​ഗബ്രിയുടെ കുപ്പി കാണാത്ത വിഷമത്തിൽ ജാസ്മിൻ, പുതിയത് വരുത്തിക്കാമെന്ന് റിഷി, ഇത് അസ്സൽ ദിൽഷയെന്ന് പ്രേക്ഷകർ!

വളരെ അപ്രതീക്ഷിതമായാണ് കഴിഞ്ഞ ആഴ്ച ബി​ഗ് ബോസ് ഷോയിൽ നിന്നും ​പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ ​ഗബ്രി ജോസ് എന്ന മത്സരാർത്ഥി പുറത്തായത്. ജാസ്മിൻ ജാഫർ എന്ന മത്സരാർത്ഥിയുമായി ചേർന്ന് കോമ്പോ ആരംഭിച്ചത് മുതൽ ​ഗബ്രിയുടെ പ്രേക്ഷക പിന്തുണ കുറഞ്ഞിരുന്നു. സീസൺ ആറിലെ വില്ലൻ ആരായിരുന്നുവെന്ന് ചോദിച്ചാൽ പ്രേക്ഷകർ പറയാൻ പോകുന്ന ഉത്തരം അത് ​ഗബ്രിയെന്ന് തന്നെയാകും.

ഹൗസിൽ‌ ഇതുവരെ വന്നിട്ടുള്ള എല്ലാവരുമായും ഏറ്റുമുട്ടിയിട്ടുള്ളതും അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ പേരാണ് ​ഗബ്രി എന്നത്. ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നുവെങ്കിൽ ടോപ്പ് ഫൈവിൽ വരെ ​ഗബ്രി എത്തുമായിരുന്നു. ​ഗബ്രിയുടെ എവിക്ഷൻ ജാസ്മിന് വലിയൊരു ഷോക്കായിരുന്നു. ഇപ്പോഴും ​ഗബ്രി പുറത്തായെന്ന് ജാസ്മിൻ വിശ്വസിച്ചിട്ടില്ല.

jasmin jaffar

ഹൗസിൽ ഉള്ളവരോട് അടക്കം ​ഗബ്രി വൈകാതെ ഹൗസിലേക്ക് മടങ്ങിവരുമെന്നാണ് ജാസ്മിൻ പറയാറുള്ളത്. ​ഗബ്രി പുറത്തായശേഷം ​ഗബ്രിയുടെ വസ്ത്രവും മാലയും ധരിച്ചാണ് ജാസ്മിൻ നടക്കാറുള്ളത്. ഇടയ്ക്കിടെ ​ഗബ്രിയുടെ ഫോട്ടോ നോക്കി പരാതിപ്പെടുകയും കരയുകയും ചെയ്യാറുണ്ട് ജാസ്മിൻ. ​ഗബ്രി പോയതോടെ ഹൗസിൽ ഒറ്റപ്പെട്ടുവെന്ന രീതിയിലാണ് ജാസ്മിൻ പെരുമാറുന്നത്.

ഇപ്പോഴിതാ ​ഗബ്രി ഉപയോ​ഗിച്ചിരുന്ന കുപ്പി കാണാത്ത വിഷമത്തിൽ അന്വേഷിച്ച് നടക്കുന്ന ജാസ്മിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഭക്ഷണം കഴിക്കാനെത്തിയ ജാസ്മിൻ ​ഗബ്രിയുടെ കുപ്പിൽ ഹൗസിൽ തിരെഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതിനാൽ ക്യാപ്റ്റൻ റിഷിയോട് ഇതേ കുറിച്ച് തിരിക്കി. അത് സ്റ്റോറൂമിൽ വെക്കാൻ പറഞ്ഞിരുന്നുവെന്നായിരുന്നു റിഷിയുടെ മറുപടി.

