ഒരിക്കലും ജാസ്മിന്‍ എന്ന ഗെയിമറുടെ തെറ്റ് കൊണ്ടല്ല മൂന്നാം സ്ഥാനത്തേക്ക് പോയത്! പിന്നെ സംഭവിച്ചതെന്താണ്?
സകല പ്രവചനങ്ങളും മാറ്റിയെഴുതി കൊണ്ടാണ് ബിഗ് ബോസ് സീസണ്‍ സിക്‌സ് അവസാനിച്ചിരിക്കുന്നത്. വിന്നറാവുമെന്ന് പ്രേക്ഷകര്‍ കരുതിയിരുന്ന ആള്‍ വളരെ പിന്നിലേക്ക് പോയതാണ് ഈ സീസണിന്റെ പ്രത്യേകത. ജാസ്മിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകള്‍ നടക്കുന്നത്.
രണ്ടാം സ്ഥാനമെങ്കിലും അവര്‍ അര്‍ഹിച്ചിരുന്നു എന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. പിന്നെ എന്തുകൊണ്ട് അവര്‍ക്ക് പരാജയമായി എന്ന ചോദ്യത്തിനുള്ള കാരണം സഹിതം ഒരു ആരാധകന്‍ പറയുകയാണിപ്പോള്‍.

'ജാസ്മിന്‍ ജാഫറിന് മൂന്നാം സ്ഥാനം കിട്ടിയതില്‍ അത്ഭുതപ്പെടാനില്ല. ഒരിക്കലും ജാസ്മിന്‍ എന്ന ഗെയിമറുടെ തെറ്റ് കൊണ്ടല്ല മൂന്നാം സ്ഥാനത്തേക്ക് പോയത്. ചെറിയ പാളിച്ചകളൊക്കെ ജാസ്മിനില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നത് ശരി തന്നെ.
എന്നാല്‍ ഇവിടെ വിഷയം ആവശ്യത്തിനും അനാവശ്യത്തിനും വുമണ്‍ കാര്‍ഡും പുരോഗമനവും വിളമ്പുന്ന കുറച്ച് റാന്‍മൂലികളാണ്. ഭൂരിപക്ഷം മലയാളി പ്രേക്ഷകരെ ടോക്‌സിക്കും സദാചാരക്കാരുമാക്കി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇവര്‍ കാലാകാലങ്ങളായി നിലനിര്‍ത്തി കൊണ്ടിരിക്കുന്നത്.
കേരള സമൂഹത്തിന് സ്ത്രീകള്‍ മുന്നോട്ട് വരുന്നത് പിടിക്കാത്ത അമ്മാവന്‍, അമ്മായി മൈന്റാണ് എന്നാണ് ഇവര്‍ ഇവരുടെ പോസ്റ്റുകളില്‍ ഉടനീളം കുറിക്കുന്നത്. താന്‍ ഇഷ്ടപ്പെടുന്ന ആളുടെ കണ്ടന്റ് പറഞ്ഞ് പോസ്റ്റ് ഇടുന്നതിനിടക്ക് വുമണ്‍ കാഡും സ്യൂഡോ പുരോഗമനവും തിരുകി കയറ്റാന്‍ ഇക്കൂട്ടര്‍ മറക്കാറില്ല.
അവിടെയാണ് അന്‍സിബയെ സപ്പോര്‍ട്ട് ചെയ്ത് പോന്ന പ്രേക്ഷകരും ജാസ്മിന്‍ ആരാധകരും തമ്മിലെ വ്യത്യാസം. അന്‍സിബ ഹസന്റെ ഒറ്റ പോസ്റ്റില്‍ പോലും ജെന്‍ഡര്‍ കാര്‍ഡിറക്കിയുള്ള കുറിപ്പ് നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

അന്‍സിബയെ സപ്പോര്‍ട്ട് ചെയ്തതും ഈ സ്യൂഡോ റാണ്‍മൂലികള്‍ പറയുന്ന ടോക്‌സിക് പ്രേക്ഷകരില്‍ ഒരു വിഭാഗമാണെന്ന് നിങ്ങള്‍ മറക്കരുത്. ജാസ്മിനെ സപ്പോര്‍ട്ട് ചെയ്ത പുരോഗമന ടീമുകള്‍ കുറച്ച് പേര്‍ അന്‍സിബയെ സപ്പോര്‍ട് ചെയ്തിരുന്നു എങ്കില്‍ ഇന്ന് കളി മാറിയേനെ. ഇവിടെ സ്ത്രീയൊ പുരുഷനോ അല്ല വിഷയം. വ്യക്തിത്വവും ഗെയിം ശൈലികളും മനുഷ്യനുമാണ്.
അടുത്ത സീസണ്‍ മുതല്‍ക്കെങ്കിലും തരംതാണ കാര്‍ഡുകളും പുരോഗമന ഉടായിപ്പുകളും ഇറക്കി പോസ്റ്റിട്ട് വെറുപ്പിക്കാതെ മത്സരാര്‍ഥികളുടെ കണ്ടന്റ് വെച്ച് പോസ്റ്റ് ഇട്ട് പ്രേക്ഷകരുടെ വോട്ട് നേടിക്കൊടുക്കാന്‍ ശ്രമിക്കുക. ജാസ്മിന്‍ ജാഫറിനെ പബ്ലിക്കായി വെറുപ്പിച്ചത് ചില പുരോഗമന ടീംസ് തന്നെയാണ്.
നിങ്ങള്‍ അടുത്ത തവണ ബിഗ് ബോസ് പോസ്റ്റുകള്‍ ഇടാതിരുന്നാല്‍ ഒരു പക്ഷേ ആരുടെയും പിന്തുണയില്ലാതെ അന്‍സിബയെ പോലെ ഒരു മികച്ച വനിത മലയാളം ബിഗ് ബോസ് ടൈറ്റില്‍ വിന്നറായിരിക്കും എന്ന് ഓര്‍മപ്പെടുത്തുന്നു.
അന്‍സിബ ഉയര്‍ന്ന് വന്നപ്പോള്‍ കുല സ്ത്രീയാക്കി ചിത്രീകരിച്ച സ്യൂഡോ പെണ്ണുമ്പിള്ളമാരും അവരുടെ ശിങ്കിടി പാവാടകളും വല്ല ഒഴിഞ്ഞ പാടത്തും പോയി വട്ടത്തില്‍ ഓടി നടന്ന് ഒച്ചയിട്ട് കരഞ്ഞ് വിഷമം മാറ്റാവുന്നതാണ്. ജാസ്മിനെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനക്കാരിയാക്കിയ സ്യൂഡോ പുരോഗമന ടീംസിന് നമോവാകം' എന്നുമാണ് കുറിപ്പില്‍ പറയുന്നത്.


Click it and Unblock the Notifications