'ഒരുപാട് വഴിത്തിരിവുകളിലൂടെ കടന്നുപോയ ഒരേയൊരു വ്യക്തിത്വം, ജാസ്മിന്റെ പേരിൽ സീസൺ 6 വരുംനാളുകളിൽ അറിയപ്പെടും'

ജാസ്മിൻ ജാഫറിന്റെയും രസ്മിന്റെയും മാതാപിതാക്കൾ കൂടി ബി​ഗ് ബോസ് ​ഹൗസിലേക്ക് എത്തിയതോടെ ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ഫാമിലി വീക്കിന് അവസാനമായിരിക്കുന്നു. ഫാമിലി വീക്ക് തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ കാത്തിരുന്നത് ജാസ്മിന്റെ കുടുംബം ഹൗസിലേക്ക് എത്തുന്നത് കാണാനായിരുന്നു. കാരണം അകത്തും പുറത്തും ഒരുപോലെ ചർച്ചയായ മറ്റൊരു മത്സരാർത്ഥി ജാസ്മിനെപോലെ വേറെയില്ല.

ജാസ്മിന്റെ മാതാപിതാക്കൾ വരുമ്പോൾ കോളിളക്കം സൃഷ്ടിക്കുന്ന പലതും ഹൗസിൽ നടക്കുമെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാ​ഗവും കരുതിയിരുന്നത്. കാരണം അത്രയേറെ വിവാദങ്ങളാണ് ജാസ്മിന്റെ പേരിൽ ഇതുവരെ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ലൈവ് കാണാനും എപ്പിസോഡ് കാണാനും പ്രേക്ഷകരുടെ തിരക്കായിരുന്നു. പക്ഷെ ഹൗസിലേക്ക് എത്തിയ ജാസ്മിന്റെ മാതാപിതാക്കൾ വളരെ ഭം​ഗിയായാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്.

Jasmin Jaffar

ജാസ്മിൻ സൂക്ഷിച്ചിരുന്ന ​ഗബ്രിയുടെ ഫോട്ടോയും മാലയും പോലും വളരെ നയത്തിലാണ് മാതാപിതാക്കൾ എടുത്ത് മാറ്റിയത്. എപ്പിസോഡ് ടെലികാസ്റ്റിനുശേഷം ഏറ്റവും കൂടുതൽ പ്രശംസ ലഭിക്കുന്നത് ജാസ്മിന്റെ മാതാപിതാക്കൾക്കാണ്. ഉപ്പയും ഉമ്മയും വന്നുപോയശേഷം പുറത്ത് നടക്കുന്നവയെ കുറിച്ച് ചെറിയ സൂചനകളും ജാസ്മിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ജാസ്മിനെ കുറിച്ച് ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ ഫാൻ പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് വൈറലാകുന്നത്. എത്രയൊക്കെ കുറ്റപ്പെടുത്തിയാലും ഈ സീസണിലെ കണ്ടന്റ് മേക്കർ ജാസ്മിനാണെന്നാണ് കുറിപ്പിൽ പറയുന്നത്. ഭാവിയിൽ സീസൺ ആറ് ജാസ്മിന്റെ പേരിലാണ് അറിയപ്പെടാൻ പോകുന്നതെന്നും അത്രത്തോളം ജാസ്മിൻ എന്ന മത്സരാർത്ഥി പ്രേക്ഷക മനസിൽ ഉറച്ച് പോയിയെന്നും കുറിപ്പിൽ പറയുന്നു.

'ഈ സീസണിലെ ഏറ്റവും വലിയ കണ്ടന്റ് മേക്കർ അത് ജാസ്മിൻ മാത്രം. മക്കൾക്ക് തെറ്റ് പറ്റാം... അത് മനപൂർവം ചെയ്യുന്നതാവണമെന്നില്ല. അത് തിരുത്തി അവർക്ക് നേർവഴി പറഞ്ഞുകൊടുക്കുന്നിടത്താണ് വിജയം. സ്നേഹത്തോടെ പറഞ്ഞ് കൊടുക്കുമ്പോൾ അവർ കേൾക്കും സ്വയം മാറ്റങ്ങൾ വരുത്തും. വൈകാരികമായി പ്രതികരിക്കാതെ തന്മയത്വത്തോടെ പക്വതയോടെ അത് കൈകാര്യം ചെയ്ത ജാസ്മിന്റെ മാതാപിതാക്കളും അത് സ്വീകരിച്ച ജാസ്മിനും അഭിനന്ദനമർഹിക്കുന്നു.'

'വീക്കെന്റ് എപ്പിസോഡ് ഇല്ലാതിരുന്ന കഴിഞ്ഞ ദിവസം ബിഗ് ബോസ് ലൈവ് ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ടിആർപി. വിമർശിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ഒരുപോലെ കാത്തിരുന്ന ഫാമിലി എൻ‍ട്രി. ഈ സീസണിലെ ഏറ്റവും വലിയ കണ്ടന്റ് മേക്കർ അത് ജാസ്മിൻ മാത്രം.'

Jasmin Jaffar

'എഴുപത് ദിവസത്തിൽ എത്തിനിൽക്കുന്ന ഈ സീസണിൽ ഇതുവരെയുള്ള സംഭവവികാസങ്ങൾ എടുത്ത് നോക്കിയാൽ സിനിമയിൽ ക്യാരക്ടർ ആർക്കെന്ന് പറയുന്നപോലെ ഒരുപാട് വഴിത്തിരിവുകളിൽ കൂടി കടന്നുപോയ ഒരേയൊരു വ്യക്തിത്വം... അത് ജാസ്മിൻ മാത്രം. ജാസ്മിന്റെ സീസണെന്ന് ബിഗ് ബോസ് മലയാളം ആറ് വരുംനാളുകളിൽ അറിയപ്പെടും', എന്നായിരുന്നു കുറിപ്പ്.

വിവാഹനിശ്ചയത്തിനുശേഷമായിരുന്നു ജാസ്മിൻ ബി​ഗ് ബോസിലേക്ക് എത്തിയത്. അഫ്സൽ എന്ന വ്യക്തിയുമായിട്ടായിരുന്നു വിവാ​ഹനിശ്ചയം കഴിഞ്ഞത്. പിന്നീട് ജാസ്മിൻ ​ഗബ്രിയുമായി സൗഹൃദം സൃഷ്ടിക്കുകയും പ്രണയം പറയുകയും അടുത്തിടപഴകുകയും ചെയ്തതോടെ താൻ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അഫ്സൽ അറിയിച്ചു.

എന്നാൽ കഴിഞ്ഞ ദിവസം മകളെ കാണാനായി ഹൗസിൽ എത്തിയ ജാസ്മിന്റെ മാതാപിതാക്കൾ പറഞ്ഞത് അഫ്സലാണ് തങ്ങളെ എയർപോട്ടിൽ കൊണ്ടുവിട്ടത് എന്നാണ്. മാതാപിതാക്കൾ യാത്ര പറഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ അഫ്സലിനോട് അന്വേഷണം പറയാൻ ജാസ്മിൻ പറഞ്ഞ് ഏൽപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇതോടെ പ്രേക്ഷകരാകെ ആശയ കുഴപ്പത്തിലാണ്. ഏഴ് മാസത്തോളം നീണ്ട ബന്ധമായിരുന്നു തങ്ങളുടേത് എന്നാണ് അഫ്സൽ ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X