'ജിന്റോയുടെ കാര്യത്തിൽ തീരുമാനമായി, കിട്ടികൊണ്ടിരുന്ന വോട്ട് കൂടി ഇല്ലാതാകും'; ജിന്റോയെ പിന്തുണച്ച് റോബിൻ!
മലയാളി പ്രേക്ഷകരുടെ കുടുംബ സദസുകളിൽ ഇന്ന് ഏറെ പ്രിയങ്കരമായി മാറിയ ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. വലിയ സ്വീകാര്യത തന്നെയാണ് ഈ ഒരു പരിപാടിക്ക് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് നടന്ന വിസ്മയം മോഹൻലാലാണ് ഈ പരിപാടി ഹോസ്റ്റ് ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ പരിപാടി വളരെയധികം ശ്രദ്ധ നേടുന്നുണ്ട്.
ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ വന്ന സീസണുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീസൺ എന്നത് സീസൺ നാലായിരുന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ബിഗ് ബോസിന്റെ ആറാം സീസണാണ്. സീസൺ നാലിൽ വിജയിയായത് നടിയും നർത്തകിയുമായ ദിൽഷ പ്രസന്നനായിരുന്നു.

വിജയി ദിൽഷയാണെങ്കിലും ബിഗ് ബോസ് മലയാളം സീസൺ ഫോർ എന്ന് പറയുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം ഓടി വരുന്ന മുഖം റോബിൻ രാധാകൃഷ്ണന്റേതാണ്. അതിന് കാരണം സീസൺ നാല് മുഴുവൻ ചർച്ചയായിരുന്നതും ഷോ അവസാനിച്ചശേഷവും ഏറ്റവും കൂടുതൽ വിവാദങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന മത്സരാർത്ഥിയും റോബിനാണ് എന്നത് തന്നെയാണ്.
എഴുപത് ദിവസത്തോളമാണ് റോബിൻ ഹൗസിൽ നിന്നത്. ശേഷം സഹമത്സരാർത്ഥി റിയാസ് സലീമിനെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ പുറത്താക്കപ്പെട്ടു. ഇതുവരെയുള്ള ബിഗ് ബോസ് സീസണുകളിൽ റോബിനോളം ഫാൻസിനെ നേടിയിട്ടുള്ള വേറൊരു മത്സരാർത്ഥിയുണ്ടോയെന്ന് സംശയമാണ്. പക്ഷെ റോബിന്റെ ബിഗ് ബോസ് ഗെയിമിനോട് ഒട്ടും താൽപര്യമില്ലാത്ത ഒരു വിഭാഗം പ്രേക്ഷകരുണ്ട്.
റോബിനും അദ്ദേഹത്തിന്റെ പിആറും കാരണം അർഹതപ്പെട്ട വ്യക്തിക്ക് സീസൺ ഫോറിൽ വിജയിക്കാൻ കഴിഞ്ഞില്ലെന്നത് ഇപ്പോഴും ബിബി പ്രേരകക്ഷകർ പറയുന്ന കാര്യമാണ്. മാത്രമല്ല ബിഗ് ബോസിൽ നിന്ന് ഇറങ്ങിയശേഷം റോബിൻ നടത്തിയ ചില പ്രവൃത്തികൾ കാരണം റോബിനിപ്പോൾ ആരാധകരെക്കാൾ കൂടുതൽ ഹേറ്റേഴ്സാണുള്ളത്. അതേസമയം സീസൺ ആറ് ഫിനാലെയോട് അടക്കുമ്പോൾ റോബിൻ പങ്കിട്ട ഒരു സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.
സീസൺ ആറിലെ ഫൈനലിസ്റ്റ് ജിന്റോയ്ക്ക് ആശംസ അറിയിച്ചുള്ളതാണ് റോബിന്റെ പോസ്റ്റ്. റോബിനും ജിന്റോയും നേരത്തെ പരിചയക്കാരാണ്. റോബിന്റെ ഫിറ്റ്നസ് ട്രെയിനറായിരുന്നു ഒരിടയ്ക്ക് ജിന്റോ. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് രസകരമായ കമന്റുകൾ ഫോട്ടോയ്ക്ക് കുറിച്ച് എത്തുന്നത്.

ജിന്റോയുടെ കാര്യത്തിൽ ഒരു തീരുമാനമായി, കിട്ടികൊണ്ടിരുന്ന വോട്ട് കൂടി ഇനി ഇല്ലാതാകും, ആശാന് പിന്തുണയുമായി ശിഷ്യൻ രംഗത്ത്, ഡോക്ടർ സപ്പോർട്ട് കൊടുത്തത് കൊണ്ട് അഭിഷേകിന് വിജയം ഉറപ്പിക്കാം, ജിന്റോയ്ക്ക് ഒറ്റ വോട്ട് ഇനി കിട്ടില്ല. ഈ റോബിനെ വെച്ച് വോട്ട് പിടിക്കേണ്ട ഗതികേടായോ ജിന്റോയ്ക്ക്, ജിന്റോയ്ക്ക് വോട്ട് കിട്ടാതിരിക്കാൻ ജാസ്മിൻ ഫാൻസ് കണ്ടെത്തിയ ഐഡിയ കൊള്ളാം. അല്ലേൽ ഈ സമയത്ത് ഇങ്ങനെ ഒരു ഫോട്ടോ ഇടുമോ? എന്നിങ്ങനെ നീളുന്നു രസകരമായ കമന്റുകൾ.
അതേസമയം രണ്ട് ശ്രദ്ധേയ മത്സരാര്‍ഥികളാണ് ഈ വാരാന്ത്യത്തില്‍ പുറത്തായത്. നോറയും സിജോയുമാണ് അവര്‍. നോറയുടെ എവിക്ഷന്‍ ശനിയാഴ്ചയും സിജോയുടേത് ഞായാറാഴ്ചയുമാണ് നടന്നത്. ശ്രീതു കൃഷ്ണന്‍, ജാസ്മിന്‍ ജാഫര്‍, അഭിഷേക് ശ്രീകുമാര്‍, ജിന്‍റോ, റിഷി എസ് കുമാര്‍, അര്‍ജുന്‍ എന്നിവരാണ് ഈ സീസണിലെ ഫൈനലിസ്റ്റുകൾ. കരുത്തരായ പല മത്സരാര്‍ഥികളും നേരത്തേതന്നെ പുറത്തായ സീസണാണ് ഇത്.


Click it and Unblock the Notifications