'റോക്കിക്ക് ക്യാഷ് വിഷയമല്ലെന്ന് മനസിലായി... സ്ട്രോങ് പിആറായിരിക്കും, സൂക്ഷിച്ചുവേണം ഇയാൾക്ക് എതിരെ കമന്റിടാൻ'

ബി​ഗ് ബോസ് മലയാളം സീസൺ 6 ആരംഭിച്ചപ്പോൾ മുതൽ ഹൗസിൽ ഏറ്റവും ആക്ടീവായി നിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് അസി റോക്കി. ബിസിനസുകാരനായ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിന്റെ മാനേജിങ് ഡയറക്ടറുമാണ്. കിക് ബോക്സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെടുന്ന അസി റോക്കി വന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നാൽ കഴിയും വിധം ഹൗസിൽ സ്പേസ് കണ്ടെത്തിയിട്ടുണ്ട്. ​

ഗെയിം കളിക്കുന്ന കാര്യത്തിലും മറ്റുള്ളവരുടെ പ്ലാനിങ്ങുകൾ തകർക്കുന്ന കാര്യത്തിലുമെല്ലാം അസി റോക്കി മുന്നിലാണെങ്കിലും പലപ്പോഴും താരത്തിന് വിനയാകുന്നത് സംസാരമാണ്. സ്ത്രീകൾക്കെതിരെയും സഹമത്സരാർത്ഥികൾക്കെതിരെയും കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ അസി റോക്കി മോശം വാക്കുകൾ ഉപയോ​ഗിച്ച് കഴിഞ്ഞു.

Firoz Khan Asi Rocky

തിരുവനന്തപുരം സ്വദേശിയായ അസി റോക്കി മുൻ ബി​ഗ് ബോസ് താരവും നടിയുമായ അനു ജോസഫിന്റെ സുഹൃത്തുമാണ്. ഇപ്പോഴിതാ അസി റോക്കിയെ കുറിച്ച് ബി​ഗ് ബോസ് സീസൺ മൂന്ന് മത്സരാർത്ഥി ഫിറോസ് ഖാൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ ആഢംബര ജീവിതത്തെ കുറിച്ച് കഴി‍ഞ്ഞ ദിവസം ഹൗസിൽ അസി വെളിപ്പെടുത്തിയിരുന്നു.

അതോടെയാണ് അസി റോക്കിയെ കുറിച്ചുള്ള വീഡിയോയുമായി ഫിറോസ് ഖാൻ രം​ഗത്ത് എത്തിയത്. റോക്കി ക്യാഷ് ഒരു വിഷയമല്ലെന്നും അതുകൊണ്ട് സ്ട്രോങ് പിആർ ആയിരിക്കുമെന്നും സൂക്ഷിച്ചുവേണം ഇയാൾക്ക് എതിരെ കമന്റിടാനെന്നുമാണ് ഫിറോസ് ഖാൻ അസി റോക്കിയെ കുറിച്ച് പറഞ്ഞത്. 'എന്റെ വീട്ടിൽ സ്വിമ്മിങ് പൂളുണ്ട്. എന്റെ ബെഡ്‌റൂം 1800 സ്‌ക്വയർ ഫീറ്റാണ്.'

'എന്റെ ബാത്ത്റൂം 700 സ്‌ക്വയർ ഫീറ്റാണ്. എനിക്ക് വേണ്ടി 8000 സ്‌ക്വയർ ഫീറ്റിന്റെ ഒരു സ്പേസാണ് ഞാൻ ഉണ്ടാക്കി ഇട്ടിരിക്കുന്നത്. അതിന്റെ പേരാണ് റോക്കി മാൻഷൻ. ഫുൾ ഗ്ലാസിട്ടിരിക്കുന്ന റോക്കി മാൻഷനിൽ നിന്നാണ് ഞാൻ വരുന്നത്. രാവിലെ ഞാൻ എണീക്കുമ്പോൾ കയ്യിൽ ജ്യൂസ്, ഒരു കയ്യിൽ ടവ്വൽ പിന്നെ ചായയോ കോഫിയോ എന്താ വേണ്ടതെന്ന് വെച്ചാൽ അതെല്ലാം എന്റെ പിറകെ കൊണ്ട് വരും', എന്നാണ് റോക്കി തന്റെ ലക്ഷ്വറി ലൈഫിനെ കുറിച്ച് വിശദീകരിച്ച് പറഞ്ഞത്.

