'എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്... ഞാനെന്നുള്ള ഭാവം ആദ്യം അങ്ങ് മാറ്റിവെയ്ക്കൂ'; രഞ്ജിനിക്ക് എതിരെ ഫിറോസ്!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് പൊളി ഫിറോസ് എന്നറിയപ്പെടുന്ന ഫിറോസ് ഖാനും അവതാരകയായ രഞ്ജിനി ഹരിദാസും. ബിഗ് ബോസ് മലയാളത്തിന്റെ വ്യത്യസ്ത സീസണുകളിലായി മാറ്റുരച്ചവരാണ് ഇരുവരും. ഷോയില്‍ മത്സരിച്ചതോടെയാണ് ഇവരെക്കുറിച്ച് പ്രേക്ഷകരും കൂടുതലായി മനസിലാക്കിയത്. ബി​ഗ് ബോസിൽ പങ്കെടുത്തശേഷം പുതിയ സീസണുകൾ വരുമ്പോൾ അതിന്റെ റിവ്യു ചെയ്യാറുണ്ട് ഫിറോസ്. ഇപ്പോൾ ബി​ഗ് ബോസ് സീസൺ ആറാണ് നടന്നുകൊണ്ടിരിക്കുന്നത്.

അമ്പത്തൊന്ന് ദിവസം പിന്നിട്ട ഷോയിൽ നിന്നും ഏറ്റവും അവസാന പുറത്തായവരിൽ‌ ഒരാൾ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസായിരുന്നു. ഭാവന, പൂർണിമ ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, രഞ്ജിനി ഹരി​ദാസ് എന്നിവർക്കെല്ലാം സ്ഥിരം മേക്കപ്പ് ചെയ്യുന്നത് ജാൻമണിയാണ്.

Firoz Khan Ranjini Haridas

എന്നാൽ ബി​ഗ് ബോസിൽ വന്നശേഷം ജാൻമണി നടത്തിയ ചില പ്രസ്താവനകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. താൻ തട്ടി മുട്ടി റോഡിൽ നടക്കുന്നയാളല്ലെന്നും വർഷങ്ങളായി ബിസിനസ് ക്ലാസ് ടിക്കറ്റിൽ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നയാളാണെന്നുമാണ് ഹൗസിൽ വെച്ച് മറ്റ് മത്സരാർത്ഥികളുമായി തർക്കമുണ്ടായപ്പോൾ ജാൻമണി പറഞ്ഞത്.

താരത്തിന്റെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വലിയ രീതിയിൽ പുറത്ത് ചർച്ചയാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മന്ദാകിനി സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ രഞ്ജിനിക്കൊപ്പം ജാൻമണിയുമുണ്ടായിരുന്നു. മാത്രമല്ല ജാൻമണിയുടെ ​ഗെയിമിനെ കുറിച്ചും ബിസിനസ് ക്ലാസ് യാത്രയെ കുറിച്ചുള്ള പ്രസ്താവനയെ പറ്റിയും രഞ്ജിനി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

ഞാൻ തന്നെ ഇന്ത്യയിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാറില്ല. പുറത്തേക്ക് പോകുമ്പോഴെ ബിസിനസ് ക്ലാസ് കിട്ടാറുള്ളു. ജാനിന് ബിസിനസ് ക്ലാസ് കിട്ടിയാൽ അത് കൊടുക്കുന്നവരെ ഞാൻ തല്ലും എന്നാണ് ജാൻമണിയുടെ ബിസിനസ് ക്ലാസ് യാത്രയെ കുറിച്ച് നടത്തിയ പ്രസ്താവനയെ പറ്റി ചോദിച്ചപ്പോൾ രഞ്ജിനി പറഞ്ഞത്.

ഈ വീഡിയോ വൈറലായതോടെ രഞ്ജിനി ജാൻമണിയെ വിലകുറച്ച് കാണുകയാണെന്ന രീതിയിൽ അഭിപ്രായപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് പൊളി ഫിറോസ്. രഞ്ജിനിക്ക് അഹന്തയും ഞാനെന്ന ഭാവവുമാണെന്നാണ് പൊളി ഫിറോസ് സോഷ്യൽമീഡിയയിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞത്. ഫിറോസിന്റെ വാക്കുകളിലേക്ക്... 'ഞാൻ പോലും ബിസിനസ് ക്ലാസിൽ യാത്ര ചെയ്തില്ലെന്ന് പറഞ്ഞാൽ... ഈ ഞാൻ ആരാണാവോ?.'

Firoz Khan Ranjini Haridas

'എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്. ഞാൻ പോലും ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിട്ടില്ലെന്നാണ് രഞ്ജിനി പറയുന്നത്. ഞാനെന്നുള്ള ഭാവം ആദ്യം അങ്ങ് മാറ്റിവെയ്ക്കൂ. താങ്കൾ ഒന്നും അല്ലെന്ന് ആദ്യം മനസിലാക്കൂ. ഞാൻ പോലും അത്രേ... താങ്കളെക്കാൾ താഴെയാണ് ജാൻമണി അല്ലെങ്കിൽ മറ്റുള്ളവർ എന്ന തോന്നലുണ്ടെങ്കിൽ വെറുതെയാണ്', എന്നാണ് പൊളി ഫിറോസ് പറഞ്ഞത്. ഫിറോസിന്റെ വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളെത്തി.

ഫിറോസ് രഞ്ജിനിയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും രഞ്ജിനിയുടെ അഭിമുഖം മുഴുവൻ കണ്ടിരുന്നുവെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നുവെന്നുമാണ് ഏറെയും കമന്റുകൾ. ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിലാണ് രഞ്ജിനി മത്സരിച്ചത്. പൊളി ഫിറോസ് സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്നു. സീസൺ ആറിലെ ഏറ്റവും ജെനുവിൻ മത്സരാർത്ഥിയായിരുന്നു ജാൻമണി ദാസ്.

ഗുവാഹത്തിയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ജാന്‍മണി മുത്തശ്ശിക്കൊപ്പമായിരുന്നു താമസം. ഒരു കലാകുടുംബത്തിലാണ് ജാന്‍മണി ജനിക്കുന്നത്. ഇതിഹാസ ഗായകന്‍ ഭൂപേന്ദ്ര ഹസാരിക ജാന്‍മണിയുടെ ബന്ധുകൂടിയാണ്. യൗവ്വന കാലത്ത് നൃത്തത്തില്‍ താത്പര്യമുണ്ടായിരുന്ന ജാന്‍മണി ശാസ്ത്രീയമായി തന്നെ നൃത്തം അഭ്യസിച്ചു. അതായിരുന്നു മേക്ക് അപ്പ് ലോകത്തേക്കുള്ള ജാന്‍മണിയുടെ തുടക്കം.

മലയാളത്തിന്റെ ക്വീന്‍ ഓഫ് മേക്ക് അപ്പ് എന്ന് അറിയപ്പെടുന്ന ജാന്‍മണി 14 വര്‍ഷം മുമ്പാണ് കേരളത്തിലേക്ക് എത്തിയത്. മേക്ക് അപ്പ് കലയാണ് തന്റെ കരിയറെന്ന് ജാന്‍മണിക്ക് വ്യക്തമായതോടെ ഗുവാഹത്തി വിട്ടു. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റുകളിലൊരാള്‍ ജാന്‍മണിയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X