'ലാലേട്ടൻ ​ഗബ്രിയോട് ഇത് നിർബന്ധമായും ചോദിക്കണം'; മോഹൻലാൽ റോക്കിയോട് പറഞ്ഞത് ചർച്ചയാക്കി ​ഗബ്രിയും ജാസ്മിനും!

ഈ സീസണില്‍ തുടക്കം മുതല്‍ തന്നെ അഗ്രസീവായ പെരുമാറ്റം കാഴ്ചവെക്കുന്ന മത്സരാര്‍ഥിയാണ് റോക്കി. വാക്കുതര്‍ക്കങ്ങളും ആശയ സംഘര്‍ഷങ്ങളുമൊക്കെ ഹൗസിൽ പതിവാണെങ്കിൽ ഇതുവരെയും ആരും ശാരീരികമായ കൈയേറ്റം പരസ്പരം നടത്തിയിട്ടില്ല. ചിലത് സംഭവിച്ചിട്ടുണ്ടെങ്കിലും അതൊക്കെ കൈ അബദ്ധത്തിൽ പെടുന്നവയായിരുന്നു. എന്നാൽ റോക്കി പ്രകോപിതനായി മനപൂർവമാണ് ​സിജോയെ ആഞ്ഞ് ഇടിച്ചത്. ഈ പ്രവൃത്തി ബിഗ് ബോസ് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്.

ഉടനടി പുറത്താക്കലടക്കമുള്ള നടപടികള്‍ ക്ഷണിച്ച് വരുത്തുന്ന കാര്യവുമാണ് ഇത്. മുന്‍ സീസണുകളില്‍ ഫിസിക്കൽ അസാൾട്ടിന്റെ പേരിൽ പുറത്താക്കലുകള്‍ ഉണ്ടായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ എത്രതന്നെ പ്രകോപനം ഉണ്ടായാലും ശാരീരികമായ ആക്രമണത്തിന് മത്സരാര്‍ഥികള്‍ മുതിരാറില്ല. അതില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തിയാണ് റോക്കിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

Gabri

പലപ്പോഴായി സഹമത്സരാർത്ഥിയായ ജാസ്മിനോടും ​ഗബ്രിയോടും മുഖത്തടിക്കുമെന്ന് റോക്കി ഭീഷണിപ്പെടുത്തിയിരുന്നു. ഒരിക്കൽ‌ ജാസ്മിനോടും ​ഗബ്രിയോടുമുള്ള ദേഷ്യം ഹൗസിലെ പ്രോപ്പർട്ടി അടിച്ച് തകർത്ത് റോക്കി പ്രകടിപ്പിച്ചിരുന്നു. അതിനുശേഷം മോഹൻലാലും ബി​ഗ് ബോസും റോക്കിക്ക് വാണിങ് നൽകുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ വാരന്ത്യ എപ്പിസോ‍ഡിൽ റോക്കിയെ കളിയാക്കി മോഹൻലാൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. ചുമ്മ അടിക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ചാൽ പോരാ ഇടിക്കണം... ഞാനാണെങ്കിൽ‌ ചെയ്യുമെന്നാണ് മോഹൻലാൽ റോക്കിയെ പരിഹസിച്ച് പറഞ്ഞത്. ചെയ്യും ലാലേട്ടാ... ഹൗസിനുള്ളിൽ ആയിരുന്നത് കൊണ്ടാണ് പുറത്തായിരുന്നെങ്കിൽ ഇടിച്ചേനെ എന്നുമാണ് അപ്പോൾ റോക്കി മറുപടി നൽ‌കിയത്.

കളിയാക്കി പറഞ്ഞതാണെന്ന് മനസിലാക്കാതെ മാസ് എന്ന രീതിയിൽ ആയിരുന്നു മോഹൻലാലിന്റെ വാണിങ് പോലും റോക്കി എടുത്തത്. മോഹൻലാൽ പറഞ്ഞ ഈ കാര്യങ്ങൾ റോക്കി സിജോയെ ഇടിച്ച് പുറത്തായശേഷം ഹൗസിൽ ചർച്ചയായി. മോഹൻലാൽ ഇത്തരത്തിൽ പറഞ്ഞിരുന്നുവെന്നും തെറ്റിപ്പോയെങ്കിലോയെന്ന് കരുതിയാണ് താൻ പറയാതിരുന്നതെന്നും അപ്സരയോടാണ് ​ഗബ്രി പറഞ്ഞത്. താനും അത് ചിന്തിച്ചിരുന്നുവെന്ന് ജാസ്മിനും ​ഗബ്രിക്കൊപ്പം ചേർന്ന് പറഞ്ഞു. ​

അപ്പോൾ തന്നെ അത് ലാലേട്ടൻ‌ കളിയാക്കി പറഞ്ഞതാണെന്ന് അപ്സര പറയുന്നതും വൈറൽ വീഡിയോയിൽ കേൾക്കാം. സംഭവം ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ ചർച്ചയായതോടെ അടുത്ത വീക്കെന്റ് എപ്പിസോഡിൽ ലാലേട്ടൻ ​ഗബ്രിയോട് ഇത് നിർബന്ധമായും ചോദിക്കണമെന്നാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്.

Gabri

അതേസമയം അവതാരകൻ മോഹൻലാലാണ് ഈ സീസണിലെ ​ഗെയിം ചേഞ്ചറെന്നാണ് ആരാധകർ തമാശയായി പറയുന്നത്. റോക്കി കൂടി പുറത്തായതോടെ ഹൗസിലിപ്പോൾ പതിനഞ്ചുപേരാണ് ഉള്ളത്. താടിയെല്ലിനും മുഖത്തും പരിക്കേറ്റതിനാൽ സർജറിക്കായി സിജോയെ ആശുപത്രിയിലേക്ക് മാറ്റി കഴിഞ്ഞു. കർശന നിയന്ത്രണങ്ങളോടെയാണ് സിജോയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ ഈ സീസണില്‍ പ്രേക്ഷകശ്രദ്ധ നേടിയ വ്യക്തിയായിരുന്നു റോക്കി.

സിജോയെ തല്ലിയശേഷം ഏറെനേരം കൺഫഷൻ റൂമിലിരുന്ന് റോക്കി പൊട്ടിക്കരഞ്ഞു. ആറ് വർഷത്തെ തന്റെ സ്വപ്നം തകർന്നുവെന്ന് പറഞ്ഞാണ് കരഞ്ഞത്. ഞാൻ സിജോയോട് പറഞ്ഞതാണ് എന്നെ തൊടല്ലെന്ന്. അവനാണ് എന്റെ താടിയിൽ ആദ്യം പിടിച്ചത്. ഞാൻ അവന്റെ പുറത്ത് തൊട്ടിട്ടില്ല.

തൊടല്ലേ തൊടല്ലേ എന്ന് അവനോട് പറഞ്ഞതാ. എന്നെ തൊട്ടാൽ ഞാൻ അറിയാതെ ഇടിച്ച് പോകും. എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല. ഞാൻ പോണ്. എന്നെ ഒന്ന് വിടോ. ഞാൻ പൊയ്ക്കോളാം എനിക്കിവിടെ പറ്റില്ല. ആറ് വർഷത്തെ എന്റെ സ്വപ്നമാ പോയത്.

ഞാൻ കഷ്ടപ്പെട്ട് കാത്തിരുന്നതാ. ഞാൻ അത്രയ്ക്കും കഷ്ടപ്പെട്ട് വന്നതാ ബി​ഗ് ബോസേ... എന്നെ പരമാവധി പ്രവോക്ക് ചെയ്ത് അവൻ തല്ലിപ്പിച്ചതാ. എന്റെ കയ്യീന്ന് പോയതാ. കേരളത്തിലുള്ള എല്ലാവരും എന്നോട് ക്ഷമിക്കണം എന്നെല്ലാം റോക്കി പറയുന്നുണ്ടായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X