ജാസ്മിന്റെ കഴുത്തിന് കുത്തിപ്പിടിക്കുക വരെ ചെയ്തു! ജാസ്മിനെ ഒരിഞ്ച് തകര്‍ക്കാന്‍ കഴിയില്ലെന്ന് ആരാധകര്‍
യൂട്യൂബ് ചാനലിലൂടെയും മറ്റുമായി ലക്ഷക്കണക്കിന് ആരാധകരുള്ള താരമായിരുന്നു ജാസ്മിന്‍ ജാഫര്‍. എന്നാല്‍ ബിഗ് ബോസിലേക്ക് പോയതോടുകൂടി ജാസ്മിന് വിമര്‍ശനങ്ങളാണ് ലഭിച്ചത്. നടന്‍ ഗബ്രിയുമായിട്ടുള്ള സൗഹൃദത്തിന്റെ പേരില്‍ വ്യാപകമായ സൈബര്‍ അതിക്രമങ്ങള്‍ നേരിടേണ്ടിവന്നു.
വിജയ സാധ്യത ഏറെ ഉണ്ടെങ്കിലും ജാസ്മിന് നെഗറ്റീവ് ആയിരുന്നു ഇതുവരെയും. എന്നാല്‍ ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളായി ബിഗ് ബോസ് വീടിനകത്ത് നടക്കുന്ന ഹോട്ടല്‍ ടാസ്‌കില്‍ നാടകീയമായ കാര്യങ്ങളാണ് ഉണ്ടാകുന്നത്.

ഇത്രയും നാള്‍ സുഹൃത്തുക്കളായിരുന്നു ജാസ്മിനും തമ്മില്‍ വലിയ അവള്‍ക്ക് കൂടുന്നതാണ് ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചത്. ടാസ്‌കിന്റെ ഭാഗമായി റെസ്മിന്‍ അടക്കമുള്ള പവര്‍ ടീമിനോട് സോഫയില്‍ വന്നിരിക്കാന്‍ ജസ്മിന്‍ ആവശ്യപ്പെട്ടു. ആരും അത് അനുസരിച്ചില്ലെന്ന് മാത്രമല്ല കുക്കിംഗ് തുടരുകയും ചെയ്തു. ഇതോടെ ജാസ്മിന്‍ ഗ്യാസ് ഓഫാക്കുകയായിരുന്നു.അതില്‍ പ്രകോപിതയായ റെസ്മിന്‍, ജാസ്മിനെ പിടിച്ച് തള്ളുകയും കഴുത്തിന് കുത്തിപ്പിടിക്കുകയുമൊക്കെ ചെയ്തു.
ഫിസിക്കല്‍ അസാള്‍ട്ട് നടന്നാല്‍ വീട്ടില്‍ നിന്നും പുറത്താക്കുക എന്നതാണ് രീതി. ഈ വിഷയത്തില്‍ തനിക്ക് പരാതിയില്ലെന്നാണ് ജാസ്മിന്റെ നിലപാട്. ബിഗ് ബോസിനോട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ശരിക്കും ഈ പ്രവൃത്തി ജാസ്മിന് പ്രേക്ഷകപ്രീതി നേടി കൊടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ പ്രതികരണവും ഈ രീതിയിലാണ്.
'എന്തൊക്കെ സംഭവിച്ചാലും ടാസ്‌കില്‍ നിന്നും ഒരു തരി വിട്ട് മാറാന്‍ ജാസ്മിന്‍ തയ്യാറായില്ല. ജാസ്മിന്‍ എല്ലാവരുടേയും മുന്നില്‍ പെര്‍ഫോം ചെയ്യുന്നത് കാണാന്‍ ശക്തിയില്ലാത്ത അന്‍സിബയുടെ വിഷം കുത്തിക്കയറിയതിന്റെ ഫലമാണ് റെസ്മിന്‍ ജാസ്മിനോട് ചെയ്തത്. ഗസ്റ്റ് ആയ ശ്വേത പറഞ്ഞിട്ടാണ് ജാസ്മിന്‍ പവര്‍ ടീമിനെ തുടരെ തുടരെ വിളിച്ചത് അത് അവര്‍ അനുസരിച്ചില്ല.
അവസാനം തെറ്റ് ചെയ്ത റെസ്മിന്‍ ഇരവാദം മുഴക്കാന്‍ തുടങ്ങി. തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച അന്‍സിബ നെഗറ്റീവ് അടിച്ചു എന്ന് മനസിലായത് കൊണ്ട് നിലവിളി തുടങ്ങി.

ജാസ്മിന്റെ നല്ല മനസിന്റെ ഫലമാണ് റെസ്മിന്‍ ഇപ്പോഴും അവിടെ തുടരുന്നത്! പവര്‍ റൂമില്‍ എത്തിയത് മുതല്‍ റെസ്മിനെ ജാസ്മിനില്‍ നിന്ന് അകറ്റാന്‍ 'കരച്ചില്‍ സ്റ്റാറും' 'കട്ടില്‍ സ്റ്റാറും' ശ്രമം തുടങ്ങിയതാണ്. അതിന് സാക്ഷി നന്ദനയാണ്.
നിങ്ങള്‍ എന്തൊക്കെ തിന്മ ചെയ്ത് കൂട്ടിയാലും ജാസ്മിനെ ഒരിഞ്ച് തകര്‍ക്കാന്‍ കഴിയില്ല. അവള്‍ അത്രയ്ക്ക് ശക്തയാണ്. ആദ്യ ദിവസം മുതല്‍ എല്ലാവരും ടാര്‍ഗറ്റ് ചെയ്ത് ഇല്ലാതാക്കാന്‍ നോക്കിയതാണ്. ഓരോ കാര്യവും പെരുപ്പിച്ച് പറഞ്ഞ് പുറത്താക്കാന്‍ ശ്രമിച്ചപ്പോഴും ശക്തയായ തിരിച്ച് വന്നതാണ് ജാസ്മിന്‍.
ഇനിയിപ്പോള്‍ ഒരാള്‍ പോലും അവളുടെ കൂടെ നില്‍ക്കാന്‍ അവിടെയില്ലെങ്കിലും അവള്‍ വിജയിക്കും. കാരണം അത്രയും സഹിച്ച് നേടിയ മനക്കരുത്താണ് അവളുടെ ശക്തി അത് പാഴാകില്ല... ജാസ്മിന്‍ മുന്നോട്ട്'... എന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications