​ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് നാൽപ്പത്തിയഞ്ച് ദിവസം പിന്നിടുകയാണ്. നാടകീയ മുഹൂര്‍ത്തങ്ങള്‍ ഇതിനകം നിരവധി കണ്ട സീസണ്‍ മത്സരാവേശത്തോടെ മുന്നേറുകയാണ്. ഈ സീസണില്‍ ഏറെ ശ്രദ്ധ നേടിയ മത്സരാര്‍ഥികളാണ് ​ഗബ്രിയും ജിന്റോയും. ഇരുവരും തമ്മിലാണ് ഏറ്റവും കൂടുതൽ വഴക്കുകൾ ഹൗസിൽ നടന്നിട്ടുള്ളത്. ഒന്നാം ആഴ്ച മുതൽ രണ്ടുപേരും പരസ്പരം നല്ല മത്സരങ്ങൾ കാഴ്ചവെക്കാറുണ്ട്.

ഇതുവരെയും ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കങ്ങളാണ് നടന്നിട്ടുള്ളതെങ്കിൽ ഇപ്പോഴിതാ ഏറ്റവും പുതിയ പ്രമോ പ്രകാരം ഇരുവരും ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം നടത്തിയെന്നാണ് മനസിലാകുന്നത്. എല്ലാ സീസണിസലും പതിവായി ഉണ്ടാകാറുള്ള ടാസ്ക്കുകളിൽ ഒന്നാണ് ഡെയ്ഞ്ചറസ് കോയിൻ ടാസ്ക്ക്. അടുത്ത ആഴ്ചയിലെ പവർ ടീമിനെ കണ്ടെത്താനുള്ള ടാസ്ക്കുകളാണ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.

Jinto And Gabri

അതിൽ ഏറ്റവും കൂടുതൽ പോയിന്റുമായി ഇപ്പോഴത്തെ പവർ ടീമിനോട് ഏറ്റുമുട്ടാൻ അവസാന റൗണ്ടിലേക്ക് എത്തിയത് ജാസ്മിൻ, ജിന്റോ, അൻസിബ എന്നിവർ അടങ്ങിയ ഡെൻ ടീമാണ്. പവർ ടീം അം​ഗങ്ങൾ റിഷി, ​ഗബ്രി, ശ്രീരേഖ എന്നിവരെല്ലാമാണ്. കായികക്ഷമത ഏറെ ആവശ്യമുള്ള ടാസ്ക്കാണ് ഡെയ്ഞ്ചറസ് കോയിൻ ടാസ്ക്ക്. ബസർ അടക്കുമ്പോൾ ​ഗെയിം ആരംഭിക്കും. അവസാനത്തെ ബസർ അടിക്കുമ്പോൾ ആരുടെ ദേഹത്താണോ ഡെയ്ഞ്ചറസ് കോയിനുള്ളത് അവർ ​ഗെയിമിൽ നിന്നും പുറത്താകും.

അത്തരത്തിൽ ഏറ്റവും അവസാനം അവശേഷിക്കുന്നയാളുടെ ടീമാണ് വിജയിക്കുക. ടാസ്ക്കെന്ന് വരുമ്പോൾ തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോ​ഗിച്ച് കളിക്കുന്ന രണ്ടുപേരാണ് ജിന്റോയും ​ഗബ്രിയും. പ്രമോയിൽ റിഷിയെല്ലാം വളരെ മനോഹരമായി ​ഗെയിം കളിക്കുന്നത് കാണാം.

അതിനിടയിലാണ് ജിന്റോ ​ഗബ്രിയുടെ ശരീരത്തിൽ ഡെയ്ഞ്ചറസ് കോയിൻ പതിപ്പിക്കുന്നത്. ശേഷം അത് തിരിച്ച് പതിപ്പിക്കാൻ വേണ്ടി ജിന്റോയെ ​ഗബ്രി പിടിച്ച് വെക്കുന്നതും ഇരുവരും കൂടി മറിഞ്ഞ് വീഴുന്നതും പ്രമോയിൽ കാണാം. ഗബ്രിയുടെ നെഞ്ചത്തേക്കാണ് ജിന്റോ വീണത്. നിലത്ത് വീണിട്ടും ഇരുവരും പരസ്പരം പിടിവിടാതെ തറയിൽ കിടന്ന് മല്ല് പിടിക്കുകയാണ്.

രം​ഗം വഷളാകുന്നുവെന്ന് മനസിലാക്കി ഹൗസ്മേറ്റ്സ് ഓടി എത്തി ഇരുവരേയും പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ടാസ്ക്കിനിടയിൽ ഇരുവരും നേർക്കുനേർ ആക്രമണം നടത്തുന്നത് പോലെയാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. പ്രമോ വൈറലായതോടെ ശാരീരികമായി ഏറ്റുമുട്ടിയതിന്റെ പേരിൽ ഇരുവരും റെഡ് കാർഡ് കിട്ടി പുറത്താകുമോയെന്ന സംശയമാണ് പ്രേക്ഷകർക്ക്.

Jinto And Gabri

കാരണം ഇരുവരും ​ഗെയിമാണെന്നത് മറന്ന് പെരുമാറുന്നത് പോലെയാണ് പ്രമോയിൽ നിന്നും വ്യക്തമായത്. പ്രമോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് പ്രമോയ്ക്ക് ലഭിക്കുന്നത്. ഇനി വല്ല ഫിസിക്കൽ അസാൾട്ട് ഇഷ്യൂവും വന്ന് അങ്ങനെയെങ്കിലും ആരെങ്കിലും പോകട്ടെ‌. അമ്പത് ദിവസം ആകാറായിട്ടും വീട് നിറച്ചും ആൾക്കാരാണ്.

ബിഗ്‌ ബോസ് പേര് മാറ്റി ബിഗ്‌ ബോസ് ഹോസ്പിറ്റൽ എന്നാക്കൂ. തുടങ്ങിയത് മുതൽ എല്ലാരും മെഡിക്കൽ റൂമിലാണ്, അടിപൊളി ഇങ്ങനെത്തെ ടാസ്ക്കുകൾ വേണം ബി​ഗ് ബോസ് കൊടുക്കാൻ. ഇതുപോലെത്തെ വീക്ക്‌ലി ടാസ്ക്ക് കൂടി കൊടുക്കൂ എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം ഹൗസിൽ നിന്നും ഏറ്റവും അവസാനം പുറത്ത് പോയത് ജാൻമണി ദാസാണ്. മാത്രമല്ല സിബിനും പൂജ കൃഷ്ണയും ശാരീരികമായ അവശതകൾ മൂലം ഷോ ക്വിറ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിനുശേഷം മാനസീക സമ്മർദ്ദത്തിലായിരുന്നു സിബിൻ. അതുകൊണ്ട് തന്നെ കഴിഞ്ഞ ​രണ്ട് ​​​ദിവസമായി സിബിനെ ഹൗസിൽ നിന്നും ബി​ഗ് ബോസ് മാറ്റിയിരിക്കുകയാണ്. സിബിൻ തിരിച്ചുവരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇനി അതിന് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X