'ഇത് ഭയങ്കര മാസായിട്ടുണ്ട്. ഇദ്ദേഹത്തെയും അവിടെയുള്ള മൂന്നാലുപേരേയും എനിക്ക് ഇഷ്ടമാണ്. ഒരാളിലേക്ക് ഉള്ള ഇഷ്ടം ആയിട്ടില്ല എങ്കിലും ഇദ്ദേഹത്തെയും ഇഷ്ടം തന്നെയാണ്. പക്ഷെ ഇത്തരം ചില സംഭാഷണങ്ങൾ അഹങ്കാരം എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല.'

Firoz Khan Asi Rocky

'മനസിലാക്കേണ്ട മറ്റൊരു കാര്യം ഇത്രയും ഫെസിലിറ്റിയുള്ള ഒരാൾ എന്ത് മാത്രം സ്ട്രോങ്ങായിട്ടുള്ള പിആർ വർക്ക് ഏൽപിച്ചിട്ടായിരിക്കും വന്നിരിക്കുന്നതെന്നാണ്. അദ്ദേഹത്തിന് ക്യാഷ് ഒരു വിഷയമല്ലെന്നുള്ളത് മനസിലായി. കാരണം 700 സ്‌ക്വയർ ഫീറ്റ് ബാത്ത്റൂം മാത്രമുള്ള ആളാണ്. ഇവിടെ സാധാരണക്കാരന്റെ വീടുപോലും അതിൽ താഴെയേ വരുള്ളൂ. അത്രയും ഫെസിലിറ്റിയുള്ള ഒരാൾ എന്തായാലും സ്ട്രോങ്ങായ പി ആർ കൊടുത്തിട്ട് തന്നെയാവും വന്നത്.'

'നമ്മൾ സൂക്ഷിച്ചുവേണം ഇയാൾക്ക് എതിരെയുള്ള കമന്റ് ഇടാൻ. അപ്പോഴും ഇയാൾ നല്ല ഗെയിമറാണെങ്കിൽ ഇയാളെ സപ്പോർട്ട് ചെയ്യും. പക്ഷെ ഇയാളുടെ തെറ്റ് കണ്ടാൽ ആരും പറയരുത്. പറഞ്ഞാൽ പിആർ വർക്കേഴ്സ് വന്ന് നമ്മളെ പൊങ്കാല ഇടും അത് എപ്പോഴും ഓർമ്മ വേണം', എന്നാണ് ഫിറോസ് പറഞ്ഞത്.

ഒരു ഭാര്യയും മകനുമാണ് അസി റോക്കിക്കുള്ളത്. മകനെ വീഡിയോയിൽ അസി പരിചയപ്പെടുത്തിയിരുന്നു. അസി റോക്കിയുടെ വീട് താരത്തിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ വൈറലായപ്പോൾ മുതൽ ചർച്ചയായിട്ടുണ്ട്. കാരണം അസി തന്റെ വീടെന്ന് പരിചയപ്പെടുത്തി വീട് നാളുകൾക്ക് മുമ്പ് സീരിയൽ നടി അനു ജോസഫ് താൻ പണിയുന്ന വീടാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നു. അതുകൊണ്ട് കൂടിയാണ് അസി റോക്കിയെ പ്രേക്ഷകർക്ക് അൽപ്പം വിശ്വാസ കുറവും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X