അത് സ്റ്റോറൂമിൽ വെച്ചാൽ നിന്നെ ഞാൻ വെട്ടുമെന്നായിരുന്നു ജാസ്മിൻ അതിന് റിഷിക്ക് നൽകിയ മറുപടി. വാട്ടർ ബോട്ടിൽ സ്റ്റോറൂമിൽ വെക്കാൻ നോട്ടീസ് വന്നിരുന്നവെന്നാണ് വീണ്ടും റിഷി ആവർത്തിച്ച് പറഞ്ഞത്. റിഷിയുടെ വാക്കുകൾ ജാസ്മിൻ വിശ്വസിക്കാതെയായതോടെ പുതിയൊരെണ്ണം ടൈപ്പ് ചെയ്ത് വരുത്തിക്കാമെന്നാണ് ജാസ്മിനെ കളിയാക്കി റിഷി പറഞ്ഞത്. ശേഷം ഇക്കാര്യം റിഷി തമാശ കലർത്തി ബി​ഗ് ബോസിനോട് ക്യാമറ നോക്കി പറയുകയും ചെയ്തു.

ശേഷം ഈ സംഭവം അൻസിബയോട് റിഷി വിവരിക്കുകയും ചെയ്തു. ​ഗബ്രിയുടെ എല്ലാ സാധനങ്ങളും തിരിച്ച് സ്റ്റോർ റൂമിൽ വെക്കാൻ നോട്ടീസ് വന്നിരുന്നു. അപ്പോൾ കുപ്പിയും വെച്ചുകാണുമെന്ന് പറഞ്ഞപ്പോൾ ജാസ്മിൻ സമ്മതിച്ചില്ല. മാത്രമല്ല ഇതെല്ലാം പറഞ്ഞപ്പോൾ നിനക്ക് എന്റെ അവസ്ഥ വരാതിരിക്കട്ടെയെന്ന് ജാസ്മിൻ എന്നോട് പറഞ്ഞുവെന്ന് റിഷി പറഞ്ഞപ്പോൾ എന്റെ ഷോൾ പിടിച്ച് കരയേണ്ട അവസ്ഥയൊന്നും നിനക്ക് വരില്ല.

jasmin jaffar

അവരുടെ പോലത്തെ സിറ്റുവേഷനാണോ നമ്മുടേത്. നമ്മൾ വേറെ ലെവലാണ്. ഇവരെപ്പോലെ അതിനുവേണ്ടി കോമ്പോ കളിക്കുന്നില്ലല്ലോ. നമ്മുടെ റിലേഷൻ ഒരു ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ ബിൽഡായതല്ല. ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമാണ് എന്നാണ് അൻസിബയും റിഷിയും ഇക്കാര്യങ്ങളെല്ലാം പരസ്പരം ചർച്ച ചെയ്യവെ പറഞ്ഞത്. വീഡിയോ വൈറലായതോടെ ജാസ്മിൻ ദിൽഷയാകാൻ ശ്രമിക്കുകയാണെന്നാണ് കമന്റുകൾ.

ദിൽഷയാകാൻ നോക്കുകയാണ് ജാസ്മിൻ. റോബിന്റെ കുപ്പി, റോബിന്റെ ഹൂടി, റോബിന്റെ ചെടി, റോബിന്റെ ഫോട്ടോ.... ഇവിടെയും ഏതാണ്ട് അതുപോലെ, സ്വന്തം ഉപ്പയേയും ഉമ്മയേയും ഓർത്ത് വിഷമമില്ല. എന്നിട്ടാണ് ​ഗബ്രിയുടെ കുപ്പി തേടി നടക്കുന്നത്, ഗബ്രിയെ ഔട്ടാക്കാതെ പകരം ജാസ്മിനെ ഔട്ട്‌ ആക്കിയാൽ ഇമ്മാതിരി നാടകം കാണെണ്ടായിരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അതേസമയം ​ഗബ്രി പുറത്തിറങ്ങിയശേഷം ജാസ്മിനെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഹൗസിൽ വെച്ച് ​ഗബ്രിയോട് ജാസ്മിൻ പ്രണയം പറഞ്ഞിരുന്നു. പക്ഷെ അത് അം​ഗീകരിക്കാൻ സാധിക്കില്ലെന്ന് ഉടൻ തന്നെ ​ഗബ്രി തീർത്ത് പറയുകയും ചെയ്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X