'ഞാനും ജാസ്മിനെ കാണാൻ എക്സൈറ്റഡാണ്... എന്റെ ബെസ്റ്റ് ഫ്രണ്ടാണ്'; ബി​ഗ് ബോസ് ഹൗസിലേക്ക് യാത്ര തിരിച്ച് ​ഗബ്രി!

ഫിനാലെ വീക്കാണ് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുവരെ ഈ സീസണിൽ നിന്നും എവിക്ടായി പോയ മത്സരാർത്ഥികളെല്ലാം തിരികെ ഹൗസിൽ എത്തി തുടങ്ങി. ആദ്യം ഹൗസിലേക്ക് എത്തിയത് ജാൻമണി ദാസാണ്. പിന്നീട് യമുനയും പൂജയും ശ്രീരേഖയും എത്തി. ഇരുപത്തിയഞ്ചോളം മത്സരാർത്ഥികൾ പങ്കെടുത്ത സീസണാണ് ഈ സീസൺ. വെള്ളിയാഴ്ച വരെ റീ എൻട്രികൾ ഉണ്ടായിരിക്കും.

ഞായാറാഴ്ചയാണ് ​ഗ്രാന്റ് ഫിനാലെ നടക്കുക. ഇപ്പോൾ ഹൗസിൽ ആറ് പേരാണ് ഫൈനലിസ്റ്റുകളായി അവശേഷിക്കുന്നത്. ഇവരിൽ നിന്നും ഒരാളാകും വിജയ കിരീടം ചൂടുക. മത്സരാർത്ഥികളുടെ റീ എൻട്രികൾ കഴിയുമ്പോൾ പുറത്തെ അവസ്ഥ എന്താണ് എന്നതിനെ കുറിച്ച് ഒരു ചിത്രം ഫൈനലിസ്റ്റുകൾക്ക് ലഭിക്കും.

gabri jasmin

പുറത്തെ കാര്യങ്ങൾ ഹൗസിൽ പറയരുതെന്ന നിർദേശം റീ എൻട്രി നടത്തുന്ന മത്സരാർത്ഥികൾക്കുണ്ട്. എങ്കിലും തൊട്ടും തൊടാതെയും ക്ലൂകൾ നൽകാൻ തിരികെ എത്തുന്നവർ ശ്രമിക്കുന്നുണ്ട്. പരമാവധി വിവരങ്ങൾ ചോദിച്ചറിയാനും മത്സരാർത്ഥികളും ശ്രമിക്കുന്നുണ്ട്. റീ എൻട്രി വരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ മുതൽ പ്രേക്ഷകർ കാത്തിരിക്കുന്നത് ​ഗബ്രി ഹൗസിലേക്ക് തിരിച്ചെത്തുന്നത് കാണാനും ജാസ്മിനുമായുള്ള റീ യൂണിയൻ കാണാനുമാണ്.

കാരണം അത്രത്തോളം കോളിളക്കം സൃഷ്ടിച്ച കോമ്പോയായിരുന്നു ജാസ്മിൻ-​ഗബ്രി കോമ്പോ. ഹൗസിൽ ചെന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുതൽ ഇരുവരും കോമ്പോ ​ഗെയിം കളിച്ച് തുടങ്ങിയതാണ്. അതുകൊണ്ട് തന്നെയാണ് ജാസ്മിന് നെ​ഗറ്റീവ് ഇമേജ് കൂടിയത്. ഫാമിലി വന്നപ്പോൾ ചില സൂചനകൾ നൽകിയെങ്കിലും ജാസ്മിൻ അതൊന്നും ഉൾക്കൊണ്ടിട്ടില്ല.

