'സദാചാരം പ്രായമായവരുടെ ഒരുതരം കടി'; ജാസ്മിനും ഗബ്രിയും ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികള്‍
മലയാളം ബിഗ് ബോസ് സീസണ്‍ 6 ന്റ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ജാസ്മിന്റെയും ഗബ്രിയുടേയും. ഇരുവരും കോംബോ ആയി കളിക്കുന്നതായിരുന്നു ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഇവരെക്കുറിച്ച് പറഞ്ഞ കുറിപ്പുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും സ്‌ട്രോങ്ങസ്റ്റ് ജോഡി ഇവര്‍ തന്നെ എന്ന് ഞാന്‍ പറയും. ഒന്നാമത്തെ കാര്യം ഇവരുടെ ചെറുപ്രായം. രണ്ടാമത് ഇവരുടെ കാസ്റ്റ് വിഷയമാക്കി പുറത്തുനിന്ന് ഇവരെ അറ്റാക്ക് ചെയ്യുന്ന ഒരുപാട് ആളുകള്‍ ഉണ്ട്... തുടക്കം തൊട്ടേ ഇവര്‍ നേരിടേണ്ടി വന്ന അവഗണന ഒറ്റപ്പെടല്‍.

ഗബ്രി ഇന്റര്‍വ്യൂവില്‍ വ്യക്തമായി പറയുന്നുണ്ട്... ഇവര്‍ സംസാരിക്കാന്‍ ചെല്ലുമ്പോള്‍ ആളുകള്‍ ടോപ്പിക്ക് മാറ്റുന്നു... ഇവര്‍ പോയിക്കഴിയുമ്പോള്‍ ലൗ സ്റ്റാറ്റസ് എന്ന് പറഞ്ഞ് ഓരോരോ കുറ്റപ്പെടുത്തല്‍. 100 ദിവസം 10000 സ്‌ക്വയര്‍ ഫീറ്റ് ഉള്ള ഒരു വീട്ടില്‍ സോഷ്യല്‍ മീഡിയ മൊബൈല്‍ ഫോണ്‍ ബുക്ക് ഒന്നും ഇല്ലാണ്ട് ഒരു ടാസ്‌കില്‍ ഏര്‍പ്പെടുക.
'അവിടെ അവഗണന ഒറ്റപ്പെടല്‍ നേരിട്ടാല്‍ ഒരേ ബോണ്ട് ഉള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ അടുക്കും... മനുഷ്യന്‍ ആണേല്‍ അവന്റെ ഹോര്‍മോണിന് ചേഞ്ചസ് ഇല്ലെങ്കില്‍ അവര്‍ അടുത്തിരിക്കും ഇതാണ് ഗബ്രി ജാസ്മിന്റെ കാര്യത്തില്‍ സംഭവിച്ചത്... എന്നാല്‍ ഇതൊന്നും മനസ്സിലാക്കാന്‍ ബോധം ഇല്ലാത്ത പ്രായമായ ഒരു ജനത എന്തൊക്കെയാണ് ഇവിടെ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്,' കുറിപ്പില്‍ പറയുന്നു.
കമ്മിറ്റഡ് ആയ വ്യക്തി കാട്ടികൂട്ടുന്നത് എന്തൊക്കെ. ഏറ്റവും മോശം വ്യക്തികള്‍ എന്റെ പൊന്നോ. ആയകാലത്ത് നന്നായിട്ട് പഠിച്ചു നല്ല ജോലി കിട്ടിയിരുന്നെങ്കില്‍ നിങ്ങളുടെ മനോഭാവം അല്പമെങ്കിലും മാറിയേനെ ഇങ്ങനെ വാര്‍ദ്ധക്യ പെന്‍ഷന്‍ പറ്റി റീചാര്‍ജ് ചെയ്ത് കുത്തി ഇരുന്നു കാണേണ്ട ഗതികേട് വരത്തില്ലായിരുന്നു.
നിങ്ങളുടെ മനോഭാവം സാമൂഹിക ഇടപാട് കാഴ്ചപ്പാട് വച്ചിട്ടാണ് ഓരോരുത്തരെ നിങ്ങള്‍ കമ്പയര്‍ ചെയ്യുന്നത്. പ്രായമായ ആളുകളോട് ആണ് ഈ പറയുന്നത്. കുറെ ആളുകള്‍ പറയുന്നത് കേട്ട് ജനുവിന്‍ ആയ പേഴ്‌സണ്‍ ആണ് അതുകൊണ്ട് ഇഷ്ടപ്പെടുന്ന പിന്നെ കുറെ പേര്‍ പറയുന്ന ഫെയ്ക്ക് ക്യാരക്ടര്‍ ആണ് അതുകൊണ്ട് ഇഷ്ടപ്പെടുന്നില്ല എന്ന്.
