പവർ ടീം ഗോവിന്ദ... ഗോവിന്ദ..., കയറുമെന്ന് പറഞ്ഞാൽ കയറിയിരിക്കും..., പവർ റൂമിൽ കയറി രാജ്ഞിയായി വിലസി ശ്വേത!
ബിബി ഹോട്ടൽ ടാസ്ക്ക് ആരംഭിച്ചശേഷമാണ് ഉറങ്ങിക്കിടന്നിരുന്ന ബിഗ് ബോസ് ഹൗസ് ഉണർന്നത്. ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി ഹൗസിലേക്ക് എത്തിയ രണ്ട് ഗസ്റ്റുകളും മത്സരാർത്ഥികളെക്കാൾ പതിന്മടങ്ങ് ആക്ടീവായാണ് ഹൗസിൽ കളിക്കുന്നതും മത്സരാർത്ഥികളെകൊണ്ട് കളിപ്പിക്കുന്നതും. ഹോട്ടൽ ടാസ്ക്ക് ആരംഭിച്ചപ്പോൾ ആദ്യം ഹൗസിലേക്ക് എത്തിയ അതിഥി സീസൺ ഒന്നിലെ വിജയി സാബുമോൻ അബ്ദുസമദായിരുന്നു. സാബുവിനെ മറികടന്നൊരു ബിഗ് ബോസ് മെറ്റീരിയൽ അതിനുശേഷം ഹൗസിലേക്ക് വന്നിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
സാബു വന്നശേഷം ഇതുവരെ ഹൗസിൽ മടി പിടിച്ച് ഇരുന്നവർ വരെ പണിയെടുത്ത് തുടങ്ങി. സാബുമോന്റെ മൈന്റ് ഗെയിമിൽ വീണതുകൊണ്ട് സായ് കൃഷ്ണയും അപ്സരയും ശരണ്യയും നന്ദനയുമെല്ലാം ഹോട്ടൽ ടാസ്ക്കിൽ നിന്നും പുറത്തായി. സാബുവിനുശേഷം ഹൗസിലേക്ക് എത്തിയ രണ്ടാമത്തെ അതിഥി നടിയും സീസൺ ഒന്നിലെ മത്സരാർത്ഥിയുമായ ശ്വേത മേനോനാണ്.

അലക്സാൺട്ര രാജകുമാരിയായാണ് ശ്വേത ഹൗസിലേക്ക് എത്തിയത്. കയ്യിൽ ഇമ്യൂണിറ്റി പവറുള്ള ഒരു വജ്രവുമുണ്ട്. അത് ശ്വേതയിൽ നിന്നും കൈക്കലാക്കുക എന്നുള്ള ടാസ്ക്കും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. ഹോട്ടല്‍ ടാസ്കില്‍ ഗെയിം ചേഞ്ചിങ് നടത്താനുള്ള പ്ലാനുമായാണ് ശ്വേത എത്തിയിരിക്കുന്നത്. ഏത് റൂമിലാണ് താമസിക്കാന്‍ ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ പവര്‍ റൂം എന്നാണ് ശ്വേത മേനോന്‍ ആദ്യം പറഞ്ഞത്.
എന്നാൽ പവർ ടീം അതിന് സമ്മതിച്ചില്ല. പവര്‍ ടീം അംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള പവര്‍ റൂമിനെക്കുറിച്ച് മത്സരാര്‍ഥികള്‍ ശ്വേതയ്ക്ക് പറഞ്ഞുകൊടുത്ത് ഹൗസിലെ ഡെൻ റൂമിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. എന്നാല്‍ പവര്‍ റൂമില്‍ പ്രവേശിക്കാനുള്ള താക്കോല്‍ തന്‍റെ കൈയിലുണ്ടെന്ന് പറയുന്നുണ്ട് ശ്വേത.
വന്ന നിമിഷം മുതൽ പവർ റൂമിൽ കയറുകയെന്നത് ശ്വേതയുടെ ലക്ഷ്യമായിരുന്നു. ഇപ്പോഴിതാ താരം അത് സാധിച്ച് എടുത്തിരിക്കുകയാണ്. തക്കം പാർത്തിരുന്നത് പവർ ടീം അംഗങ്ങളുടെ ശ്രദ്ധ മാറിയപ്പോഴാണ് ശ്വേത പവർ റൂമിൽ കയറി പൂണ്ട് വിളയാടിയത്. പവർ ടീം അംഗങ്ങളുടെ അധികാര ദണ്ഡ് അടക്കം കയ്യിലെടുത്ത് നൃത്തം ചെയ്യുന്ന ശ്വേതയാണ് പ്രമോയിലുള്ളത്.
പവർ റൂമിൽ കയറിയ ശ്വേതയെ പുറത്തിറക്കാൻ രസ്മിനും നോറയും അടക്കമുള്ള പവർ ടീം അംഗങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ശ്വേത ഇറങ്ങിയില്ല. താരം ബെഡ്ഡിൽ അടക്കം കിടന്ന് ആസ്വദിക്കുന്നുണ്ട്. ശ്വേതയുടെ പവർ റൂമിലെ വിളയാട്ടം മറ്റ് മത്സരാർത്ഥികൾ ആകാംഷയോടെ നോക്കി നിൽക്കുന്നതും പുതിയ പ്രമോയിൽ കാണാം. മനസിൽ വിചാരിച്ചത് നേടിയെടുത്ത ശ്വേതയ്ക്കൊപ്പമാണ് ബിഗ് ബോസും നിന്നത്.

പവർ റൂമിൽ കയറിയ ശ്വേതയ്ക്കായി നരസിംഹത്തിലേയും കാക്കക്കുയിലിൽ ശ്വേത തന്നെ അഭിനയിച്ച ഗോവിന്ദ... ഗോവിന്ദ സോങും ബിഗ് ബോസ് പ്ലെ ചെയ്തു. പ്രമോ വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളാണ് പ്രേക്ഷകർ കുറിക്കുന്നത്. സാബുമോനെക്കാൾ ശ്വേത മേനോൻ സ്കോർ ചെയ്തതായി തോന്നി, പഴയ സീസണിലെ മത്സരാർത്ഥികൾ വന്നപ്പോഴാണ് മനസിലായത് ഈ സീസണിൽ എന്തുമാത്രം നിലവാര തകർച്ചയാണ് ഉള്ളതെന്ന്.
ആരും തമ്മിൽ ഒരു ആത്മാർത്ഥയുമില്ല, അങ്ങനെ തന്നെ വേണം... പവർ ടീം ഗോവിന്ദ... ഗോവിന്ദ... ശ്വേത പൊളിച്ചു, ശ്വേത പൊളിച്ചു... ️️ഇതിൽ കൂടുതൽ ഗതികെട്ട പവർ ടീമിന് എന്ത് കിട്ടാനാണ്. ആ പാട്ട് പോലെത്തന്നെ ഗോവിന്ദ... ഗോവിന്ദ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
പവർ ടീമാണ് മറ്റുള്ള അംഗങ്ങളെ ടാസ്ക്ക് കളിക്കാൻ അനുവദിക്കാതെ ഹോട്ടൽ ടാസ്ക്ക് കുളമാക്കിയതെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. ഹോട്ടൽ ടാസ്ക്ക് രണ്ട് ദിവസം പിന്നിടുമ്പോൾ ജിന്റോ, അർജുൻ, ശ്രീതു, ശ്രീരേഖ എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.


Click it and Unblock the Notifications