​ഗബ്രി അമ്പത് ദിവസം കഴിഞ്ഞപ്പോഴാണ് ഹൗസിൽ നിന്നും പ്രേക്ഷക വിധി പ്രകാരം പുറത്തായത്. അന്ന് അത് ജാസ്മിന് വലിയൊരു ഷോക്കായിരുന്നു. ദിവസങ്ങളോളം ​ഗബ്രിയുടെ പേര് ഉച്ചരിച്ച് കരയുകയും ​ഗബ്രിയുടെ വസ്ത്രവും മാലയും ഫോട്ടോയുമെല്ലാം സൂക്ഷിച്ച് വെക്കുകയുമെല്ലാം ചെയ്തിരുന്നു. പിതാവ് ഫാമിലി വീക്കിൽ ഹൗസിൽ എത്തിയപ്പോഴാണ് അവയെല്ലാം ജാസ്മിന്റെ കയ്യിൽ നിന്നും പിടിച്ച് മേടിച്ച് സ്റ്റോറൂമിൽ കൊണ്ടുവെച്ചത്.

എവിക്ടായ മത്സരാർത്ഥികൾ ഓരോരുത്തരായി റീ എൻട്രി നടത്തി തുടങ്ങിയതോടെ ​ഗബ്രിയെ സ്വീകരിക്കാനുള്ള ത്രില്ലിലാണ് ജാസ്മിൻ. ഓരോ പെട്ടിയും മറ്റും വരുമ്പോൾ വളരെ ആവേശത്തോടെ ആദ്യം ഓടി എത്തി നോക്കുന്നതും ജാസ്മിൻ തന്നെയാണ്. രണ്ട് ദിവസത്തിനകം ​ഗബ്രിയുടെ റീ എൻട്രിയുണ്ടാകും. അതിനായി ​ഗബ്രി ചെന്നൈയിലേക്ക് യാത്ര തിരിച്ച് കഴിഞ്ഞു.

gabri jasmin

ഹൗസിൽ നിന്നും പുറത്തിറങ്ങിയശേഷം വിവിധ പരിപാടികളും ഫാമിലി ഫങ്ഷനുകളുമെല്ലാമായി തിരക്കിലായിരുന്നു ​ഗബ്രി. ചേച്ചിയുടെ കുഞ്ഞിന്റെ മാമോദീസയ്ക്ക് ബി​ഗ് ബോസിലെ തന്റെ സുഹൃത്തുക്കളെയെല്ലാം ​ഗബ്രി ക്ഷണിച്ചിരുന്നു. എല്ലാവരും ​ഗബ്രിയുടെ കുടുംബത്തോടൊപ്പം ഒത്ത് ചേർന്ന് ആഘോഷിക്കുകയും ചെയ്തിരുന്നു. ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ ​ഗബ്രി തന്റെ വിശേഷങ്ങൾ ഓൺലൈൻ മാധ്യമങ്ങളുമായി പങ്കുവെച്ചു.

താനും ജാസ്മിനെ കാണാൻ എക്സൈറ്റഡാണെന്നാണ് ​ഗബ്രി പറഞ്ഞത്. വീണ്ടും ബി​ഗ് ബോസ് വീട്ടിലേക്ക് പോകാൻ സാധിക്കുന്നതിൽ വളരെ അധികം സന്തോഷം. ആദ്യത്തേതുപോലെ എല്ലാവരുമായും ഒത്തുകൂടാൻ പറ്റുന്ന ഒരു അവസരമല്ലേ... സന്തോഷം തന്നെ. ബി​ഗ് ബോസ് കഴിഞ്ഞതിനുശേഷം ഹാപ്പിയായി ജീവിതം മുന്നോട്ട് പോകുന്നു.

എന്നെ ഇഷ്ടപ്പെടുന്നവർ വന്ന് സംസാരിക്കാറുണ്ട്. ആളുകൾ കൂടുതൽ തിരിച്ചറിയുന്നുണ്ട്. പിന്നെ ക്രിട്ടിസിസവുമെല്ലമുണ്ട്. എല്ലാം ഒരോ എക്സ്പീരിയൻസ് തന്നെയാണല്ലോ. ജാസ്മിനെ കാണുമ്പോൾ ആദ്യം ഹായ് എന്നാകും പറയുക. ഞാനും ജാസ്മിനെ കാണാൻ എക്സൈറ്റഡാണ്... അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവൾക്ക് സപ്പോർട്ട് കൂടുന്നത് സന്തോഷമുള്ള കാര്യമാണ് എന്നാണ് ​ഗബ്രി പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X