ജനങ്ങളുടെ മനോ സ്ഥിതി മനസ്സിലാക്കി അവിടെ ഫേക്ക് ഗെയിം കളിച്ചു ജനങ്ങളുടെ സപ്പോര്‍ട്ട് നേടിയെടുക്കാന്‍ പറ്റും. സിമ്പിള്‍ ആയി പറഞ്ഞാല്‍ ജാസ്മിന്‍.. പട്ടുപാവാട ഉടുത്തു വരുക. എല്ലാദിവസവും വൈകുന്നേരം ബിഗ് ബോസ് വേദിയില്‍ വിളക്ക് കത്തിക്കുക നാമം ജപിക്കുക.
ശരണ്യയോട് ഇങ്ങനത്തെ ഡ്രസ്സ് ഒന്നും ഇടരുത്.. പാവാട ബ്ലൗസ് ചുരിദാര്‍ മാത്രം ഇടുക. സ്ത്രീധനോട് ശ്രീരേഖ ചേച്ചിയോട് പറയുക മുടി പാരചോട്ട് ഇട്ട തേക്കാന്‍, ഇന്ദുലേഖ ഷാമ്പൂ ഉപയോഗിക്കുക മുല്ലപ്പൂ മുടിയില്‍ ചൂടുക. ഇത്രയും ചെയ്താല്‍ തന്നെ ഒരു 50 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ സപ്പോര്‍ട്ട് മുഴുവന്‍ കിട്ടും. 14 ആഴ്ച അവിടെ പിടിച്ചു നില്‍ക്കാനുള്ള സപ്പോര്‍ട്ട് ആയി. ആളുകള്‍ക്ക് എന്ത് വിട്ടിട്ട് പൈസ ഉണ്ടാക്കാമോ അതാണ് ആളുകള്‍ ചെയ്യുന്നത്.
അല്ലെങ്കില്‍ ഒന്ന് ആലോചിച്ചു നോക്കുക ..25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ... അവര്‍ ഒരു യൂട്യൂബ് ചാനലിന്റെ ഭാഗമായി ഗബ്രിയുടെയും ജാസ്മിയുടെയും വീടിന്റെ പരിസരത്ത് പോയി ഇന്റര്‍വ്യൂ എടുക്കുന്നു.... ടോപ്പിക്ക് നിങ്ങളുടെ നാട്ടുകാര്‍ അല്ലേ ഗബ്രി ജാസ്മിനും ബിഗ് ബോസില്‍ അവരുടെ പെര്‍ഫോമന്‍സിനെ പറ്റി അഭിപ്രായം എന്താണ്.
ആ ചോദ്യം ചോദിക്കുന്നത് മുഴുവന്‍ 60 വയസ്സ് കഴിഞ്ഞവരോട്.. സ്വാഭാവികമായിട്ടും അവരുടെ വായില്‍ നിന്ന് വരുന്ന മറുപടി എന്തായിരിക്കും. എത്ര ചീപ് ആണെങ്കിലും അത് കളിച്ച പൈസ നെടുക എന്ന് ഉദ്ദേശത്തില്‍ ഒരുപാട് യൂട്യൂബേഴ്‌സ് ഉണ്ട്. അവരുടെ വീഡിയോ വഴി ഇല്ലാത്ത കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സിലേക്ക് ഇഞ്ചക്ട് ചെയ്തു വിടുകയാണ് ചെയ്യുന്നത്.

ഇവിടെ ഗബ്രിയും ജാസ്മിനും ശരിക്കും ചെയ്ത തെറ്റ് എന്താണ്... ജാസ്മിന്‍ ഹൈജീന്‍ ഇഷ്യൂ അത് ശരിയാ ഞാനും അംഗീകരിക്കുന്നു. കെട്ടിപ്പിടിക്കല്‍ ഉമ്മവെക്കല്‍ അങ്ങനെ അതിര്‍ത്തി കിടന്ന് അവര്‍ എന്താണ് അവിടെ ചെയ്തത്. ഹിന്ദി ബിഗ് ബോസ് കാണാറുള്ളവര്‍ക്ക് ഇത് ഒന്നും ഒന്നുമല്ല എന്ന് തോന്നുന്നു..
ഇവിടെ ഒരു ഒറ്റ ഉത്തരമേയുള്ളൂ സദാചാരം പ്രായമാരുടെ ഒരുതരം കടി. എനിക്ക് അതാണ് തോന്നിയത്. ഇവിടെ ഫേസ്ബുക്കില്‍ തന്നെ ചെറുപ്പക്കാര്‍ വളരെ വിരളമാണെന്നും കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications