'നിന്നെ ഞാൻ എത്ര സ്നേഹിക്കുന്നുവെന്ന് നിനക്ക് അറിയില്ല, ആത്മഹത്യയുടെ വക്കിൽ നിന്നും തിരിച്ചുവന്നതാണ്'; ഗബ്രി!

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഇരുപത്തിയൊന്ന് ദിവസങ്ങൾ പിന്നിട്ട് നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. മൂന്നാം ആഴ്ചയിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ നടന്ന് അസി റോക്കി പുറത്താവുകയും സിജോ ചികിത്സയുമായി ബന്ധപ്പെട്ടുള്ള വിശ്രമത്തിന് പോയതിനാലും ഹൗസിലെ മത്സരാർത്ഥികളുടെ എണ്ണം പതിനാലായി കുറഞ്ഞു. അതുകൊണ്ട് തന്നെ ഈ ആഴ്ച എവിക്ഷനുമുണ്ടായിരുന്നില്ല. ഹൗസിൽ‌ ഇപ്പോഴുള്ള മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്ന രണ്ട് പേരുകളാണ് ജാസ്മിനും ​ഗബ്രിയും.

ഇരുവരും ഹൗസിൽ വന്ന് രണ്ടാം ദിവസം തന്നെ സൗഹൃദത്തിലായവരാണ്. തുടക്കത്തിൽ ഇരുവരും ലവ് ട്രാക്ക് കളിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനാൽ ജാസ്മിനും ​ഗബ്രിക്കും ഹേറ്റേഴ്സാണ് കൂടുതൽ. ഇരുവരും ​ഹൗസിൽ വന്ന് രണ്ട് ദിവസം പിന്നിട്ടപ്പോഴേക്കും അടുത്ത സുഹൃത്തക്കളെ പോലെ പെരുമാറാൻ തുടങ്ങി.

Gabri Jasmin

മാത്രമല്ല ഇരുപ്പിലും നടപ്പിലും പെരുമാറ്റത്തിലുമെല്ലാം കമിതാക്കളെ പോലെ പെരുമാറിയതും ഹേറ്റേഴ്സിനെ കൂട്ടി. പ്രണയത്തിലാണോയെന്ന് ഹൗസിലുള്ള മറ്റുള്ളവർ ചോ​ദിക്കുന്ന സാഹചര്യവുമുണ്ടായി. പക്ഷെ അപ്പോഴെല്ലാം തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും പറഞ്ഞത്. കൂടാതെ താൻ പുറത്ത് ഒരാളുമായി കമ്മിറ്റഡാണെന്ന് ജാസ്മിൻ പറയുകയും ചെയ്തു.

എന്നാലിപ്പോൾ ​ഗബ്രി ജാസ്മിനോട് തന്റെ പ്രണയം പറഞ്ഞതിന്റെ വീഡിയോയാണ് വൈറലാകുന്നത്. വീക്കെന്റ് എപ്പിസോഡ് കഴിഞ്ഞപ്പോൾ മുതൽ ജാസ്മിനുമായി പിണങ്ങി നടക്കുകയായിരുന്നു ​ഗബ്രി. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് പോലും ​ഗബ്രി ചെന്നില്ല. അപ്പോൾ മുതൽ ഇരുവരും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും പിന്നീട് ​​ഗബ്രിയോട് ദേഷ്യപ്പെട്ട് ജാസ്മിൻ പോവുകയും ചെയ്തു.

അതോടെയാണ് ഉള്ളിൽ അടക്കിവെച്ച ​ഗബ്രിയുടെ സങ്കടം മുഴുവൻ പുറത്ത് വന്ന് അത് കരച്ചിലായി മാറിയത്. ജാസ്മിൻ അല്ലാതെ മറ്റൊരാളുമായും ഹൗസിൽ ഒരു അടുപ്പം ​ഗബ്രിക്ക് ഇല്ല. പക്ഷെ ജാസ്മിൻ ഹൗസിൽ ആരുമായും അതിവേ​ഗത്തിൽ യോജിച്ച് പോവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ജാസ്മിൻ മിണ്ടാതെയാകുമ്പോൾ ഒറ്റയ്ക്ക് കളിക്കാൻ ​​ഗബ്രിക്ക് സാധിക്കുന്നില്ല. ​

ഗബ്രി കരയാൻ തുടങ്ങിയപ്പോൾ ജാസ്മിൻ ആശ്വസിപ്പിക്കാനെത്തി അപ്പോഴാണ് ജാസ്മിനോട് ​ഗബ്രി തന്റെ സ്നേഹം പറഞ്ഞത്. നിന്നെ ഞാൻ എത്ര സ്നേഹിക്കുന്നുവെന്ന് നിനക്ക് അറിയില്ലെന്നും നേരത്തെ രണ്ട് പ്രണയങ്ങൾ തകർന്നപ്പോൾ ആത്മഹത്യയുടെ വക്കിൽ നിന്നും തിരിച്ചുവന്നതാണെന്നും ​ഗബ്രി പറയുന്നുണ്ട്.

Gabri Jasmin

എന്നാൽ ഇതെല്ലാം കേട്ട് ജാസ്മിൻ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ ഇരിക്കുകയാണ് ചെയ്യുന്നത്. കാരണം ഒറ്റയ്ക്ക് കളിക്കാൻ ജാസ്മിനെ ​ഗബ്രി അനുവദിക്കുന്നില്ല. എല്ലാം തന്റെ കയ്യിൽ നിന്നും പോയിയെന്ന രീതിയിലാണ് ജാസ്മിൻ ഇതെല്ലാം കേട്ട് ഇരുന്നത്. ​​ഗബ്രി കരയുന്നത് കണ്ട് ജാസ്മിനും ഒപ്പം കരയുന്നുണ്ട്. അതേസമയം റിഷി അടക്കമുള്ള മറ്റുള്ള മത്സരാർത്ഥികൾ ഇരുവരും ഓപ്പൺ റിലേഷനിലേക്ക് നീങ്ങാനുള്ള സാധ്യത മനസിലാക്കിയിട്ടുണ്ട്.

​ഗബ്രിയുമായുള്ള സൗഹൃദം തുടങ്ങിയശേഷം ജാസ്മിന്റെ ​ഗെയിം പ്രേക്ഷകർക്ക് അത്ര താൽപര്യമില്ല. മാത്രമല്ല ഉപ്പ അസുഖ വിവരം പറയാൻ വിളിച്ചപ്പോൾ പുറത്ത് നടക്കുന്ന കാര്യങ്ങൾ പറഞ്ഞ് കൊടുത്തുവോയെന്ന സംശയം പ്രേക്ഷകർക്കുണ്ട്. ആ കോളിനുശേഷം രണ്ട് ദിവസം ​ഗബ്രിയിൽ നിന്നും അകലം പാലിച്ച് ജാസ്മിൻ നടന്നിരുന്നു.

മാത്രമല്ല തനിക്ക് പുറത്ത് ഒരാളുമായി വിവാഹം ഉറപ്പിച്ച് വെച്ചിരിക്കുകയാണെന്ന് പറഞ്ഞ് ജാസ്മിൻ കരയുകയും ചെയ്തിരുന്നു. ജാസ്മിന്റെ പിതാവ് ജാഫറും ജാസ്മിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി വെളിപ്പെടുത്തിയിരുന്നു. നേരത്തെ ഒരിക്കൽ ജാസ്മിന്റെ വിവാഹനിശ്ചയം കഴിയുകയും വിവാഹതിയ്യതി കുറഞ്ഞ് സ്വർ‌ണങ്ങൾ വരെ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് അത് ചില കാരണങ്ങൾ മുടങ്ങിപ്പോയി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X