പെണ്ണിനോടുള്ള വാശി തീര്‍ക്കാന്‍ കപ്പ് എടുത്ത് കൊടുത്ത് വിട്ടു? ജാസ്മിന്റെ പേരിൽ ഈ സീസണ്‍ അറിയപ്പെടും; കുറിപ്പ്
ജാസ്മിന്‍ ജാഫറായിരിക്കും ഈ സീസണിലെ വിന്നറെന്ന് തുടക്കം മുതല്‍ പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നു. കാരണം ഈ സീസണിലെ കണ്ടെന്റ് മുഴുവന്‍ ജാസ്മിനെ ചുറ്റിപ്പറ്റി നടന്നതായിരുന്നു. എന്നാല്‍ മത്സരത്തില്‍ പിന്തള്ളപ്പെട്ട് ജാസ്മിന്‍ മൂന്നാം സ്ഥാനത്ത് എത്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ഇതോടെ ജാസ്മിനെ പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി ആരാധകരും എത്തി. എന്തുകൊണ്ടാണ് ജാസ്മിന്‍ വിജയിക്കാതെ പോയതെന്ന് സൂചിപ്പിച്ച് കൊണ്ട് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

'അങ്ങനെ ഫൈനലിലെ ഒരേയൊരു പെണ്‍തരി സദാചാര സമൂഹത്തോട് പൊരുതി മൂന്നാം സ്ഥാനത്ത് അവളുടെ ബിഗ് ബോസ് ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.
ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ ഇനിയങ്ങോട്ട് അറിയാന്‍ പോകുന്ന സീസണ്‍. ഹൗസില്‍ വന്ന കേറിയ രണ്ടാമത്തെ ദിവസം തൊട്ട് അവള്‍ മടിച്ചു നില്‍ക്കാതെ അവളുടെ ഇമേജിനെ പറ്റി ചിന്തിക്കാതെ അവളുടെതായ ഗെയിം തുടങ്ങിവച്ചിരുന്നു.
ഏത് കൊലകൊമ്പന്‍മാരുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാനും തിരിച്ചു പറയാനും കഴിഞ്ഞിരുന്ന 23 കാരിയായ പെണ്‍കുട്ടിയെ സമൂഹം ചെറിയ ഒരു ആശ്ചര്യത്തോടുകൂടി ആദ്യം നോക്കി കണ്ടു
നമ്മുടെ സമൂഹം മുന്‍കൂട്ടി തയ്യാറാക്കി വെച്ചേക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ചില സ്വഭാവ സവിശേഷതകള്‍ അടക്കം ഒതുക്കം എവിടെയും കയറി സംസാരിക്കുന്ന വിധം ആരുടെയും മുഖം നോക്കാതെ തിരിച്ചു പറയുന്ന രീതി ഒച്ച ഉയര്‍ത്തി സംസാരിക്കുക ആണ്‍കുട്ടിയോടു കൂട്ടുകൂടല്‍ ഇതൊക്കെ സദാചാര സമൂഹം ഭയങ്കര കുറ്റമായി നോക്കി കണ്ടു
പിന്നെ അടുത്ത ലക്ഷ്യം ഈ പറഞ്ഞ പെണ്‍കുട്ടിയെ ഒതുക്കുക എന്നായിരുന്നു. അതിന് പലരെയും അവര്‍ രാജാക്കന്മാരായി തെരഞ്ഞെടുത്തു.
രതീഷ്, സിജോ, റോക്കി, സിബിന്‍ ഇവര്‍ക്കൊന്നും ഷോയില്‍ സ്ഥിരമായി തുടരാന്‍ കഴിഞ്ഞതുമില്ല. പക്ഷേ രാജാവിനെ വേണമല്ലോ അങ്ങനെ അവര്‍ അവസാനം ഗതികേട് കൊണ്ട് ലാന്‍ഡ് ചെയ്തത് ജിന്റോയിലും.

അങ്ങനെ അവസാനം ജിന്റോയെ രാജാക്കന്മാരുടെ ഒരു ക്വാളിറ്റി ഇല്ലെങ്കിലും എല്ലാം കൂടെ തെരഞ്ഞെടുത്തു തലയില്‍ വച്ചു. അവസാനം ഒരു പെണ്ണിനോടുള്ള വാശി തീര്‍ക്കാന്‍ കപ്പ് എടുത്ത് കൊടുത്തുവിട്ടു. പെണ്ണിനെ തോല്‍പ്പിക്കാന്‍ ഞാന്‍ മണ്ടനാണെന്ന് പറഞ്ഞു നടന്ന പെണ്ണിനെ വളി വിട്ടു തോല്‍പ്പിക്കുന്ന അപ്പനെയും അമ്മയും തട്ടി കളയും എന്നു പറഞ്ഞ്, ലാലേട്ടന്റെ മുന്‍പില്‍ രോമം പിഴുത് കാണിച്ച ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് ഇവിടുത്തെ സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു. എന്തൊരു വിരോധാഭാസം...
ഷോയുടെ ആദ്യം മുതല്‍ ഇന്നലെ അവസാനിക്കുന്നിടം വരെ മുഴങ്ങി കേട്ട ഒരേയൊരു പേര് ജാസ്മിന്‍. ഗെയിം മുന്നോട്ടു കൊണ്ടുപോയതും മുഴുവന്‍ കണ്‍ട്രോള്‍ ചെയ്തതും എല്ലാ രാജാക്കന്മാരും എതിര്‍ത്തു നിന്ന് കളിച്ചതും ഈ ഒരു ഇരുപത്തിമൂന്നുകാരിയോട് മാത്രം.
ശക്തമായ പിആര്‍ വര്‍ക്കും ക്യൂട്ട്‌നെസ്സും വാരി വിതറിക്കൊണ്ട് ഉള്ള ഒരു കോമ്പോയും മാത്രമുണ്ടെങ്കില്‍ വേറെ ഒരു ഗെയിം കളിക്കാതെ സെക്കന്‍ഡ് പൊസിഷനില്‍ വരെ ആകാമെന്നും അര്‍ജുനും തെളിയിച്ചു.
പിന്നെ ഒരു സന്തോഷം ഉള്ളത് ഫൈനലില്‍ കാലുകുത്തിയില്ല എങ്ങാനും ആയാലും അഞ്ചാം സ്ഥാനത്ത് പുറത്താകും എന്ന് പറഞ്ഞവരുടെ മുന്‍പില്‍ മൂന്നാം സ്ഥാനത്ത് വരെ ആകാനും ജാസ്മിന് പറ്റി.
വരും വര്‍ഷങ്ങള്‍ എങ്കിലും ഒറ്റയ്ക്ക് തന്റേടത്തോട് കൂടി ഗെയിം കളിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കുറച്ചു കൂടെ സ്വീകാര്യത നമ്മുടെ സമൂഹത്തില്‍ ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു... എന്നും പറഞ്ഞാണ് ജാസ്മിന്റെ ആരാധകന്‍ കൂടിയായ നിമല്‍ രാജ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.


Click it and Unblock the Notifications