ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍

ആര് വിന്നറാവും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ബിഗ് ബോസ് കാണുന്ന പ്രേക്ഷകര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ തുടക്കത്തിലെ ഒരാള് തന്നെ വിന്നറായേക്കും എന്ന സൂചന ലഭിക്കുമായിരുന്നു. ഈ സീസണില്‍ മാത്രം അങ്ങനൊരു സാധ്യത പോലും ഇല്ലാതായിരിക്കുകയാണ്.

ശക്തരായ, നല്ലോണം കളിക്കാന്‍ അറിയുന്നവരൊക്കെ ആദ്യ ആഴ്ചകളില്‍ വീട്ടില്‍ നിന്നും പുറത്ത് പോയതാണ് ഇങ്ങനൊരു അവസ്ഥയിലേക്ക് എത്താന്‍ കാരണം. അതേ സമയം നിലവില്‍ ടോപ് ഫൈവില്‍ വരാന്‍ യോഗ്യതയുണ്ടെന്ന് കരുതുന്ന 5 മത്സരാര്‍ഥികളെ പറ്റിയുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഓരോരുത്തരുടെയും പ്രകടനത്തിന് അനുസരിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിയത്.

bigboss

1.ഡിജെ സിബിന്‍ - കിടിലന്‍ പ്ലേയര്‍, എന്റര്‍ടെയിനര്‍, കൂര്‍മ്മ ബുദ്ധിക്കാരന്‍. മരിച്ചു കിടന്ന ബിഗ് ബോസ് വീടിനെ ഇത്രയും ആക്ടീവാക്കിയെടുത്തത് സിബിന്റെ പ്ലാനിങ്ങാണ്. ഒതുങ്ങി ഇരുന്ന സകലരെയും കളത്തില്‍ ഇറക്കി ഗെയിം കളിപ്പിച്ചു. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകാന്‍ സാധിച്ചാല്‍ ഈ സീസണിലെ വിന്നര്‍ ആകാന്‍ ഏറ്റവും യോഗ്യന്‍.

2. ജാസ്മിന്‍ - ആദ്യത്തെ ദിവസം മുതല്‍ ഇത് വരെ ജാസ്മിന്‍ ആയിരുന്നു പുറത്തും അകത്തും ബിഗ് ബോസിലെ ഏറ്റവും വലിയ ടോപിക്. ഓവര്‍ ഡ്രാമയും ഗബ്രിയെ പോലൊരു നെഗറ്റീവ് എര്‍ജിയുമായുള്ള കൂട്ടും മാത്രമാണ് അവര്‍ക്ക് ഇത്രയും ഹേറ്റേഴ്‌സ് വരാന്‍ കാരണം. അത് രണ്ടും ഇല്ലായിരുന്നു എങ്കില്‍ ഈ സീസണ്‍ വിന്നര്‍ ആയേനെ. ഒരാളോട് വഴക്ക് ഉണ്ടായാല്‍ അത് ആഴ്ചകളോളം കൊണ്ട് നടക്കുന്ന സ്വഭാവം ഇല്ലാത്തതും അവരുടെ പോസിറ്റീവാണ്.

3. ജിന്റോ - ജിന്റോയുടെ ഗ്രാഫ് ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്ന ഒന്നാണ്. ആള്‍ ബുദ്ധിമാനാണ്, എന്റര്‍ടെയിനര്‍ ആണ്. പക്ഷെ കള്ളത്തരം ഒരുപാട് ചെയ്യുന്നതും, മറ്റുള്ളവരോട് സംസാരിച്ചു പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതും ഈ ഗെയിമില്‍ വലിയ കുറവുകളാണ്.

jabri

4 ഗബ്രി- ഗബ്രിയ്ക്ക് ഹേറ്റേഴ്‌സ് ഒരുപാട് ഉണ്ടെങ്കിലും പുള്ളിയുടെ വില്‍പവര്‍ ഭീകരമാണ്. ആകാശം ഇടിഞ്ഞു വീണാലും താങ്ങി നിര്‍ത്താം എന്നൊരു മൈന്‍ഡ് സെറ്റ് അവനുണ്ട്. മോശം രീതിയില്‍ ആണെങ്കിലും ഈ സീസണിലെ കണ്ടെന്റ് മേക്കേഴ്‌സില്‍ പ്രധാനി തന്നെയാണ് ഗബ്രിയും.

5. നോറ - പേഴ്‌സണലി ഇവരെ എനിക്ക് വലിയ താല്‍പര്യമില്ലെങ്കിലും റിബല്‍ എന്ന രീതിയിലുള്ള മത്സരാര്‍ഥി ഈ സീസണില്‍ ആവശ്യമാണ്. അത് നോറ ഉണ്ടാക്കുന്നുണ്ട്. അതുപോലെ ജാസ്മിനെക്കാള്‍ ഡ്രാമ കാണിക്കുന്ന മത്സരാര്‍ഥിയാണ് നോറ. അത് ചില സമയത്ത് നല്ല ഇറിറ്റേഷന്‍ ഉണ്ടാക്കാറുമുണ്ട്. പേഴ്‌സണല്‍ ഗ്ര്ഡ്ജ് കൂടെ കൊണ്ട് നടക്കുന്നതും മോശമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

അതേ സമയം ഗബ്രിയും നോറയും അത്രയും നല്ല മത്സരാര്‍ഥികള്‍ അല്ലെങ്കിലും നിലവില്‍ വളരെ ആക്ടീവായി നില്‍ക്കുന്നവര്‍ ആണ്. അങ്ങനെയുള്ളവരാണ് ഫൈനല്‍ 5 ല്‍ വരേണ്ടത്. അല്ലാതെ സെയിഫ് ഗെയിമേഴ്‌സ് അല്ല. മാത്രമല്ല ഈ ആഴ്ചയില്‍ സിജോ കൂടി വീടിനകത്തേക്ക് പ്രവേശിക്കണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ മത്സരത്തിനൊരു മാറ്റം ഇനിയും വന്നേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X