നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
ബിഗ് ബോസ് വീട്ടിനുള്ളിൽ വഴകക്കു ബഹളവുമുണ്ടാക്കി പവർ ടീമും ഗബ്രിയും ജാസ്മിനും തമ്മിലുള്ള പ്രശ്നം. പവർ ടീമിന്റെ പവർ പരിശോധിക്കാൻ ടീം അംഗങ്ങൾ ഡെൻ ടീമിന്റെ റൂം ലോക്ക് ചെയ്യാൻ ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. ഡോർ ലോക്ക് ആവുകയും ചെയ്തു. അപ്സര, അർജുൻ, രസ്മിൻ, ഗബ്രി എന്നിവരാണ് ഡെൻ ടീം അംഗങ്ങൾ. എന്നാൽ ഈ റൂമിൽ ഡെൻ ടീം അംഗമല്ലാത്ത ജാസ്മിനും ഉണ്ടായിരുന്നു. ബിഗ് ബോസ് നൽകിയ കോമഡി ടാസ്കിന് വേണ്ടി മേക്കപ്പിന് സഹായിക്കാൻ എത്തിയതായിരുന്നു ജാസ്മിൻ. ജാസ്മിനും ഉള്ളിൽ കുടുങ്ങിയതോടെ പ്രശ്നം വഷളായി.
ക്യാപ്റ്റൻ ജിന്റോയും ഗബ്രിയും തമ്മിൽ വാക്കേറ്റമുണ്ടായി. നാണമില്ലാത്ത ക്യാപ്റ്റൻ, പവർ ടീമിന് മുന്നിൽ കുനിഞ്ഞ് നിൽക്കുന്നു എന്ന് ഗബ്രി ആക്ഷേപിച്ചു. തനിക്ക് വയറിന് സുഖമില്ല, ബാത്ത് റൂമിൽ പോകാൻ അനുവദിക്കണം എന്ന് പറഞ്ഞിട്ടും ക്യാപ്റ്റനോ പവർ ടീമോ കേട്ടില്ല. തനിക്ക് പിരീയഡ്സ് ആണെന്നും പുറത്ത് പോകണമെന്നും ജാസ്മിൻ ഒന്നിലേറെ തവണ പറഞ്ഞതോടെ പ്രശ്നം കൂടുതൽ വഷളായി.

തനിക്ക് നീതി കിട്ടിയില്ലെങ്കിൽ പവർ ടീമിനോ ക്യാപ്റ്റനോ ഒരു ശതമാനം പോലും ജാസ്മിൻ ജാഫർ വില കൊടുക്കില്ലെന്ന് ജാസ്മിൻ തുറന്നടിച്ചു. ഇതോടെ പവർ ടീം അടവ് മാറ്റി. ക്യാപ്റ്റനെയും പവർ ടീമിനെയും ആക്ഷേപിച്ച ഗബ്രി മാപ്പ് പറഞ്ഞാൽ ഡെൻ റൂം തുറക്കാമെന്ന വ്യവസ്ഥ പവർ ടീം വെച്ചു. എന്നാൽ ഗബ്രി മാപ്പ് പറയാൻ തയ്യാറായില്ല. തെറ്റ് ചെയ്ത തന്നെ ശിക്ഷിക്കാം, നിരപരാധികളായ മറ്റുള്ളവരെ വിടുകയാണ് മനുഷ്യത്വമുണ്ടെങ്കിൽ പവർ ടീം ചെയ്യേണ്ടതെന്ന് ഗബ്രി പറഞ്ഞു.
ഇത് ജാസ്മിനും ഗബ്രിക്കുമെതിരെ പവർ ടീം ആയുധമാക്കി. അത്യാവശ്യ ഘട്ടത്തിൽ ജാസ്മിന് വേണ്ടി ഗബ്രി മാപ്പ് പറയാൻ പോലും തയ്യാറായില്ലെന്ന് ഇവർ കുറ്റപ്പെടുത്തി. ജാസ്മിൻ സോറി പറയാൻ ആവശ്യപ്പെട്ടിട്ടും ഗബ്രി ഇതിന് തയ്യാറായിരുന്നില്ല. പവർ ടീം അംഗമായ പൂജ ഇക്കാര്യം ചൂണ്ടിക്കാട്ടി. ഗബ്രിക്ക് നിന്നോട് എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിയാം, നിന്റെ അവസ്ഥ അവന് കണ്ടുകൂടെ എന്ന് പൂജ ചോദിച്ചു.

ഗബ്രിയുടെ തെറ്റിന്റെ പേരിൽ എല്ലാവരെയും ശിക്ഷിക്കുന്നത് തെറ്റാണെന്ന് മറ്റ് ഡെൻ ടീം അംഗങ്ങൾ കൂടി ശക്തമായി വാദിച്ചതോടെ പവർ ടീമിന് പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ഗബ്രിക്കെതിരെ വിമർശനം ഉന്നയിച്ച് ഇവർ ബാക്കിയുള്ളവരെ പുറത്തേക്ക് വിട്ടു.
ജാസ്മിൻ എല്ലാമെല്ലാമാണെന്ന് പറഞ്ഞ ഗബ്രിക്ക് ആ ആൾക്ക് വേണ്ടി മാപ്പ് പറയാൻ പറ്റില്ലെന്ന് പവർ ടീം അംഗമായ സിബിനും കുറ്റപ്പെടുത്തി. വീട്ടിലുള്ള ഭൂരിഭാഗം മത്സരാർത്ഥികളും ഗബ്രിക്കും ജാസ്മിനും എതിരാണിപ്പോൾ. ഇവരെ കൂട്ടം ചേർന്ന് ആക്രമിക്കുന്നത് പ്രേക്ഷകർക്കിടയിൽ ജാസ്മിനും ഗബ്രിക്കും അനുകൂല തരംഗം ഉണ്ടാക്കാനും സാധ്യതയുണ്ട്.


Click it and Unblock the Notifications