'ഈ സീസണിൽ രാജാവില്ല... ഉള്ളത് ഒരേ ഒരു താരറാണി, ജിന്റോയെന്നല്ല റോക്കി വിചാരിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ല'

കഴിഞ്ഞ ദിവസം നടന്ന വീക്കെന്റ് എപ്പിസോഡിൽ അപ്രതീക്ഷിതമായൊരു എവിക്ഷനായിരുന്നു സംഭവിച്ചത്. ഹൗസിലെ ഏറ്റവും സ്ട്രോങ്ങായ പ്ലയറായി സഹമത്സരാർത്ഥികൾ പോലും കരുതിയിരുന്ന ​ഗബ്രി ജോസ് പുറത്തായിരിക്കുന്നു. ഹൗസിൽ കയറി രണ്ടാം ദിവസം മുതൽ ​ഗബ്രിയെന്ന പേര് ചർച്ചയായി തുടങ്ങിയതാണ്. മികച്ച ​ഗെയിമറും ഈ സീസണിലെ വില്ലനുമായിരുന്നു ​ഗബ്രിയെങ്കിലും പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ താരം വളരെ പിന്നിലായിരുന്നു. രണ്ടാം ദിവസം മുതൽ ജാസ്മിൻ ജാഫറെന്ന മത്സരാർത്ഥിക്കൊപ്പം നിന്ന് ലവ് ട്രാക്ക് കളിച്ചതിനാലാണ് ​ഗബ്രിക്ക് പ്രേക്ഷക പിന്തുണ കുറച്ചത്.

അതുകൊണ്ട് തന്നെ പല സമയങ്ങളിലും ​ഗബ്രി നല്ലൊരു മൈന്റ് ​ഗെയിമറാണെന്ന കാര്യം പോലും പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നില്ല. ​ഗബ്രി പുറത്തായതോടെ പഴയ ഫോമിലേക്ക് തിരികെ എത്തിയിട്ടുണ്ട് ജാസ്മിൻ. ആഞ്ഞുപിടിച്ചാൽ‌ കപ്പ് കയ്യിൽ വരുമെന്ന കാര്യം ജാസ്മിനും ഏകദേശം മനസിലായ മട്ടാണ്. ​ഗബ്രി-ജാസ്മിൻ കോമ്പോയ്ക്ക് മാത്രമെ ​ഹേറ്റേഴ്സുള്ളു.

jasmin jaffar

ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് ഒട്ടനവധി ആരാധകരുണ്ട്. ​ഗബ്രി പുറത്തായാൽ ജാസ്മിൻ പഴയ ഫോമിലേക്ക് തിരിച്ചെത്തി ​ഗെയിം കളിക്കുമെന്ന കാര്യം ഒരു വിഭാ​ഗം പ്രേക്ഷകർക്ക് ഉറപ്പായ കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ഒരു വിഭാ​ഗം ​ഗബ്രിയുടെ പുറത്താകൽ ആ​ഗ്രഹിച്ചിരുന്നു. ​ഗബ്രിയുടെ എവിക്ഷൻ ചെറിയ രീതിയിൽ ജാസ്മിനെ തളർത്തിയിട്ടുണ്ടെങ്കിലും സംസാരിക്കേണ്ടിടത്ത് സംസാരിക്കാനും നിലപാടുകൾ പറയാനും ജാസ്മിൻ ശ്രദ്ധിക്കുന്നുണ്ട്.

ഇപ്പോൾ ഹൗസിൽ യുദ്ധം ജാസ്മിനും ജിന്റോയും തമ്മിലാണ്. ജാസ്മിനെ മാനസീകമായ തളർത്താനുള്ള എല്ലാ ശ്രമങ്ങളും ജിന്റോയും നടത്തുന്നുണ്ട്. അതേസമയം ജാസ്മിനെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. സീസൺ ആറിൽ രാജാവില്ല... ഉള്ളത് ഒരേ ഒരു താരറാണിയാണെന്നും അത് ജാസ്മിനാണെന്നുമാണ് കുറിപ്പ്.

ബിഗ് ബോസ് സീസൺ ആറിൽ രാജാവില്ല... ഉള്ളത് ഒരേ ഒരു താരറാണി മാത്രം. തന്റെ ഉറ്റവൻ പോയാലും ധൈര്യം കൈവിടാതെ പൊരുതുന്ന താരറാണി. ജിന്റോയെന്നല്ല റോക്കി വിചാരിച്ചിട്ട് പോലും ഒന്നും ചെയ്യാൻ പറ്റിയില്ല ഈ ഇരുപത്തിമൂന്ന് വയസുകാരിയെ. എന്തോ മല മറിക്കുമെന്ന് പറഞ്ഞ് ആറുപേർ വൈൽഡ് കാർഡായി വന്നു. അതിൽ ഒരുത്തൻ കിളിപോയതുപോലെ ഇപ്പോൾ നാട്ടിൽ അവിടെ എവിടെ നടപ്പുണ്ട്.

സീസൺ സിക്സിൽ ഒറ്റയ്ക്ക് ചങ്കൂറ്റത്തോടെ പൊരുതി നിന്ന് കപ്പടിക്കാൻ പോകുന്നത് ജാസ്മിൻ തന്നെ എന്നാണ് കുറിപ്പ്. എന്നാൽ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ ജാസ്മിൻ കപ്പ് അർഹിക്കുന്നില്ലെന്ന ത​രത്തിലാണ് അഭിപ്രായങ്ങൾ വരുന്നത്. പ്രേക്ഷകർ ചിന്തിച്ചതും പറയാൻ ആഗ്രഹിച്ചതുമായ കാര്യങ്ങൾ നല്ല വെടിപ്പായിട്ട് ജിൻ്റോ ജാസ്മിൻ്റെ മുഖത്ത് നോക്കി ഇന്ന് പറഞ്ഞു. മൈന്റ് ​ഗെയിം കളിക്കുന്നത് ജാസ്മിനല്ല ജിന്റോയാണ്.

jasmin jaffar

ജാസ്മിൻ ഒരു ടോക്സിക് ലേഡിയാണെന്ന് തോന്നുന്നു. തമിഴിലൊക്കെ ഇതിലും പ്രായം കുറഞ്ഞ പിള്ളേർ വന്നിട്ട് പൊളിയായി ടോപ് ഫൈവിൽ കയറിയിട്ടുണ്ട്. ചന്ത സംസ്‍കാരം കൊണ്ട് ജാസ്മിനെ ജയിക്കാൻ ആർക്കും പറ്റില്ല. ജാസ്മിന്റെ ഫാൻസും ടോക്സിക്കാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ​​ഗബ്രി പുറത്തായശേഷം ​​ഗബ്രിയുടെ വസ്ത്രം ധരിച്ചാണ് ജാസ്മിൻ നടക്കുന്നത്.

സെന്റിമെൻസ് വർക്കൗട്ട് ചെയ്ത് വോട്ട് പിടിക്കാൻ ജാസ്മിൻ ശ്രമിക്കുന്നതായും പ്രേക്ഷകർ പറയുന്നു. ഒറ്റയ്ക്കായതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ജാസ്മിൻ-ജിന്റോ യുദ്ധം കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ഹൗസിൽ ഇപ്പോൾ പതിനഞ്ച് പേരാണ് കപ്പിനായി മത്സരിക്കുന്നത്. അതിൽ ഏറ്റവും ഫാൻസ് പവറുള്ളത് ജിന്റോയ്ക്കും ജാസ്മിനും തന്നെയാണ്.

അതേസമയം പുതിയ ഹോട്ടൽ ടാസ്ക്കിന്റെ ഭാ​ഗമായി മുൻ സീസണുകളിലെ ചില മത്സരാർത്ഥികൾ ചലഞ്ചേഴ്സായി എത്തുമെന്നാണ് റിപ്പോർട്ട്. സാബു മോന്റെയും ശ്വേത മേനോന്റെയും പേരുകളാണ് ചലഞ്ചേഴ്സ് പ്രെഡിക്ഷൻ ലിസ്റ്റിൽ കൂടുതലായും ഉയർന്ന് കേൾക്കുന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X