മോഹന്‍ലാലും ഇതില്‍ പ്രതിയാണ്! റോക്കി സിജോയെ തല്ലിയതിന്റെ കാരണം വെളിപ്പെടുത്തി മുന്‍ ബിഗ് ബോസ് താരം ഫിറോസ്

ചുറ്റോട് ചുറ്റും ക്യാമറകള്‍ക്കും കര്‍ശന നിബന്ധനകള്‍ക്കും നടുവിലാണ് ബിഗ് ബോസ് ഷോ നടത്തുന്നത്. മത്സരാര്‍ഥികള്‍ക്ക് പരസ്പരം വാക്കുതകര്‍ത്തില്‍ ഏര്‍പ്പെടാം എന്നതിനപ്പുറം ശരീരത്ത് തൊടാനുള്ള അധികാരമില്ല. അങ്ങനെ ഫിസിക്കലായി ഉപദ്രവിച്ചതിന്റെ പേരിലാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള മത്സരാര്‍ഥികള്‍ പുറത്താവുന്നത്.

ഇപ്പോള്‍ പുതിയ സീസണിലും സമാനമായ രീതിയിലുള്ള കാര്യമാണ് സംഭവിച്ചിരിക്കുന്നത്. റോക്കി സഹമത്സരാര്‍ഥിയായ സിജോയെ അടിച്ചതാണ് പുതിയ വിഷയം. ഇതിനെ തുടര്‍ന്ന് റോക്കിയെ പുറത്താക്കിയെന്നാണ് സൂചന. എന്നാല്‍ ഈ പ്രശ്‌നത്തില്‍ മോഹന്‍ലാലിനും പങ്കുണ്ടെന്ന് പറയുകയാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായ ഫിറോസ് ഖാന്‍.

rokey

ബിഗ് ബോസ് സീസണ്‍ സിക്‌സിലെ ഏറ്റവും ശക്തനായ മത്സരാര്‍ഥിയായിരുന്നു റോക്കി. പ്രൊമോ വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് റോക്കി ഇന്ന് പുറത്താവുമെന്നാണ്. സിജോയെ അടിക്കുന്ന റോക്കിയെയാണ് പ്രൊമോയില്‍ കാണിച്ചത്. അതൊരു പ്രാങ്ക് അല്ലെങ്കില്‍ തീര്‍ച്ചയായും ആ സ്‌പോട്ടില്‍ പുറത്താവും. അതാണ് ബിഗ് ബോസിന്റെ റൂള്‍.

ഇതില്‍ ശരിക്കും ഒന്നാം പ്രതി ലാലേട്ടനാണ്. ഞാനവിടെ നിന്ന മത്സരാര്‍ഥി എന്ന നിലയിലാണ് പറയുന്നത്. ഓരോ വീക്കിലും ലാലേട്ടന്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും പുറത്ത് നമ്മളെ കുറിച്ച് എന്തായിരിക്കും പറയുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കും. അത്രമേല്‍ ഡീറ്റെയിലായി കണ്ടിട്ട് അതിലെ അര്‍ഥം മനസിലാക്കുന്നവരാണ് എല്ലാവരും. ഈ ആഴ്ച ലാലേട്ടന്‍ വന്നപ്പോള്‍ പറഞ്ഞതിലെ ഒരു കാര്യം അടിക്കണമെന്ന് തോന്നിയാല്‍ അടിക്കണം. കൈയ്യും കെട്ടി നിന്നിട്ട് കാര്യമില്ല. ഞാനാണെങ്കില്‍ അങ്ങനെ ചെയ്യുമെന്നാണ് പറഞ്ഞത്.

അത് തീര്‍ച്ചയായിട്ടും റോക്കിയുടെ മനസിലേക്ക് വന്നിട്ടുണ്ടാവും. അടുത്തയാഴ്ചയും ഇതേ കാര്യത്തില്‍ ലാലേട്ടന്‍ കളിയാക്കുമോ എന്നൊക്കെ പുള്ളി ചിന്തിച്ചിട്ടുണ്ടാവും. അങ്ങനെ റോക്കിയുടെ അടിയ്ക്ക് പിന്നിലെ കാരണക്കാരില്‍ ഒരാള്‍ ലാലേട്ടന്‍ തന്നെയാണ്. അങ്ങനൊരു സ്റ്റേറ്റ്‌മെന്റ് അദ്ദേഹം പറയാന്‍ പാടില്ലായിരുന്നു.

rokey

പിന്നെ എത്ര പ്രകോപിതനായാലും അടിയ്ക്കാന്‍ പാടില്ല. പ്രകോപനങ്ങള്‍ കണ്‍ട്രോള്‍ ചെയ്യണമായിരുന്നു. അതാണ് ഒരു ഗെയിമര്‍ക്ക് വേണ്ട പ്രധാന ഗുണം. ഈ മത്സരം എന്താണെന്ന് മനസിലാക്കി ശക്തനെ പ്രകോപിപ്പിച്ച് അടി കിട്ടിയെങ്കിലും സിജോ കളിച്ചതാണ് ഗെയിം. ശക്തരെ പുറത്താക്കുകയാണ് മത്സരം. എന്നിരുന്നാലും ഈ സീസണിന്റെ പേര് പോലെ മാറ്റിപ്പിടിക്കുക എന്നത് അറം പറ്റി പോയി.

കാരണം നല്ല കണ്ടന്റ് കൊടുക്കുന്ന രണ്ട് മത്സരാര്‍ഥികളാണ് ആദ്യ ആഴ്ചകളില്‍ പുറത്താവുന്നത്. രതീഷ് നല്ല കണ്ടന്റ് കൊടുത്തിരുന്ന ആളാണ്. അതുപോലെ എല്ലാവരെയും വ്യക്തമായി പഠിച്ച് ഗബ്രിയുടെയും ജാസ്മിന്റെയുമടക്കം ഗെയിം പൊളിച്ച വ്യക്തി കൂടിയാണ് റോക്കി. സാധാരണ ഏറ്റവും അവസാനമാണ് പലരുടെയും ഗെയിം കാണുക. എന്നാല്‍ ഇത്തവണ തുടക്കത്തിലെ പലരും പുറത്താവുന്നതോടെ അവസാനത്തിലേക്ക് എത്തുമ്പോള്‍ ഈ ചൂടുണ്ടാവില്ല.

മോഹന്‍ലാലിന്റേത് ഒരു തെറ്റായ സ്‌റ്റേറ്റ്‌മെന്റ് ആയിരുന്നു. അദ്ദേഹമത് തമാശയായി പറഞ്ഞതല്ല. അടിക്കണമെങ്കില്‍ അടിക്കണം എന്നാണ് പറഞ്ഞത്. അതുപോലെ റോക്കി ചെയ്തു. ദേഹത്ത് തൊട്ടാല്‍ അടിക്കുമെന്ന് പറഞ്ഞു, അങ്ങനെ ചെയ്തു. അഭിമാനത്തിന് കോട്ടം തട്ടുന്ന കാര്യത്തിന് നില്‍ക്കില്ലെന്ന് റോക്കി പറഞ്ഞിരുന്നു. അതാണ് സിജോയുമായിട്ടുള്ള വിഷയത്തില്‍ സംഭവിച്ചതെന്നാണ് ഫിറോസ് പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X