സ്റ്റേജിൽ വന്നപ്പോൾ തനി സ്വഭാവം കാണിച്ചു; ആദ്യം നോക്കേണ്ട മുഖം ജാസ്മിനായിരുന്നു; ​ഗബ്രിക്ക് വിമർശനം

ബി​ഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ എവിക്ഷനാണ് ​ഗബ്രിയുടേത്. മികച്ച ​ഗെയിമുമായി മുന്നോട്ട് പോയ ​ഗബ്രി പുറത്തേക്ക് പോകുമെന്ന് സഹമത്സരാർത്ഥികൾ കരുതിയിരുന്നില്ല. എന്നാൽ ​പ്രേക്ഷകരുടെ സ്വീകാര്യത ലഭിക്കാൻ ​ഗബ്രിക്കായില്ല. ​ഗബ്രി എവിക്ടായ ശേഷം വേദിയിൽ വെച്ച് സംസാരിച്ചപ്പോൾ ജാസ്മിനോട് ഒരു വാക്ക് പോലും പറഞ്ഞില്ല. ഇക്കാര്യം പറഞ്ഞ് ജാസ്മിൻ കരയുന്നുമുണ്ട്. ​ഗബ്രിയെ വിമർശിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന കുറപ്പാണിപ്പോൾ ശ്രദ്ധ നേ‌ടുന്നത്

'വാഴ ചോട്ടിൽ വെച്ച് അവൻ കൊടുത്ത ഉറപ്പിൽ പോലും അവൻ ഗെയിം കളിച്ചു എന്നാണ് തോന്നുന്നത്. അവൻ പുറത്തുപോകില്ല എന്ന് വിശ്വാസത്തിൽ, അവരുടെ സംസാരം പുറത്തു പോകമെന്നും അറിഞ്ഞു കൊണ്ട് നടത്തിയ സംഭാഷണം. അതിൽ എവിടെയും ഉള്ളിൽ നിന്നാണ് സംസാരിക്കുന്നത് എന്ന് തോന്നിയില്ല. അവിടെയും അവന്റെ ബുദ്ധി തന്നെയാണ് പ്രവർത്തിച്ചത്'

Gabri  Jasmine

'അവരുടെ പഴയ വീഡിയോ കാണിച്ചപ്പോഴും, അവനു അതൊന്നും ഏശുന്നതായി തോന്നിയില്ല. പിന്നെ സ്റ്റേജിൽ വന്നു കയറിയപ്പോൾ ആണ് അവൻ തനിക്കൊണം കാണിച്ചത്. ജാസ്മിൻ എന്ത് മാത്രം ഇമോഷണൽ ആയിരുന്നു എന്ന് അവനറിയാം. സ്റ്റേജിൽ വരുമ്പോൾ ആദ്യം നോക്കേണ്ട മുഖവും, പറയേണ്ടതും അവളോട് ആയിരുന്നു. എന്നാൽ ജാസ്മിന്റെ മുഖമോ പേരോ അവന്റെ ഉള്ളിൽ വന്നില്ല എന്ന് പറയുമ്പോൾ തന്നെ അവൻ എന്തുമാത്രം സീരിയസ് ആയിട്ടാണ് ആ റിലേഷൻ എടുത്തിരുന്നത് എന്ന് വ്യക്തം'

'ആ നിമിഷത്തിൽ പ്രസൻസ് ഓഫ് മൈൻഡ് നഷ്ടപ്പെട്ടിരുന്നു കൊണ്ടായിരുന്നു, എങ്കിൽ സിജോയെ പേരെടുത്തു പറഞ്ഞു വാക്കുകൾ അറം പറ്റിയത് ഓർമ്മിപ്പിക്കില്ലായിരുന്നു. അത് അവനു ഓർത്തെടുത്തു പറയാനുള്ള മനസ്സാന്നിദ്ധ്യം അപ്പോഴും അവനു ഉണ്ടായിരുന്നു. എക്സിറ്റ് ടോക്ക് ഇത് അവൻ പറയുന്നുണ്ട്, ആദ്യ വീക്കിലെ പഴയ ജാസ്മിൻ തിരിച്ചു വരുമെന്ന്. അപ്പോൾ അവനറിയാം അവളുടെ ഗെയിം വീക്ക് ആകാൻ കാരണം അവനാണ്, അവൻ ചെയ്തു കൊണ്ടിരുന്ന അവന്റെ ടോക്സിക് ബിഹേവിയർ ആണ് എന്ന്'

