ജിന്റോ എന്റര്‍ടെയിനര്‍ ആണെങ്കിലും വിജയിക്കാന്‍ സാധ്യതയില്ലേ? സോഷ്യല്‍ മീഡിയയുടെ അഭിപ്രായങ്ങളിങ്ങനെ
ബിഗ് ബോസിലേ വിന്നറാവാന്‍ സാധ്യതയുള്ള മത്സരാര്‍ഥി ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അമ്പത് ദിവസത്തിലെത്തി നില്‍ക്കുമ്പോഴും ഒരു മത്സരാര്‍ഥിയുടെ പേര് മാത്രമായി പറയാന്‍ സാധിക്കില്ലെന്നുള്ളതാണ് ഈ സീസണിന്റെ പ്രത്യേകത. എന്നാല്‍ ജിന്റോയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണയെ പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.
ഈ സീസണില്‍ ശക്തരായ നിരവധി താരങ്ങള്‍ വന്ന് പോയെങ്കിലും ജിന്റോയെ പോലെ ജനപ്രീതി ആര്‍ജിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്ന് പറയാം. സോഷ്യല്‍ മീഡിയയിലെ പോളുകളിലും 60 % വോട്ടേടു കൂടി ജിന്റോയാണ് മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ ജിന്റോയെ കുറിച്ച് ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍.

'ക്വാളിറ്റി ഉള്ള ആരും ആ വീട്ടില്‍ ഇല്ലെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതുപോലെ അര്‍ജുന്‍ നല്ല ക്വാളിറ്റി ഉള്ള ആളാണെന്നും. ജാന്‍മണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തത് പോലെ നടക്കുന്നതാണോ ക്വാളിറ്റി. അത് അറിയാതെ പറഞ്ഞ് പോയതാണെന്ന് കരുതാം. പക്ഷെ ആള്‍കൂട്ടത്തിനിടയിലൂടെ കൈ ഇട്ട് ശരണ്യയുടെ മുടി പിടിച്ച് വലിച്ചിട്ട് ഒന്നും അറിയാതെ പോലെ ജിന്റോയുടെ തലയില്‍ ഇട്ടതോ.
നാദിറ തന്റെ യൂടൂബ് ചാനലില്‍ കൂടി പറഞ്ഞിരുന്നു. ജിന്റോ നല്ല ഒരു എന്റര്‍ടെയിനര്‍ ആണ്. പ്രേഷക പിന്തുണയില്‍ മറ്റാരേക്കാള്‍ വളരെ അധികം മുന്നിലുമാണ്. പക്ഷെ ബിഗ് ബോസ് വിന്നര്‍ ആകാന്‍ സാധ്യത കുറവാണെന്നാണ്. പലരുടെയും മനസില്‍ സാബുമോന്റെ തഗും അഖില്‍ മാരാറിന്റെ വാക്ക് ചാതുര്യവും ആണ് അവര്‍ക്ക് ബിഗ് ബോസ് കപ്പ് നേടി കൊടുത്തത് എന്നാണ്.
എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഇവര്‍ കപ്പുയര്‍ത്തിയത് മലയാളി സാധാരണക്കാരന്റെ മനസില്‍ ഇവര്‍ കടന്ന് വന്ന വഴികള്‍ ശരി ആണെന്ന് മനസിലാക്കി കൊടുക്കാന്‍ സാധിച്ചത് കൊണ്ടാണ്. അല്ലങ്കില്‍ തങ്ങളുടെ കുറവുകള്‍ മറച്ചു പിടിച്ച് ഫേക്ക് കളി കളിക്കാതെ പച്ച മനുഷ്യരായി നിന്നത് കൊണ്ടാണ്.

ഇപ്പൊഴത്തെ അവസ്ഥയില്‍ ജിന്റോ പ്രേഷക പിന്തുണയില്‍ കപ്പില്‍ തൊട്ട് കഴിഞ്ഞു. സിബില്‍ പോയതിന് ശേഷം ഉള്ള പല ആകെ ഉണ്ടായിരുന്ന പ്രതീഷ സിജോ ആയിരുന്നു. ഇപ്പോള്‍ സിജോ കൊണ്ട് വന്ന കാട്ടുതീയും തീപ്പെട്ടി കമ്പായിട്ട് മാറിയ സ്ഥിതിക്ക് തല്‍ക്കാലം ജിന്റോ ആണ് എന്റെ മനസിലെ വിജയി. ചെറിയ കുസൃതികളും കുത്തിതിരിപ്പും നടത്താന്‍ ഉള്ള അനുമതി ഞാന്‍ പുള്ളിക്ക് കൊടുത്തിട്ടുണ്ടെന്നാണ്', ആരാധകന്‍ പറയുന്നത്.
ജിന്റോയെക്കാള്‍ മികച്ച മത്സരാര്‍ഥികളാണ് ജാസ്മിനടക്കമുള്ളവര്‍. എന്നാല്‍ ജാസ്മിന് പുറത്ത് നെഗറ്റീവായി മാറിയത് ജിന്റോയ്ക്ക് കൂടുതല്‍ ഗുണം ചെയ്തുവെന്ന് പറയാം. ബാക്കിയുള്ളവരെല്ലാം മത്സരത്തില്‍ നിന്നും പിന്നോട്ട് മാറുന്നതും ജിന്റോയെ മുന്നിലേക്ക് എത്തിച്ചു. ഏറ്റവുമൊടുവില്‍ വൈല്‍ഡ് കാര്‍ഡായി വന്ന സിബിന്‍ സ്വയം പുറത്തേക്ക് പോയതടക്കം ശക്തരായ മത്സരാര്‍ഥികളുടെ പിന്മാറ്റം താരങ്ങള്‍ക്ക് ഒരേ സമയം ഗുണം ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക് നിരാശയാണ് നല്‍കുന്നത്.


Click it and Unblock the Notifications