ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
ഇത്തവണ ബിഗ് ബോസ് തുടങ്ങുന്നതിന് മുന്‍പേ ഫാന്‍സ് പേജുകളും ആര്‍മിക്കാരുമൊക്കെ സജീവമായെന്ന് പറയാം. കാരണം മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യം ഏകദേശ ലിസ്റ്റ് പുറത്ത് വന്നിരുന്നു. നിലവില്‍ ശക്തരായ മത്സരാര്‍ഥികളൊക്കെ ഷോ യില്‍ നിന്നും പുറത്തായി. ഇനി ജാസ്മിന്‍ ആണ് ഏക വിജയസാധ്യതയുള്ള മത്സരാര്‍ഥി.
എന്നാല്‍ സഹമത്സരാര്‍ഥിയായ ഗബ്രിയുമായിട്ടുള്ള ജാസ്മിന്റെ സൗഹൃദം വിജയത്തിലേക്കുള്ള വഴി അടച്ച് കളയുമെന്നാണ് പലരും പറയുന്നത്. ഇരുവരും സുഹൃത്തുക്കള്‍ എന്നതിലുപരി കമിതാക്കളെ പോലെ പെരുമാറുന്നതിനെയാണ് പലരും ചോദ്യം ചെയ്യുന്നത്. ഒരുമിച്ച് കിടക്കണമെന്ന് അടക്കം താരങ്ങള്‍ വാശിപ്പിടിക്കാന്‍ തുടങ്ങിയതോടെ സഹമത്സരാര്‍ഥികളും ഇവരുടെ ബന്ധത്തില്‍ അസ്വസ്ഥരായി.

വസ്ത്രം മാറാനുള്ള മുറിയില്‍ കയറിയിരുന്ന് ഗബ്രിയുമായി മൈക്കില്ലാതെ സംസാരിച്ചു എന്നടക്കമുള്ള കുറ്റങ്ങളും ഇരുവര്‍ക്കുമെതിരെ ഉണ്ടായി. ഇത് കണ്ടെത്തിയ ബിഗ് ബോസ് രണ്ടാള്‍ക്കും മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ ജാസ്മിനും ഗബ്രിയ്ക്കുമെതിരെയുള്ള പോസ്റ്റുകളാണ്. എന്നാല്‍ സദാചാരക്കാര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.
'സ്ത്രീയും പുരുഷനും എന്ന വേര്‍തിരിവുകള്‍ ഇല്ലാതെ രണ്ടു മനുഷ്യര്‍ മാത്രമായി അവരെ കാണാന്‍ ആണ് എനിക്ക് ഇഷ്ടം. അതു തന്നെന്നയല്ലേ പുരോഗമനത്തിന്റെ ആശയം. അങ്ങനെ ഇരിക്കെ, ഉഭയ സമ്മതത്തോടെ ഒരുമിച്ച് ഇരിക്കാനും, കിടക്കാനും, ഒരേ വാഷ് റൂം ഉപയോഗിക്കാനും, ഒരേ സ്ഥലത്ത് വസ്ത്രം മാറാനുമൊക്കെ ബിഗ് ബോസ് അനുവദിക്കണം.
18 വയസ്സ് കഴിഞ്ഞതു കൊണ്ട് അവരുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ല. ഇനിയിപ്പോള്‍ ഗബ്രി എന്തേലും കണ്ടെങ്കില്‍ തന്നെ, ജാസ്മിനോ അവളുടെ വീട്ടുകാര്‍ക്കോ പ്രശ്‌നം ഇല്ലാത്തിടത്തോളം കാലം നമ്മള്‍ വേവലാതിപെട്ടിട്ട് കാര്യമില്ല. യോഗമില്ല അമ്മിണിയെ പായ മടക്കിക്കോളിന്‍...
ഒരുമിച്ച് ഉണ്ടാലും ഉറങ്ങിയാലും കൈ പിടിച്ചാലും കെട്ടിപ്പിടിച്ചാലും ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം ഇപ്പോള്‍ വിവസ്ത്രയായി കണ്ടാലും ഉടഞ്ഞു വീഴില്ല. അത്ര തന്നെ.

എന്തൊക്കെ പറഞ്ഞാലും മനുഷ്യന്‍ നഗ്നനായി ജനിച്ചു. അങ്ങനെ തന്നെ മരിക്കുന്നു. നമ്മുടെ തൊലിക്ക് പുറമെ നമ്മള്‍ ധരിക്കുന്ന വസ്ത്രവും മേക്കപ്പും എല്ലാം ഫേക്ക് ആണ്. റിയല്‍ ആയിട്ടുള്ളത് നമ്മുടെ മനസ്സും ശരീരവും ബുദ്ധിയും ചിന്തകളുമൊക്കെ തന്നെയാണ്...
പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കോ പുരുഷനോ പരസ്പരം അങ്ങനെ കാണാനും കാണിക്കാനും സമ്മതം ആണെങ്കില്‍ അതില്‍ ഒരു മൂന്നാമത്തെ പാര്‍ട്ടിയുടെ ഒപ്പീനിയന് പ്രസക്തി ഇല്ല. സദാചാര കുരുക്കള്‍ പൊട്ടിക്കാന്‍ നോക്കേണ്ട. ഈ സദാചാരകുരുക്കള്‍ ഇവിടെ വേവില്ല.. ജാസ്മിനും ഗബ്രിക്കും ഒപ്പം..' എന്നാണ് ബിഗ് ബോസ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന കുറിപ്പില്‍ ആരാധകര്‍ പറയുന്നത്.
ഇനിയും ഇതേ രീതിയില്‍ പോവുകയാണെങ്കില്‍ ഈ കോംബോയുടെ പേരില്‍ തന്നെ താരങ്ങള്‍ പരാജയം ഏറ്റുവാങ്ങേണ്ടതായി വരുമെന്നാണ് പ്രേക്ഷകരുടെ മുന്നറിയിപ്പ്. മാത്രമല്ല ഈ ആഴ്ചയില്‍ ഗബ്രിയെ പുറത്താക്കണമെന്നും എന്നാലേ ജാസ്മിന്റെ ഗെയിം പുറത്ത് വരികയുള്ളുവെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. അത്തരത്തില്‍ ബിഗ് ബോസ് തന്നെ മാറ്റിപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications