അവളുടെ ശരീരവും സൗന്ദര്യവും, പെണ്ണിന്റെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവും അവളുടെ സ്ത്രീത്വം ആണ്- കുറിപ്പ്

മലയാളത്തിലും വലിയ തരംഗമായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. ഷോ തുടങ്ങി രണ്ടാമത്തെ ആഴ്ചയായതോടെ മത്സരാര്‍ഥികളിലും മത്സരത്തിലുമൊക്കെ മാറ്റം വന്ന് തുടങ്ങി. എന്നാല്‍ ആദ്യ ദിവസം മുതല്‍ ജാസ്മിനും ഗബ്രിയേലും തമ്മിലുള്ള കോംബോയെ കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നത്.

ഇരുവരും ഒരു ലവ് ട്രാക്കിന് വേണ്ടി ശ്രമിക്കുകയാണെന്ന ആരോപണം സഹമത്സരാര്‍ഥികള്‍ ഉന്നയിക്കുന്നുണ്ട്. അതുപോലെ പുറത്തും താരങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. സത്യത്തില്‍ ഗബ്രിയുടെ അടുത്ത് നിന്നും മാറുന്നത് വരെ ജാസ്മിന്റെ ഇമേജിനെയും കാര്യമായി ബാധിക്കുമെന്നാണ് ബിഗ് ബോസ് പ്രേക്ഷകര്‍ പറയുന്നത്.

jasmine

ഗബ്രി ഔട്ട് ആവുകയോ ജാസ്മിനുമായി തെറ്റിപ്പിരിയുകയോ ചെയ്താല്‍ ജാസ്മിന് ഓര്‍ഗാനിക്ക് ആയിട്ടുള്ള സപ്പോര്‍ട്ട് കൂടും. മാത്രമല്ല ഗബ്രിയെ ഉപയോഗിച്ച് പവര്‍ റൂമില്‍ കയറിയതടക്കം ജാസ്മിന്‍ ശരിക്കും ഗെയിം കളിക്കുക തന്നെ ചെയ്യുകയാണെന്നും ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഒരാള്‍ പറയുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'അന്ന് ഞാന്‍ രതീഷിനെ കുറിച്ച് പറഞ്ഞ കാര്യം ഇവിടെ ആവര്‍ത്തിക്കുന്നു. To love a person to the roots, we need to hate them to the core... ഇപ്പോള്‍ ജാസ്മിന് കിട്ടിക്കൊണ്ടിരിക്കുന്ന ഹേറ്റ് എന്നത് ഗബ്രിയോട് ഉള്ള ദേഷ്യത്തിന്റെ ഒരു പങ്കാണ്. അല്ലെങ്കില്‍ ആ കോമ്പോയോടുള്ള വെറുപ്പാണ്.

ഗബ്രി ഔട്ട് ആയാല്‍, അല്ലെങ്കില്‍ ഇവര്‍ തമ്മില്‍ സ്പ്ലിറ്റ് ആയാല്‍, അതുമല്ലെങ്കില്‍ ജാസ്മിന്‍ അവനെ കറിവേപ്പില പോലെ എടുത്ത് എറിഞ്ഞാല്‍... ആ നിമിഷം മുതല്‍ ഇവള്‍ക്ക് കിട്ടാന്‍ പോകുന്ന ഓര്‍ഗാനിക് ഫാന്‍സിന്റെ സപ്പോര്‍ട്ട് ഒന്ന് ആലോചിച്ചു നോക്കിക്കേ.

പെണ്ണിന്റെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവും അവളുടെ സ്ത്രീത്വം ആണ്. അവളുടെ ശരീരം... അവളുടെ സൗന്ദര്യം... ഇന്നോളം നോക്കിയാല്‍, ഏറ്റവും സൗന്ദര്യമുള്ള മുഖങ്ങള്‍ തന്നെയാണ് ഏറ്റവും വിഷമുള്ള ദംഷ്ട്രകള്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ളത്. ഒരുതരത്തില്‍ നോക്കിയാല്‍ ഒരു അടിമത്തം, ആധിപത്യം, വിധേയത്വം, റിലേഷന്‍ ആണ് ഇവളും ഗബ്രിയും തമ്മില്‍.

jasmine

ഇവളുടെ നേട്ടത്തിന് ഇവള്‍ ഗബ്രിയേ ഉപയോഗിക്കുന്നു. പവര്‍ റൂമില്‍ കയറി ചക്രവര്‍ത്തിനി ആവുന്നു. അധികാരം ഇവളുടെ കൈയില്‍ ആണ് ഇപ്പോള്‍. ഇതൊക്കെ ബ്രില്ലിയന്റ് ഗെയിം ആണ്.

പാല്‍ തരുന്ന പശുവിനു നമ്മള്‍ ഇടയ്ക്ക് ഇച്ചിരി വൈക്കോലും പിണ്ണാക്കും ഇട്ടുകൊടുക്കില്ലേ. അതുപോലെ ഇച്ചിരി സന്തോഷം ഇവള്‍ ഗബ്രിക്ക് കൊടുക്കുന്നു. കറവ വറ്റുമ്പോള്‍, ഇവള്‍ തന്നെ എടുത്ത് അവനെ അറക്കും.

നെഗറ്റീവ് പബ്ലിസിറ്റി ആണെകില്‍ പോലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ഇവളെ പറ്റിയാണ് ഇപ്പോള്‍. അവളൊരു ബ്രില്യന്റായ പ്ലേയറാണ്. ഇവള്‍ ഉപയോഗിക്കുന്ന സ്ട്രാറ്റെജി വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ പയറ്റി തെളിഞ്ഞിട്ടുള്ളതാണ്.. പെണ്ണൊരുമ്പട്ടാല്‍ ബ്രഹ്മനും തടുക്കാന്‍ പറ്റുല്ല...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേ സമയം ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദത്തിന്റെ പേരില്‍ ബിഗ് ബോസിനുള്ളിലും വഴക്കുകള്‍ തുടങ്ങിയിരിക്കുകയാണ്. ഇരുവരും പരസ്പരം ഒരുമിച്ചിരുന്ന് റോക്കിയെ പ്രകോപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇതോടെ അനുകൂലിച്ചിരുന്നവര്‍ പോലും ഇവരെ വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X