡിയയിൽ എക്സ്പോസ്ഡായി. അതുകൊണ്ട് തന്നെയാണ് ഇത്രയേറെ നെ​ഗറ്റിവിറ്റി താരത്തിന് വന്നതും. ​ഗബ്രിയുമായുള്ള സൗഹൃദം അതിരുവിട്ടതിനാൽ ഉറപ്പിച്ച് വെച്ചിരുന്ന ജാസ്മിന്റെ വിവാഹം പോലും മുടങ്ങി.

സുഹൃത്തുക്കൾ പോലും ജാസ്മിനെ കയ്യൊഴിഞ്ഞ അവസ്ഥയാണ്. പുറത്തിറങ്ങുമ്പോൾ താരം ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാൻ കൂടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതേസമയം പണപ്പെട്ടി ടാസ്ക്ക് ഹൗസിൽ ആരംഭിച്ച് കഴിഞ്ഞു. അ‍ഞ്ച് ലക്ഷത്തിന്‍റെ ഒരു പെട്ടിയാണ് ലിവിങ് റൂമിൽ മത്സരാർത്ഥികൾക്കായി ബി​ഗ് ബോസ് സ്ഥാപിച്ചത്.

മോഹന്‍ലാല്‍ കഥാപാത്രം സിഐഡി രാംദാസാണ് പണപ്പെട്ടി ടാസ്ക്കിനെ കുറിച്ച് മത്സരാര്‍ഥികളോട് വിവരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണൻ പണപ്പെട്ടിയെടുത്ത് ഷോ ക്വിറ്റ് ചെയ്തുവെന്നാണ് അറിയാൻ കഴിയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X