Gabri  Jasmine

'സൗഹൃദത്തിന്റെ ആദ്യ നാളുകൾ കഴിഞ്ഞപ്പോൾ തന്നെ മെന്റലിയും ഇമോഷണലിയും അവളെ ബ്രേക്ക് ചെയ്യാനാണ് അവൻ ശ്രമിച്ചിട്ടുള്ളത്, അവന്റെ സാഡിസ്റ്റിക് പ്ലഷറിനു വേണ്ടി. അവരുടെ റിലേഷൻ അവരുടെ ഗെയിമിനെ ബാധിച്ചില്ല എന്ന് പറയുന്ന അതെ നാവു കൊണ്ടാണ്, അവളുടെ ഗെയിം വീക്ക് ആയി എന്ന് അവൻ പറയുന്നത്. ഞാൻ പോകുമ്പോൾ അവൾ നന്നായി ഇനി ഗെയിം കളിക്കും എന്ന് പറയുമ്പോൾ അവനു വ്യക്തമായി അറിയാം അവനാണ് അവളുടെ വീക്ക് ഗെയിമിന്റെ കാരണക്കാരൻ എന്ന്'

'പക്ഷെ അപ്പോഴൊന്നും അവളെ സപ്പോർട്ട് ചെയ്യാൻ അല്ല , മറിച്ചു ഉപദ്രവിക്കാനാണ് അവൻ ശ്രമിച്ചിട്ടുള്ളത്. സ്റ്റേജിലും, എക്സിറ് ടോക്കിലും എത്ര സ്വീറ്റ് ആയി സംസാരിക്കാൻ കഴിയും എന്നും, അവൻ അത്രെയും നാള് ചെയ്ത സൈക്കോ സ്വഭാവം ആ മധുര ഭാഷണത്തിൽ പെട്ടെന്ന് പ്രേക്ഷകർ മറക്കുന്നതും നമ്മൾ കണ്ടു. അവിടയെയാണ് അവന്റെ യഥാർത്ഥ കഴിവ്, ഇത്രെയും ജനങ്ങളെ 5 മിനിറ്റു കൊണ്ട് വീഴ്ത്തിയെങ്കിൽ. 50 ദിവസം കൊണ്ട് ഇമോഷണൽ ആയ ഒരാളെ തകർക്കാൻ അവനു യാതൊരു ബുദ്ധിമുട്ടുമില്ല'

'ഇന്ന് എയർപോർട്ടിൽ വെച്ച് അവൻ പറഞ്ഞത് കെട്ടും ഞെട്ടിയില്ല . അതും പ്രതീക്ഷിച്ചതു തന്നെ. അവൻ എന്നും പാഷനേറ്റ് ആയി സംസാരിച്ച ഒറ്റ കാര്യമേ ഉള്ളൂ. അത് അവന്റെ സിനിമ കരിയർ ആണ്, അത് മാത്രം. ബാക്കി ഓകെ അവന്റെ അതിലേക്കുള്ള സ്റ്റെപ്പിംഗ് സ്റ്റോൺസ് ആയിരുന്നു. അവൻ പറഞ്ഞ പോലെ തന്നെ എനി പബ്ലിസിറ്റി ഈസ് ​ഗുഡ് പബ്ലിസിറ്റി. അതായിരുന്നു അവനു ബിഗ് ബോസ്,' ബി​ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X