'രണ്ട് ജെൻഡറെയുള്ളൂ'; അഭിഷേകുണ്ടാക്കുന്ന വിവാദം ബിഗ് ബോസിന് താങ്ങാനാകുമോ; എല്ലാം പഠിച്ചെത്തുന്ന സായിയും
ബിഗ് ബോസ് ആറാം സീസൺ മുന്നോട്ട് പോകെ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ഷോയെ ചുറ്റിപ്പറ്റി ഉണ്ടാകുന്നത് . തുടക്കം മുതൽ പല തരത്തിലുള്ള അഭിപ്രായം വന്ന സീസണാണിത്. ഭൂരിഭാഗം പേരും മറ്റു സീസണുകളുമായി ആറാം സീസണിനെ താരതമ്യം ചെയ്തു. മുൻ സീസണുകളുടെയത്ര പോരെന്ന് അഭിപ്രായം വന്നെങ്കിലും പിന്നീടിത് പതിയെ മാറി. സംഘർഷ ഭരിതമായ അന്തരീക്ഷം പലപ്പോഴും ബിഗ് ബോസ് വീട്ടിലുണ്ടായി.
അസി റോക്കി-സിജോ വഴക്ക് കൈയാങ്കളിയിലേക്ക് നീങ്ങുകയും റോക്കിയെ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. റോക്കിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ സിജോ ചികിത്സയുടെ ഭാഗമായി മത്സരത്തിൽ നിന്ന് മാറി നിന്നു. ഇവരുൾപ്പെടെ അഞ്ച് പേരാണ് ഇതുവരെ ഷോയിൽ നിന്ന് പുറത്തായത്. പുതിയ സീസൺ തുടങ്ങുമ്പോഴേക്കും ഇത്രയും പേർ പുറത്ത് പോകുമെന്ന് ബിഗ് ബോസോ പ്രേക്ഷകരോ പ്രതീക്ഷിച്ചിരുന്നില്ല. ഇത് ഒരു പരിധി വരെ ഷോയെ ബാധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽവൈൽഡ് കാർഡിലൂടെ പുതിയ മത്സരാർത്ഥികളെ എത്തിക്കുകയാണ് ബിഗ് ബോസ്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നു. സായ് കൃഷ്ണ, അഭിഷേക് ശ്രീകുമാർ, പൂജ കൃഷ്ണ, അഭിഷേക് ജയ്ദീപ്, ഡിജെ സിബിൻ, നന്ദന എന്നിവരാണ് വൈൽഡ് കാർഡ് എൻട്രികൾ. ഞായറാഴ്ചത്തെ എപ്പിസോഡിൽ ഈ ആറ് പേരെ കാണാൻ പറ്റും. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന സായ് കൃഷ്ണ.
ഇതുവരെയുള്ള ബിഗ് ബോസ് എപ്പിസോഡുകളുടെ റിവ്യൂവും സായ് കൃഷ്ണ മനസിലാക്കിയിട്ടുണ്ട്. ഇപ്പോൾ ബിഗ് ബോസ് വീട്ടിലുള്ള ഓരോ മത്സരാർത്ഥികളുടെയും ഗെയിം പ്ലാനും സ്വഭാവ രീതികളും കൃത്യമായി മനസിലാക്കിക്കൊണ്ടാണ് സായ് കൃഷ്ണ ഷോയിലേക്ക് എത്താൻ പോകുന്നത്. സോഷ്യൽ മീഡിയ താരം ബിഗ് ബോസിൽ എങ്ങനെയും ഗെയി കളിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. മോഡലായ അഭിഷേക് ശ്രീകുമാറും സോഷ്യൽ മീഡിയയിൽ തന്റേതായ സ്ഥാനം അറിയിച്ചിട്ടുണ്ട്.

എൽജിബിടിക്യു വിരുദ്ധ പ്രസ്താവനകളും പോസ്റ്റുകളും കാരണം അഭിഷേകിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നേരത്തെ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്. എൽജിബിടിക്യു വിരുദ്ധ പോസ്റ്റുകൾക്കായി അഭിഷേകുണ്ടാക്കിയ പേജാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. എൽജിബിടിക്യു കമ്മ്യൂണിറ്റിയിൽ ഉൾപ്പെടുന്ന ജാൻമണി ദാസ് നിലവിൽ ബിഗ് ബോസ് വീട്ടിലുണ്ട്. ഇവർ തമ്മിൽ വീട്ടിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. രണ്ട് ജെൻഡർ മാത്രമേ ലോകത്തുള്ളൂയെന്ന് വാദിക്കുന്നയാളാണ് അഭിഷേക് ശ്രീകുമാർ. 2 ജെൻഡർ സ്ക്വാഡ് എന്നെഴുതിയ ടീ ഷർട്ടാണ് അഭിഷേക് ശ്രീകുമാർ ചില പോസ്റ്റുകളിൽ ധരിച്ചിരിക്കുന്നത്.
അതേസമയം അടുത്ത വൈൽഡ് കാർഡ് എൻട്രിയായ അഭിഷേക് ജയ്ദീപ് എൽജിബിടിക്യു പ്രതിനിധിയാണ്. 2023 ലെ മിസ്റ്റർ ഗേ വേൾഡ് റണ്ണറപ്പാണ്. ഓൺലൈൻ മീഡിയ അവതാരകയാണ് പൂജ കൃഷ്ണ. സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങൾ വന്ന അവതാരക കൂടിയാണ് പൂജ കൃഷ്ണ. അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നു, ക്യൂട്ട്നെസ് കാണിക്കാൻ കോപ്രായം കാണിക്കുന്നു തുടങ്ങിയ കുറ്റപ്പെടുത്തലുകൾ പൂജ കൃഷ്ണയ്ക്കെതിര വരാറുണ്ട്.


Click it and Unblock the Notifications