വീണ്ടും ബിഗ് ബോസില്‍ പ്രണയം! ഗബ്രിയെ ചാരിയിരുന്ന് കരഞ്ഞ് ജാസ്മിന്‍- ആശ്വാസവുമായി താരവും, ലവ് സ്ട്രാറ്റജി?
കേരളത്തില്‍ ആദ്യമായി ബിഗ് ബോസ് തരംഗമാവുന്നത് പേളി മാണി-ശ്രീനിഷ് പ്രണയത്തിലൂടെയാണ്. ഷോ യില്‍ വന്നതിന് ശേഷം പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. നിലവില്‍ രണ്ട് മക്കളുടെ കൂടെ അതീവ സന്തോഷത്തിലാണ് ഇരുവരും താമസിക്കുന്നത്. അതിന് ശേഷം വന്ന സീസണുകളിലെല്ലാം പ്രേക്ഷകര്‍ ആഗ്രഹിച്ചത് ഇതുപോലൊരു പ്രണയമാണ്.
ബിഗ് ബോസില്‍ എളുപ്പത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുന്ന ഗെയിം തന്ത്രം പ്രണയമാണ്. പലരും അത് പരീക്ഷിച്ചെങ്കിലും വിചാരിച്ചത് പോലെ ഫലം കിട്ടിയില്ല. ഇപ്പോള്‍ വീണ്ടും ആറാം തവണ ബിഗ് ബോസ് വന്നപ്പോഴും പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഒരു ലവ് സ്ട്രാറ്റര്‍ജി നടക്കുമോ എന്നതിനാണ്. ഒടുവില്‍ അതിനുള്ള സൂചനകള്‍ ഉയര്‍ന്ന് വരികയാണ്.

ഈ സീസണില്‍ യുവാക്കളാണ് കൂടുതലായിട്ടും മത്സരിക്കാനെത്തിയത്. മാത്രമല്ല ഇത്തവണ ഒരു പ്രണയത്തിന് സാധ്യതയുണ്ടെന്നാണ് പലരും പറയുന്നത്. അത്തരത്തില്‍ അര്‍ജുനും ശ്രീതുവും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനിടയിലേക്ക് ഗബ്രി ജോസും ജാസ്മിന്‍ ജാഫറും കൂടി എത്തിയിരിക്കുകയാണ്.
ഈ സീസണിലെ ശക്തയായ വനിത മത്സരാര്‍ഥിയായിട്ടാണ് ജാസ്മിന്‍ അറിയപ്പെടുന്നത്. തന്റെ നിലപാടുകള്‍ വിളിച്ച് പറഞ്ഞും ആക്ടീവായിട്ടും നില്‍ക്കുന്ന ജാസ്മിന്‍ ഗബ്രിയുമായി രാത്രിയില്‍ സംസാരിച്ചിരിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുവരും ലൈറ്റ് ഓഫാക്കിയതിന് ശേഷം പുറത്ത് വന്നിരുന്ന് സംസാരിക്കുകയായിരുന്നു. എന്നാല്‍ ഗബ്രിയെ ചാരിയിരുന്ന് കരയുന്ന ജാസ്മിനെ കണ്ടതോടെ ഇരുവരും പ്രണയത്തിലായോ എന്ന ചോദ്യം ഉയരുകയാണ്.
താരങ്ങളുടെ സംസാരവും പെരുമാറ്റവുമൊക്കെ അത്തരത്തിലൊരു സൂചന നല്‍കുന്നതാണെന്നാണ് ആരാധകരും പറയുന്നത്. അത്തരത്തില്‍ താരങ്ങള്‍ സംസാരിച്ച കാര്യങ്ങള്‍ വിശദമായി വായിക്കാം...
'നാളെ മിക്കവാറും ഐസ്‌ക്രീമിന്റെ ടാസ്‌ക് ഉണ്ടാവും. കുറച്ച് ഐസ്‌ക്രീം കഴിക്കാന്‍ പറ്റുമായിരിക്കുമെന്ന് ഗബ്രി പറയുമ്പോള്‍ ജാസ്മിന്‍ കരയുകയായിരുന്നു. ഗബ്രിയുടെ ചുമരില്‍ ചാരി കിടന്നാണ് ഏങ്ങലടിച്ച് ജാസ്മിന്‍ കരയുന്നത്. ഇവിടെ വന്നിട്ട് ഏകദേശം രണ്ടാഴ്ചയോളം ആയെന്നാണ് തോന്നുന്നതെന്നും ജാസ്മിനോട് സാരമില്ല പോട്ടെ എന്നൊക്കെ ഗബ്രി പറയുന്നു.

ഇതിനിടെ തന്റെ കണ്ണുനീര് തുടക്കാന്‍ ഒരു ടിഷ്യൂ എടുത്ത് കൊണ്ട് തരുമോന്ന് ജാസ്മിന്‍ ചോദിക്കുന്നുണ്ട്. എന്റെ തുണിയില്‍ തന്നെ തുടച്ചോ കുഴപ്പമില്ലെന്ന് പറഞ്ഞ ഗബ്രി നാളെ ഇത് കഴുകി തന്നാല്‍ മതിയെന്ന് പറയുന്നു. ഇതോടെ ജാസ്മിന്‍ ചിരിക്കുകയാണ്.
ഇതിനിടെ ക്യാമറ നമ്മളെ നോക്കുന്നുണ്ടെന്ന് ജാസ്മിന്‍ ഗബ്രിയോട് രഹസ്യമായി പറയുന്നു. ഇത് കുറേ നേരമായിട്ട് നമ്മളെ നോക്കുകയാണെന്നും ഞങ്ങളെ നോക്കാതെ ഇരുന്നൂടേ എന്നും താരങ്ങള്‍ പറയുന്നു.'
എന്തായാലും ബിഗ് ബോസില്‍ എളുപ്പത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള ലവ് സ്ട്രാറ്റര്‍ജി ഇരുവരും ചേര്‍ന്ന് എടുക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. വരും ദിവസങ്ങളില്‍ താരങ്ങളുടെ ഐക്യം മുന്നോട്ട് പോവുകയാണെങ്കില്‍ കിടിലനൊരു ലവ് സ്‌റ്റോറി കൂടി കാണാന്‍ സാധിച്ചേക്കും.


Click it and Unblock the Notifications